Actress Attack Case: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി ഇന്ന്; ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ

Actress attack case, Court to Pronounce Sentence today: ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ അടക്കം ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

Actress Attack Case: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി ഇന്ന്; ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ

പൾസർ സുനി

Updated On: 

12 Dec 2025 06:43 AM

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷയാണ് വിചാരണകോടതി വിധിക്കുന്നത്. ഒന്നാം പ്രതി പള്‍സർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. എന്നാൽ ഏഴരവർഷം പ്രതികൾ തടവ് ശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാ​ഗം വാദിക്കും.

ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ അടക്കം ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഈ പ്രതികൾ സമൂഹത്തിന് മുഴുവൻ ഭീഷണിയാണെന്നും ഇവരുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം കൂടി പരിഗണിക്കണമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെടും.  വിയ്യൂർ ജയിലിൽ തടവിൽ കഴിയുന്ന മുഴുവൻ പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകും.

ALSO READ: 2 കാരണങ്ങൾ! നടിക്ക് ഹൈക്കോടിതിയിൽ നീതി കിട്ടുമെന്ന പ്രതീക്ഷയിൽ പ്രോസിക്യൂഷൻ

കേസിൽ കോടതി നടൻ ദിലീപിനെ വെറുതെ വിട്ടിരുന്നു. ശിക്ഷാവിധി ഇന്ന് പ്രഖ്യാപിച്ചാൽ ദിലീപിനെ വെറുതെ വിട്ട വിധി പകർപ്പും ഇന്ന് തന്നെ പുറത്ത് വന്നേക്കും. ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയത്.

അതേസമയം, കേസിൽ ദിലീപ് നിമയനടപടിക്കൊരുങ്ങുകയാണ്. പ്രത്യേകസംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചെന്നും ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും ദിലീപ് പറഞ്ഞു. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നും വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.

പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം