Actress Assault Case: ‘ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്നതിൽ ചർച്ച നടന്നിട്ടില്ല’; വിധിക്കെതിരെ അപ്പീൽ പോകണമെന്ന് ശ്വേത മേനോൻ
Shweta Menon About Dileep: ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ശ്വേത മേനോൻ. സംഘടന അതിജീവിതയ്ക്കൊപ്പമാണെന്നും അവർ പറഞ്ഞു.
ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ലെന്ന് സംഘടനാ പ്രസിഡൻ്റ് ശ്വേത മേനോൻ. സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ പോകണം. സംഘടന അതിജീവിതയ്ക്കൊപ്പമാണെന്നും ശ്വേത മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അടക്കം ഏഴ് മുതൽ 9 വരെയുള്ള പ്രതികളെ കേസിൽ നിന്ന് വെറുതെവിട്ടിരുന്നു ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷത്തെ തടവാണ് കോടതി വിധിച്ചത്.
എട്ട് വർഷത്തെ പോരാട്ടമാണ് ആ കുട്ടി നടത്തിയത് എന്ന് ശ്വേത മേനോൻ പറഞ്ഞു. എല്ലാവർക്കുമുള്ള വലിയ മാതൃകയാണ് നടി. വിധിയിൽ അപ്പീൽ പോകണം. താനായിരുന്നു ആ കുട്ടിയുടെ സ്ഥാനത്തെങ്കിൽ അപ്പീൽ പോകുമായിരുന്നു. തങ്ങൾ അവൾക്കൊപ്പമാണ്. ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ല. ദിലീപിനെ തിരിച്ചെടുക്കണമെന്ന അഭിപ്രായം പോലും ആരും പറഞ്ഞില്ല. നിലവിൽ ദിലീപ് സംഘടനയിൽ അംഗമല്ല. ഇനി തിരിച്ചെത്തുമോ എന്ന് അറിയില്ലെന്നും ശ്വേത പ്രതികരിച്ചു.
ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. പ്രതികള്‍ 50,000 രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവിൽ കഴിയണം. പ്രതികളുടെ പ്രായം കൂടി പരിഗണിച്ചാണ് ശിക്ഷ 20 വര്‍ഷമാക്കിയത്. അതിജീവിതയ്ക്ക് പ്രതികള്‍ അഞ്ച് ലക്ഷം രൂപ പിഴ നല്‍കണമെന്നും എറണാകുളം സെഷൻസ് കോടതി ഉത്തരവിട്ടു. പള്‍സര്‍ സുനി (സുനില്‍ എന്‍എസ്), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വിപി സജീഷ്, വടിവാള്‍ സലീം (എച്ച് സലീം), പ്രദീപ് എന്നിവരാണ് കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ.