Crime News: 30കാരൻ വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട സംഭവം; സഹോദരി ഭർത്താവ് അറസ്റ്റിൽ

Crime News:സംഭവത്തിൽ ഇയാളുടെ സഹോദരി ഭർത്താവായ കാരിത്തോട് മുണ്ടകത്തറപ്പേൽ സ്വദേശി പൊൻറാമിന്റെ മകൻ ചിന്നത്തമ്പി എന്ന് വിളിക്കുന്ന പി നാഗരാജ് (33) ആണ് അറസ്റ്റിൽ ആയത്

Crime News: 30കാരൻ വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട സംഭവം; സഹോദരി ഭർത്താവ് അറസ്റ്റിൽ

Arrest (4)

Published: 

01 Oct 2025 22:02 PM

ഇടുക്കി: കട്ടപ്പന ഉടുമ്പൻചോലയിൽ യുവാവ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഉടുമ്പഞ്ചോല കാരിത്തോട് സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. ശംങ്കിലി മുത്തു സുന്ദരമ്മ ദമ്പതികളുടെ മകനാണ് സോൾരാജ്. സംഭവത്തിൽ ഇയാളുടെ സഹോദരി ഭർത്താവായ കാരിത്തോട് മുണ്ടകത്തറപ്പേൽ സ്വദേശി പൊൻറാമിന്റെ മകൻ ചിന്നത്തമ്പി എന്ന് വിളിക്കുന്ന പി നാഗരാജ് (33) ആണ് അറസ്റ്റിൽ ആയത്.

തിങ്കളാഴ്ചയാണ് വീടിനുള്ളിലെ കിടക്കയിൽ സോൾജിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട സോൾരാജ് മാതാപിതാക്കളെയും സഹോദരിയെയും തന്നെയും തുടർച്ചയായി മർദ്ധിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിനുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് നാഗരാജ് പോലീസിന് മൊഴി നൽകി.

അതേസമയം കൊലപാതകം നടന്ന ദിവസം നാഗരാജിനെ 6 ലിറ്റർ മദ്യവുമായി നെടുങ്കണ്ടം എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങി വീട്ടിലെത്തിയപ്പോഴാണ് സോൾരാജ് മാതാപിതാക്കളെ ആക്രമിച്ച വിവരം നാഗരാജ് അറിയുന്നത്. കേസിന്റെയും മർദ്ദനത്തിന്റെയും ദേഷ്യത്തിലാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതിയുടെ മൊഴി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രക്തം വാർന്ന നിലയിൽ വീടിനുള്ളിലെ കിടക്കയിൽ നിന്നും കഴുത്തറുത്ത് നിലയിൽ സോൾരാജിനെ കണ്ടെത്തിയത്. സംഭവ ദിവസം സോള്‍രാജ് രാത്രി മദ്യപിച്ച് മുറിയിൽ ഉറങ്ങുന്നതിനിടെ മുറിയിൽ രഹസ്യമായി കടന്നുചെന്ന നാഗരാജ് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയതിനുശേഷം കോഴിയെ വെട്ടുന്ന കത്തി സമീപത്തെ തോട്ടിൽ വലിച്ചെറിഞ്ഞ് പ്രതി രക്ഷപെടുകയായിരുന്നു.

തുഷാരഗിരിയിൽ പാലത്തിൽ നിന്ന് കയർ കെട്ടി ചാടിയയാൾ കഴുത്തെറ്റ് മരിച്ച നിലയിൽ

കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയിൽ പാലത്തിൽ നിന്നും കയർകെട്ടി ചാടിയ ആൾ കഴുത്തറ്റു മരിച്ചു. തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയത്. ഇന്ന് രാവിലെ തുഷാരഗിരിയിൽ എത്തിയ വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല മാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്. ഉടനെ വിവരം അധികൃതരെ അറിയിച്ചു. പിന്നാലെ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ