4 വർഷത്തെ പ്രതികാരം! 9-ാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് പതിനാലുകാരനെ മർദിച്ചു

താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റ്-ഇരുമ്പിൻചീടൻകുന്ന് റോഡിൽ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മർദ്ദനം ഏറ്റ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ ആക്രമണം നടത്തിയ കുട്ടികളുടെ പേരിൽ താമരശ്ശേരി പോലീസ്....

4 വർഷത്തെ പ്രതികാരം! 9-ാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് പതിനാലുകാരനെ മർദിച്ചു

പ്രതീകാത്മക ചിത്രം

Published: 

01 Feb 2026 | 12:45 PM

താമരശ്ശേരി: നാലുവർഷം മുൻപ് നടന്ന സംഘർഷത്തിന്റെ പ്രതികാരം മനസ്സിൽ സൂക്ഷിച്ച് ഒമ്പതാം ക്ലാസുകാരൻ തന്റെ ഇളയ സഹോദരനൊപ്പം ചേർന്ന് അതേ സ്കൂളിൽ പഠിക്കുന്ന മറ്റൊരു ക്ലാസുകാരനെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ആക്രമത്തിൽ തലയ്ക്ക് മുഖത്തും പരിക്കേറ്റ വിദ്യാർത്ഥി ആദ്യം താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.ചുങ്കം കലറക്കാംപൊയിൽ നൗഷാദ്-ഫാമിദ ദമ്പതിമാരുടെ മകൻ മുഹമ്മദ് നാഫി (14)ക്കാണ് മർദനമേറ്റത്.

താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റ്-ഇരുമ്പിൻചീടൻകുന്ന് റോഡിൽ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മർദ്ദനം ഏറ്റ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ ആക്രമണം നടത്തിയ കുട്ടികളുടെ പേരിൽ താമരശ്ശേരി പോലീസ് സാമൂഹിക പശ്ചാത്തല റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. അക്രമത്തിനിരയായ നാഫിയുടെ ഇളയ സഹോദരനെ കുറ്റാരോപിതനായ ഒമ്പതാം ക്ലാസുകാരന്റെ അനിയൻ നാലുവർഷം മുമ്പ് മദ്രസയിൽ വെച്ച് ഉപദ്രവിക്കുകയായിരുന്നു. പിന്നീട് ഇത് ചോദ്യം ചെയ്തുകൊണ്ട് ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടാവുകയും ചെയ്തു.

അന്ന് വീട്ടുകാർ ഇടപ്പെട്ട് പ്രശ്നം പറഞ്ഞു തീർത്തുവെങ്കിലും രണ്ടു ഒമ്പതാം ക്ലാ വിദ്യാർത്ഥികളും ഒരേ സ്കൂളിൽ വ്യത്യസ്ത ഡിവിഷനുകളിലാണ് പഠിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. നാഫി ചുങ്കത്തെ പള്ളിയിലേക്ക് പോകുന്ന വഴിയിൽ തന്റെ മൂന്ന് സഹോദരങ്ങളേയും സ്കൂട്ടറിൽ കയറ്റി ഒമ്പതാം ക്ലാസുകാരൻ എത്തുകയായിരുന്നു. തുടർന്ന് നീ നാളെ ആനുവൽ ഡേയ്ക്ക് സ്കൂളിൽ പോകുന്നുണ്ടോ എന്ന് ചോദിക്കുകയും കയ്യേറ്റം ആരംഭിക്കുകയും ആയിരുന്നു. ഇളയ സഹോദരൻ പിടിച്ചു വെക്കുകയായിരുന്നുവെന്നും പരാതി. കുറ്റാരോപിതനായ വിദ്യാർത്ഥി നാല് ദിവസം മുമ്പ് നിനക്കുള്ള പണി താൻ തരുന്നുണ്ട് എന്ന് പറഞ്ഞ് നാസിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയിൽ ആരോപിക്കുന്നു.

 

Loading...
Unable to load recommendations.
Follow Us
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video