AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി ; ഡോ. ജോൺസനെതിരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പരാതി

സമാനമായ പരാതികൾ ഇയാൾക്കെതിരെ കൊച്ചിയിലെ ആശുപത്രിയിൽ നിന്നും ലഭിച്ചിട്ടുണ്ട് ഈ വിവരം ആശുപത്രി അധികൃത പോലീസിന് അറിയിച്ചതാണ് റിപ്പോർട്ട്.ഈ കാര്യങ്ങൾ അടക്കം ചൂണ്ടിക്കാണിച്ചായിരിക്കും ജോൺസൺ വർഗീസിന്റെ മുൻകൂർ ജാമ്യ അപേക്ഷയെ പോലീസ് എതിർക്കുക.മൊബൈൽ ഫോണിൽ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ കാര്യങ്ങളും കോടതിയെ അറിയിക്കുമെന്നാണ് സൂചന.........

ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി ; ഡോ. ജോൺസനെതിരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പരാതി
Johnson J Varghese (1)Image Credit source: Social Media
Ashli C
Ashli C | Published: 13 Nov 2026 | 03:38 PM

കൊച്ചിയിൽ : ബലാത്സംഗ കേസ് നേരിടുന്ന ഡോക്ടർ ജോൺസൺ കെ വർഗീസിനെതിരെ വീണ്ടും പരാതികൾ ഉയരുന്നു. അയാൾക്കെതിരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് വീണ്ടും ഇപ്പോൾ പരാതി എത്തിയിരിക്കുന്നത്. ജീവനക്കാരിയോട് മോശമായി പെരുമാറി എന്നാണ് ആരോപണം.

സംഭവത്തിൽ പത്തനംതിട്ടയിലെ ആശുപത്രിയിൽ നിന്നും ഇൻഫോപാർക്ക് പോലീസ് ജീവനക്കാരിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടിയതായാണ് റിപ്പോർട്ട്. അതേസമയം ഡോക്ടർ ജോൺസൺ കെ വർഗീസിനെതിരെ ഗുരുതരമായ വിവരങ്ങളാണ് പോലീസിന് ലഭിക്കുന്നത്.ഡോക്ടർ പത്തനംതിട്ടയിൽ ജോലി ചെയ്തിരുന്ന കാലത്ത് ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറി എന്നത് അടക്കമുള്ള പരാതികളാണ് ഉയർന്നുവന്നത് ഇതിന് പിന്നാലെ ആശുപത്രിയിൽ നിന്ന് ഇയാളെ പുറത്താക്കിയെന്നാണ് പോലീസിനെ നിലവിൽ ലഭിക്കുന്ന വിവരം.

ALSO READ:പരാതിക്കാരിയുമായി ദീർഘകാല പരിചയം, നടി കെട്ടിയിട്ട് നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചു; മുൻകൂർ ജാമ്യ ഹർജി നൽകി ജോൺസൺ ജെ വർഗീസ്

കേസ് കെട്ടിച്ചമച്ചതാണ്…

കൂടാതെ സമാനമായ പരാതികൾ ഇയാൾക്കെതിരെ കൊച്ചിയിലെ ആശുപത്രിയിൽ നിന്നും ലഭിച്ചിട്ടുണ്ട് ഈ വിവരം ആശുപത്രി അധികൃത പോലീസിന് അറിയിച്ചതാണ് റിപ്പോർട്ട്.ഈ കാര്യങ്ങൾ അടക്കം ചൂണ്ടിക്കാണിച്ചായിരിക്കും ജോൺസൺ വർഗീസിന്റെ മുൻകൂർ ജാമ്യ അപേക്ഷയെ പോലീസ് എതിർക്കുക.മൊബൈൽ ഫോണിൽ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ കാര്യങ്ങളും കോടതിയെ അറിയിക്കുമെന്നാണ് സൂചന അതേസമയം കേസ് കെട്ടിച്ചമച്ചതാണ് എന്ന വാദമാണ് ഡോക്ടർ ഉന്നയിക്കുന്നത്.

താൻ പരാതിക്കാരിയുടെ കുടുംബ ഡോക്ടർ ആണെന്നും ഇവരുമായി ദീർഘകാലത്തുള്ള പരിചയവും സൗഹൃദവും ഉണ്ടെന്നാണ് ഡോക്ടർ ഹർജിയിൽ വാദം ഉന്നയിക്കുന്നത്. ഇപ്പോൾ തനിക്കെതിരെ നൽകിയ കേസ് കെട്ടിച്ചമച്ചതാണ്. കൂടാതെ പരാതിക്കാരിയുടെ ബന്ധുവായ നടി തന്നെ കെട്ടിയിട്ട് നഗ്നനാക്കി വീഡിയോസ് ചിത്രീകരിച്ചു എന്നും മൂന്ന് കോടി രൂപ ആവശ്യപ്പെട്ടു എന്നും ഡോക്ടർ ഹർജിയിൽ പറയുന്നുണ്ട്. ഇതിന് തെളിവായിട്ട് ചാറ്റ് ഉണ്ടെന്നും ഡോക്ടർ വ്യക്തമാക്കുന്നു. നടി തന്നെ മർദ്ധിച്ചതിന്റെ പേരിൽ പരാതി നൽകിയതിനുള്ള വിരോധമാണ് ഇപ്പോൾ ബലാത്സംഗം കേസിൽ പെടുത്തത് എന്നും ഡോക്ടർ ആരോപിക്കുന്നു പതിനേഴാം തീയതി ആണ് ഇയാളുടെ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുക.

ENGLISH SUMMARY

New complaints have emerged against Dr. Johnson K. Varghese, who is already facing a rape case. The latest complaint originates from a private hospital in Pathanamthitta, where he is alleged to have behaved inappropriately toward a staff member.Reports indicate that the Infopark Police have sought further information regarding the incident from the hospital in Pathanamthitta and its staff. Meanwhile, the police are receiving serious information concerning Dr. Johnson K. Varghese.

Follow Us