Rahul mamkoottathil: രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ താമസിപ്പിക്കാൻ ധൈര്യമുണ്ടോ? വെല്ലുവിളി ഏറ്റെടുത്തു നടി സീമ ജി നായർ
Actress Seema G. Nair Accepts the Challenge to Host Rahul Mankuttathil മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടന്ന തേജോവധത്തിന് സമാനമായാണ് രാഹുലിനെതിരായ പ്രതിഷേധങ്ങളെ താൻ കാണുന്നതെന്നും സീമ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

Seema G Nair And Rahul Mamkoottathil
തിരുവനന്തപുരം: ലൈംഗിക ചൂഷണക്കേസിൽ ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്റെ പേരിൽ നടി സീമ ജി. നായർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയരുന്നു. രാഹുലിനെ പിന്തുണച്ച് സീമ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് താഴെ നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഇതിൽ ഒരു കമന്റും അതിന് സീമ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘സ്വന്തം വീട്ടിൽ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാൻ ധൈര്യമുണ്ടോ സേച്ചി?’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ‘ഉണ്ട്’ എന്ന് സീമ മറുപടി നൽകി. വർഷങ്ങൾക്കു ശേഷം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധത്തിൽ പീഡനം ആരോപിക്കുന്നത് ശരിയാണോ എന്നും, അടുത്തിടെ ഒരു വ്യാജ പോക്‌സോ കേസിൽ നിരപരാധിയായ 75കാരൻ ജയിലിൽ കിടന്ന സംഭവം ഓർക്കണമെന്നും നടി മറ്റൊരു കമന്റിൽ കുറിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടന്ന തേജോവധത്തിന് സമാനമായാണ് രാഹുലിനെതിരായ പ്രതിഷേധങ്ങളെ താൻ കാണുന്നതെന്നും സീമ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ലൈംഗിക ബന്ധങ്ങൾ ഉഭയകക്ഷി സമ്മതത്തോടെയാണെങ്കിൽ ഒരു പക്ഷം മാത്രം മറുപടി പറയേണ്ടതുണ്ടോ എന്നും നീതി രണ്ട് പേർക്കും ലഭിക്കണമെന്നും സീമ കൂട്ടിച്ചേർത്തു.