കോഴഞ്ചേരിയിൽ റിസോർട്ട് റിസപ്ഷനിസ്റ്റായ 20 വയസുകാരിയെ കഴുത്തിന് കുത്തിക്കൊന്നു; പ്രതിയെ കെട്ടിയിട്ട് നാട്ടുകാർ

Resort receptionist stabbed to death in Kozhencherry: കോഴഞ്ചേരി മാരാമൺ ചെട്ടിമുക്കിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ യുവാവ് കഴുത്തിന് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പൂഴ സ്വദേശി ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കീഴുകര സ്വദേശിയായ ജിത്തുവിനെ പോലീസ് അ‌റസ്റ്റ് ചെയ്തു. ദിൻഷയുടെ സുഹൃത്താണ് ജിത്തു. കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം.

കോഴഞ്ചേരിയിൽ റിസോർട്ട് റിസപ്ഷനിസ്റ്റായ 20 വയസുകാരിയെ കഴുത്തിന് കുത്തിക്കൊന്നു; പ്രതിയെ കെട്ടിയിട്ട് നാട്ടുകാർ

Resort Receptionist Stabbed To Death In Kozhencherry

Published: 

29 Sep 2026 | 05:52 PM

തിരുവല്ല: പത്തനംതിട്ട കോഴഞ്ചേരിയിൽ നാടിനെ നടുക്കി വൻ കൊലപാതകം. കോഴഞ്ചേരി മാരാമൺ ചെട്ടിമുക്കിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ യുവാവ് കഴുത്തിന് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പൂഴ സ്വദേശി ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കീഴുകര സ്വദേശിയായ ജിത്തുവിനെ പോലീസ് അ‌റസ്റ്റ് ചെയ്തു. ദിൻഷയുടെ സുഹൃത്താണ് ജിത്തു. ഇന്ന് (സെപ്റ്റംബർ 29) ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ശേഷമാണ് സംഭവം നടന്നത്. കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം. ദിൻഷ പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് പകയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

യുവതിയുമായി പത്തു മിനിറ്റോളം പുറത്ത് നിന്ന് സംസാരിച്ച ശേഷമാണ് പ്രതി ആക്രമിച്ചത്. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ട് പ്രതി യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് പ്രതി എത്തിയത് എന്നതിന്റെ സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോ​ഗിച്ച കത്തി ഇയാൾ ഓൺലൈനായി വാങ്ങിയതാണെന്നാണ് ലഭ്യമാകുന്ന വിവരം.

Also Read: ഹൗസ് ബോട്ടിൽനിന്ന് പുന്നമടക്കായലിൽ വീണ് രണ്ടരവയസുകാരൻ മരിച്ചു; അ‌പകടം സ്റ്റാർട്ടിങ് പോയിന്റിൽ

ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ദിൻഷക്ക് ജീവൻ ഉണ്ടായിരുന്നു. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. റിസോർട്ടിലെ ട്രെയിനിയാണ് ഈ പെൺകുട്ടി. ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ എന്നാണ് വിവരം. ദിൽഷയുടെ മൃതദേഹം കോഴഞ്ചേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പ്രതി ജിത്തുവിനെ നാട്ടുകാർ ചേർന്ന് കെട്ടിയിട്ടു. പിന്നീട് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യുവതിയെ കഴുത്തറത്തുകൊന്ന് കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

വിജയവാഡ: സുഹൃത്തായ യുവതിയെ കഴുത്തറത്ത് കൊന്ന കേസിൽ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ. കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന സംഭവത്തിൽ ഇറച്ചിവെട്ടുകാരനായ ഷാഫി, ഇയാളുടെ കടയിലെ ജീവനക്കാരനായ ഗുരുവുലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളുകയായിരുന്നു.

സെപ്റ്റംബർ 17-നാണ് കേസിനാസ്പദമായ സംഭവം. ഷാഫിയും യുവതിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭവാനിപുരത്തുള്ള സ്വന്തം വീട്ടിലേക്ക് കല്യാണിയെ വിളിച്ചുവരുത്തിയ ഷാഫി, പണമിടപാടുമായി ബന്ധപ്പെട്ട് തർക്കത്തിലേർപ്പെട്ടു. കല്യാണിയുടെ മകനുമായി ബന്ധപ്പെട്ട വിഷയത്തിലും ഇരുവർക്കുമിടയിൽ ഭിന്നതകളുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ കത്തി ഉപയോഗിച്ച് കല്യാണിയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് തിരിച്ചറിയാതിരിക്കാൻ മൃതദേഹം ഒമ്പത് കഷണങ്ങളാക്കി മുറിച്ചു. കടയിലെ ജീവനക്കാരനായ ഗുരുവുലുവിന്റെ സഹായത്തോടെ മൃതദേഹാവശിഷ്ടങ്ങൾ ഗൊല്ലപൂഡി പ്രദേശത്തെ കൂളിങ് കനാലിൽ തള്ളി. തലയില്ലാത്ത മൃതദേഹം കണ്ട് പ്രദേശവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. കല്യാണിയുടെ കൈയിൽ തൂവൽ പച്ചകുത്തിയിരുന്നു. ഇത് കണ്ടാണ് ബന്ധുക്കൾ പൊലീസിനെ സമീപിച്ചതും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതും. കല്യാണിയുടെ കുട്ടിയെ ഷാഫിയെ ഏൽപ്പിച്ചിരുന്നു. ഇതിന് പകരമായി കല്യാണി നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. നിലവിൽ കല്യാണിയുടെ കുട്ടി ഷാഫിയുടെ ഭാര്യയുടെ കൂടെയാണ്. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

English Summary

A young man stabbed a young woman, a receptionist, to death at the Maramon Chettimukkil Resort in Kozhencherry. The deceased has been identified as Dinsha (20), a native of Kulathupuzha. The police have arrested Jithu, a native of Keezhukkara, in connection with the incident. Jithu is Dinsha’s friend. The initial conclusion of the police is that the murder was due to love disappointment. The police say that the reason for the grudge was that Dinsha withdrew from the relationship.

Loading...
Unable to load recommendations.
Follow Us
Related Stories
ഹൗസ് ബോട്ടിൽനിന്ന് പുന്നമടക്കായലിൽ വീണ് രണ്ടരവയസുകാരൻ മരിച്ചു; അ‌പകടം സ്റ്റാർട്ടിങ് പോയിന്റിൽ
Pooja Bumper 2026: കോടികള്‍ തൂത്തുവാരാന്‍ വീണ്ടും അവസരം; പൂജ ബമ്പറിന്റെ സമ്മാനങ്ങള്‍ അറിഞ്ഞോ?
18 മരുന്നുകളുടെ കുറവുണ്ട്, ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും, കിട്ടാത്തതുണ്ടേൽ പറഞ്ഞാൽ ശരിയാക്കാം: മന്ത്രി മുരളീധരൻ
Kerala Local Body By-Election 2026 : കയ്യാങ്കളിക്കുള്ള മറുപടി? ചിറയിൻകീഴിൽ യുഡിഎഫിന് രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടം
കളിക്കുന്നതിനിടെ ടാങ്കിൽ വീണു, സഹോദരങ്ങളായ കരുന്നുകൾക്ക് ദാരുണാന്ത്യം
Keralam Rain Alert: പൊള്ളുന്ന വെയിലില്‍ നിന്ന് ആശ്വാസം; മഴ തിരിച്ചെത്തുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
ജിമ്മിൽ പോകുന്നവർ അറിയാൻ; തടി കുറയ്ക്കാൻ ഇതാണ് ഏറ്റവും എളുപ്പവഴി!
പഴയ എണ്ണ പാകം ചെയ്യാനെടുത്തോ? ഈ ട്രിക്ക് പരീക്ഷിക്കാം
വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ