Rahul Mamkootathil: ‘രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു കളയും’: നടി റിനിക്ക് വധഭീഷണി

Rini Ann George Receives Death Threat : റിനിയുടെ വടക്കൻ പറവൂരിലെ വീടിനു മുന്നിലെത്തി രണ്ടു പേരാണ് ഭീഷണി മുഴക്കിയത്. വീടിന്റെ ​ഗെയ്റ്റ് തകർക്കാൻ ശ്രമമുണ്ടായെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Rahul Mamkootathil: ‘രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു കളയും’: നടി റിനിക്ക് വധഭീഷണി

Actress Rini Ann George

Published: 

06 Dec 2025 | 02:13 PM

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി രം​ഗത്ത് എത്തിയ യുവനടി റിനി ആന്‍ ജോര്‍ജിന് വധഭീഷണി. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. റിനിയുടെ വടക്കൻ പറവൂരിലെ വീടിനു മുന്നിലെത്തി രണ്ടു പേരാണ് ഭീഷണി മുഴക്കിയത്. വീടിന്റെ ​ഗെയ്റ്റ് തകർക്കാൻ ശ്രമമുണ്ടായെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ റിനി പോലിസിൽ പരാതി നൽകി. ഇനിയും ഇത്തരം ശ്രമങ്ങളുണ്ടാവുമെന്നാണ് കരുതുന്നതെന്നും എന്നാൽ ഭയപ്പെടുന്നില്ലെന്നും റിനി പറഞ്ഞു. പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്.

ഇന്നലെ രാത്രി ഒമ്പതു മണിയോടെ ഒരാൾ സ്‌കൂട്ടറിലെത്തി വീടിനു മുന്നിലെത്തി ഗെയ്റ്റ് തുറക്കാൻ ശ്രമിച്ചെന്നും ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി വന്നപ്പോൾ അയാൾ സ്കൂട്ടറുമെടുത്ത് സ്ഥലം വിട്ടുവെന്നും നടി പറയുന്നു. എന്നാൽ ഇക്കാര്യം അത്ര കാര്യമാക്കിയില്ലെന്നും എന്നാൽ 10 മണിയോടെ മറ്റൊരാൾ വീടിനു മുന്നിലെത്തി ഭീഷണി മുഴക്കുകയായിരുന്നുവെന്നും റിനി പറഞ്ഞു.

Also Read:അതിവേ​ഗ നീക്കം! രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യ ഹർജി നൽകി രാഹുൽ

ഇയാളാണ് വധഭീഷണി മുഴക്കിയത് എന്നാണ് റിനി പറയുന്നത്. അതിനൊപ്പം കുറെ അസഭ്യങ്ങളും വിളിച്ചു പറഞ്ഞു. ഇതോടെ വീട്ടുകാർ പുറത്തിറങ്ങി നോക്കിയതിനു പിന്നാലെ അയാൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഹെൽമെറ്റ് വച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ലെന്നും റിനി പറഞ്ഞു. തുടർന്ന് ഇന്ന് രാവിലെയാണ് റിനി പോലീസിൽ പരാതി നൽകിയത്.

ആദ്യമായാണ് ഇത്തരം ഒരു സംഭവം ഉണ്ടാകുന്നത് എന്നാണ് നടി പറയുന്നത്. നേരത്തെ സോഷ്യൽ മീഡിയയിൽ ഭീഷണിയുണ്ടായിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാറുണ്ടായിരുന്നില്ല. സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങൾ‍ ഇനിയും ഉണ്ടാകുമെന്നാണ് കരുതുന്നത്. പക്ഷേ പേടിയൊന്നുമില്ല. ഇതൊന്നും കണ്ട് ഭയപ്പെടുന്ന വ്യക്തിയല്ല താനെന്നും റിനി പറഞ്ഞു.

അതേസമയം രാഹുലിനെതിരെ ആദ്യമായി രം​ഗത്ത് എത്തിയത് റിനി ആയിരുന്നു. മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നുമാണ് റിനി ആരോപിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ പരാതിക്കാരിയായ യുവതി വെളിപ്പെടുത്തലുകൾ നടത്തിയതും പരാതി നൽകിയതും.

Follow Us
Related Stories
Malappuram News: ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി ഭർത്താവ് കൊലപ്പെടുത്തി
Kerala Weather Update: മൂന്ന് ജില്ലകളിൽ ശക്തമായ മഴ, കൂടെ ഇടിമിന്നലും; ഇന്നത്തെ കാലാവസ്ഥ
Kerala Election Result 2026 Date: എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ യുഡിഎഫ്; വോട്ടെണ്ണലില്‍ ‘ട്വിസ്റ്റ്’ പ്രതീക്ഷിച്ച് എല്‍ഡിഎഫ്; മെയ് നാലിന് എന്തു സംഭവിക്കും?
Coconut Oil Price: വെളിച്ചെണ്ണ ഇന്നുതന്നെ വാങ്ങിക്കോളൂ; റെക്കോഡ് വിലയിടിവ്
UDF Exit Poll Results 2026: ആവേശത്തില്‍ യുഡിഎഫ് ക്യാമ്പ്; ‘തരംഗ’മില്ലാത്തതില്‍ മാത്രം നിരാശ; എക്‌സിറ്റ് പോള്‍ എക്‌സാറ്റാകുമോ?
Kerala Exit Poll Result 2026: കന്നി വോട്ടർമാരും യുവാക്കളും യുഡിഎഫിനൊപ്പം, മുതിർന്നവരുടെ മനസ്സ് ഇടതിനൊപ്പം: എക്സിറ്റ് പോൾ പ്രവചനം
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്