AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala High Court Recruitment: കേരള ഹൈക്കോടതിയിൽ ഗവേഷകരാകാം!; ഉയർന്ന ശമ്പളത്തിൽ ഇപ്പോൾ അപേക്ഷിക്കാം

Kerala High Court Recruitment 2026: ഒഴിവുകളുടെ എണ്ണം ഇനിയും വർധിച്ചേക്കാം. നിയമ ബിരുദധാരികളും ഫൈനൽ ഇയർ/ സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 വരെയാണ്. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

Kerala High Court Recruitment: കേരള ഹൈക്കോടതിയിൽ ഗവേഷകരാകാം!; ഉയർന്ന ശമ്പളത്തിൽ ഇപ്പോൾ അപേക്ഷിക്കാം
Kerala High Court Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 05 Nov 2026 | 10:08 AM

നിയമ ബിരുദധാരികൾക്ക് കേരള ഹൈക്കോടതിയിൽ ഉയർന്ന ശമ്പളത്തിൽ പ്രവർത്തിക്കാൻ അവസരം. ഹൈക്കോടതിയിൽ ലോ ക്ലർക്ക് കം റിസർച്ച് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള 48 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഒഴിവുകളുടെ എണ്ണം ഇനിയും വർധിച്ചേക്കാം. നിയമ ബിരുദധാരികളും ഫൈനൽ ഇയർ/ സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 വരെയാണ്.

താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ https://hckrecruitment.keralacourts.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് ആദ്യ നിയമനം. സർക്കാർ അനുമതിക്കും പ്രവർത്തന വിലയിരുത്തലിനും വിധേയമായി, രണ്ടാമതൊരു വർഷത്തേക്ക് കൂടി കരാർ നീട്ടാവുന്നതാണ്.

ALSO READ: സൈനിക സ്കൂൾ പ്രവേശനം: 6, 9 ക്ലാസുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഒഴിവുകളുടെ പ്രധാന വിവരങ്ങൾ

നിലവിൽ 48 ഒഴിവുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രതിമാസം 35,000 രൂപ ലഭിക്കുന്നതാണ്. നിയമ ബിരുദമാണ് വിദ്യാഭ്യാസ യോ​ഗ്യതയായി ചോദിച്ചിരിക്കുന്നത്. ഫൈനൽ ഇയർ/ സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എന്നാൽ ഇന്റർവ്യൂവിന് മുന്നോടിയായുള്ള സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് എല്ലാ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ 1994 ഡിസംബർ ഒന്നിനും 2004 നവംബർ 30നും ഇടയിൽ ജനിച്ചവരായിരിക്കണം.

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ, തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാ ഫീസ് ഇല്ല. എന്നാൽ മറ്റ് വിഭാ​ഗക്കാർക്ക് 1,000 രൂപ അപേക്ഷാ ഫീസായി നൽകേണ്ടതുണ്ട്. രേഖാമൂലമുള്ള പരീക്ഷ, കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ കൂടാതെ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷയും ഫീസും ഇപ്പോൾ തന്നെ സമർപ്പിച്ചു തുടങ്ങാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • എഴുതുന്ന വേഗതയെ ബാധിക്കുന്ന തരത്തിലുള്ള ശാരീരിക പരിമിതികളുള്ള ഉദ്യോഗാർത്ഥികൾക്ക്, എഴുതിക്കൊടുക്കുന്ന ഒരാളുടെ (scribe) സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
  • എഴുത്തുകാരന്റെ (scribe) സഹായം ആവശ്യമുള്ള ഉദ്യോഗാർത്ഥികൾ, ഓൺലൈൻ അപേക്ഷാ ഫോമിൽ ഇക്കാര്യം രേഖപ്പെടുത്തേണ്ടതാണ്.
  • എഴുത്തുകാരനെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൈക്കോടതി നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കും.
  • പരീക്ഷാ സമയത്ത്, നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും സത്യപ്രസ്താവനയും ഉദ്യോഗാർത്ഥികൾ ഹാജരാക്കേണ്ടതാണ്.
  • ഈ നിശ്ചിത മാതൃക, റിക്രൂട്ട്‌മെന്റ് പോർട്ടലിലെ ‘ഡൗൺലോഡ്‌സ്’ വിഭാഗത്തിൽ ലഭ്യമാണ്.
  • ഉദ്യോഗാർത്ഥി അപേക്ഷിച്ചിട്ടുള്ള തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ യോഗ്യതയേക്കാൾ ഒരു ഘട്ടം താഴെയുള്ള യോഗ്യതയായിരിക്കണം സഹായിക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കേണ്ടത്.

English Summary:

High Court of Kerala has invited online applications from qualified Indian citizens for the temporary appointment of Research Assistants on a contract basis.

Follow Us