AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ

ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ പിടികൂടിയത്. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെയാണ് പിടികൂടിയത്.ഇതേ സ്കൂളിലുള്ള അധ്യാപികമാരുടെ ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പിൽ കണ്ടതിനെ തുടർന്ന് മറ്റു വിദ്യാർത്ഥികൾ അറിയിച്ചതിനെ തുടർന്നാണ് സ്കൂൾ അധികൃതർ ഇക്കാര്യം ശ്രദ്ധിക്കുന്നത്. സംഭവം ശ്രദ്ധിച്ചപ്പോൾ ജൂൺ മാസങ്ങളിൽ ആണ് ഗ്രൂപ്പുകളിൽ ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചിരിക്കുന്നത്.

അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 01 Oct 2026 | 10:57 PM

കോഴിക്കോട്: പേരാമ്പ്രയിൽ അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ. അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത ശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിലാണ് ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ പിടികൂടിയത്. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെയാണ് പിടികൂടിയത്.

ഇതേ സ്കൂളിലുള്ള അധ്യാപികമാരുടെ ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പിൽ കണ്ടതിനെ തുടർന്ന് മറ്റു വിദ്യാർത്ഥികൾ അറിയിച്ചതിനെ തുടർന്നാണ് സ്കൂൾ അധികൃതർ ഇക്കാര്യം ശ്രദ്ധിക്കുന്നത്. സംഭവം ശ്രദ്ധിച്ചപ്പോൾ ജൂൺ മാസങ്ങളിൽ ആണ് ഗ്രൂപ്പുകളിൽ ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചിരിക്കുന്നത്.

ALSO READ:സംഘപരിവാറിനെ സുഖിപ്പിക്കാൻ; യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ നരനായാട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പിണറായി വിജയൻ

സംഭവത്തിൽ സ്കൂളിലെ മറ്റ് അധികാരികളും അധ്യാപകരും പേരാമ്പ്ര പോലീസിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ പിടികൂടിയത്. തുടർന്ന് വിദ്യാർത്ഥികളുടെയും അതുപോലെ രക്ഷിതാക്കളുടെയും മൊഴിയെടുത്തു. ഇവരെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്.

മദ്യപിക്കാൻ പണം കൊടുത്തില്ല, തിരുവനന്തപുരത്ത് മകൻ അമ്മയെ കൊലപ്പെടുത്തി

മദ്യപിക്കാൻ പണം കൊടുക്കാത്തതിന് മകൻ അമ്മയെ കൊലപ്പെടുത്തി. തിരുവനന്തപുരം ജില്ലയുടെ അതിർത്തി പ്രദേശമായ തിങ്കൾ ചന്തയിലാണ് കെട്ടിക്കുന്ന സംഭവം ഉണ്ടായത്. തിങ്കൾ ചന്തയ്ക്ക് അടുത്തുള്ള മെക്കാ മണ്ഡപത്തിൽ സുന്ദരദാസിന്റെ ഭാര്യ തങ്കലീല ( 67) യാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സിബി ( 37) ആണ് കൃത്യവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായി.ഭർത്താവിന്റെ വിയോഗത്തെ തുടർന്ന് തങ്കലീല മകൾ ജാസ്മിൻ ഷീബയോടൊപ്പമായിരുന്നു താമസിച്ച് വന്നത്. തങ്കലീലയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് താമസ സ്ഥലത്താണ്.

സംഭവം അറിഞ്ഞ് എത്തിയ പോലീസ് നടത്തിയ അന്വേഷണത്തിൽ സിബി അമ്മയെ കൊലപ്പെടുത്തിയതാണ് എന്ന് വ്യക്തമായി. തുടർന്നാണ് സിബിഐ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിക്കുന്നതിനായി അമ്മയോട് പണം ചോദിച്ചാൽ തരില്ല എന്നും സഹോദരി പണം ചോദിച്ചാൽ മാത്രമേ നൽകുകയുള്ളൂ എന്നും ഇക്കാരണത്താലാണ് അമ്മയെ കൊലപ്പെടുത്തിയത് എന്നും പ്രതി പോലീസിന് മൊഴി നൽകിയതായാണ് വിവരം.

ENGLISH SUMMARY

Three students have been detained in Perambra for circulating morphed images of female teachers. The higher secondary students were apprehended for morphing the teachers’ photos and sharing them on social media. The students belong to Perambra Higher Secondary School.

Follow Us