Jupiter Mars Conjunction: ഒക്ടോബർ 31 വരെ ഈ രാശികൾ ഉന്നം വെക്കുന്നതെല്ലാം കൈക്കലാക്കും! വ്യാഴവും ചൊവ്വയും കർക്കിടകത്തിൽ സംയോജിക്കുന്നു
ഈ സാഹചര്യത്തിൽ ചൊവ്വയും വ്യാഴവുമായി ഒരേ രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ രണ്ട് ശക്തരായ ഗ്രഹങ്ങളും ഒക്ടോബർ 31 വരെ കർക്കടകത്തിൽ ഒരുമിച്ച് സഞ്ചരിക്കും. അതായത് ഒക്ടോബർ മാസം മുഴുവൻ അവർ ഒരുമിച്ച് ആയിരിക്കും. അതിനാൽ തന്നെ ഈ ഗ്രഹ സംയോഗത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ അനുഭവിക്കുന്നതായിരിക്കും. അവയിൽ ചിലത് ചില രാശിക്കാർക്ക് വളരെ ശുഭകരമായി ഭവിക്കും അതായത് ആ രാശിക്കാർക്ക് അവരുടെ പ്രൊഫഷണൽ...........
ജ്യോതിഷത്തിൽ ചൊവ്വയും വ്യാഴവും രണ്ട് പ്രധാനപ്പെട്ട ഗ്രഹങ്ങളാണ്. ഇവ രണ്ടും ഒരു വ്യക്തിയുടെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയും വ്യാഴവും ശക്തമായ സ്ഥാനത്ത് ആണെങ്കിൽ ആ വ്യക്തിക്ക് ജീവിതത്തിൽ എല്ലാ ഭാഗങ്ങളും നേടാൻ സാധിക്കും. വ്യാഴം ഭാഗ്യവും സമൃദ്ധിയും ആണ് കൊണ്ടുവരിക. അതുകൊണ്ടുതന്നെ ഈ രണ്ടു ഗ്രഹങ്ങളുടെയും സംയോജനം വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. അത്തരത്തിൽ നിലവിൽ വ്യാഴം തന്റെ പരമോന്നത രാശിയായ കർക്കിടകത്തിൽ സഞ്ചരിക്കുന്നു.
ഈ സാഹചര്യത്തിൽ ചൊവ്വയും വ്യാഴവുമായി ഒരേ രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ രണ്ട് ശക്തരായ ഗ്രഹങ്ങളും ഒക്ടോബർ 31 വരെ കർക്കടകത്തിൽ ഒരുമിച്ച് സഞ്ചരിക്കും. അതായത് ഒക്ടോബർ മാസം മുഴുവൻ അവർ ഒരുമിച്ച് ആയിരിക്കും. അതിനാൽ തന്നെ ഈ ഗ്രഹ സംയോഗത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ അനുഭവിക്കുന്നതായിരിക്കും. അവയിൽ ചിലത് ചില രാശിക്കാർക്ക് വളരെ ശുഭകരമായി ഭവിക്കും അതായത് ആ രാശിക്കാർക്ക് അവരുടെ പ്രൊഫഷണൽ ജീവിതത്തിൽ നല്ല വിജയവും സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയും കാണാൻ സാധിക്കും. വ്യാഴം ചൊവ്വാ സംയോഗത്താൽ ഒക്ടോബർ മുഴുവൻ ഭാഗ്യം തുണയ്ക്കുന്ന ആ ഭാഗ്യരാശികൾ ആരൊക്കെ ഒന്ന് നോക്കാം.
ALSO READ:6 രാശിക്കാർക്ക് അനുകൂല സമയം, ഭാഗ്യം തരുന്നത് ഹംസ രാജയോഗം
ഇടവം
രാശിക്കാരുടെ മൂന്നാം ഭാവത്തിലാണ് വ്യാഴം ചൊവ്വ സംയോജനം നടക്കുന്നത് ഇത് നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും നിങ്ങൾക്ക് വിജയം കൊണ്ടുവരും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും നിങ്ങളുടെ കഠിനാധനത്തിന്റെ ഫലം ഈ കാലയളവിൽ നേടാൻ സാധിക്കും ഈ മാസം എല്ലാം നിങ്ങൾക്ക് അനുകൂലമായിട്ട് അനുഭവപ്പെടും സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടും ദമ്പതികൾ തമ്മിലുള്ള പരസ്പര ധാരണ മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. ബിസിനസ് ശ്രമങ്ങളിൽ നിങ്ങൾക്ക് നല്ല വിജയം ലഭിക്കും.
തുലാം
തുലാം രാശിക്കാരുടെ പത്താം ഭാവത്തിലാണ് വ്യാഴത്തിന്റെയും ചൊവ്വയുടെയും സംയോഗം നടക്കുന്നത്. ഇത് ബന്ധങ്ങളുടെ കാര്യത്തിൽ തുലാം രാശിക്കാർക്ക് നല്ല അനുഭവങ്ങൾ കൊണ്ടുവരും. തൊഴിൽപരമായി വളരെ പ്രധാനപ്പെട്ടതായിരിക്കും. ജോലി ചെയ്യുന്നവർക്ക് പ്രതീക്ഷിക്കുന്ന സ്ഥലംമാറ്റം ലഭിച്ചേക്കാം. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ ഉണ്ടാകും. സാമ്പത്തികമായും നല്ലതായിരിക്കും. ആത്മീയതയിലുള്ള നിങ്ങളുടെ താല്പര്യം വർദ്ധിക്കും ഇതിനകം നടത്തി നിക്ഷേപങ്ങളിൽ നിന്നും നല്ല ലാഭം ഉണ്ടാകും. അവിവാഹിതർക്ക് ഈ കാലയളവിൽ നിങ്ങൾക്ക് നല്ല ജീവിതപങ്കാളിയെ കണ്ടെത്താനുള്ള സാധ്യതയുണ്ട്.
ധനു
ധനു രാശിയുടെ എട്ടാം ഭാവത്തിലാണ് വ്യാഴം ചൊവ്വ സംയോജനം നടക്കുന്നത്. ധനു രാശിക്കാർക്ക് പുരോഗതിക്ക് നിരവധി പുതിയ അവസരങ്ങൾ ഉണ്ടാകും.. വിദേശ സംബന്ധമായ ജോലികളിൽ നിന്ന് നല്ല സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം ചിലർക്ക് വിദേശയാത്ര ചെയ്യാനുള്ള അവസരങ്ങളും ലഭിച്ചേക്കാം വിദ്യാർഥികൾക്ക് അവരുടെ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിയും പൂർണഫലം ലഭിക്കും നിങ്ങൾക്കൊരു ആഡംബര ജീവിതം ഉണ്ടാകും. ഈ മാസം നിങ്ങൾക്ക് ധാരാളം നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതത്തെ സമൃദ്ധവും സന്തോഷകരവും ആക്കും.
ENGLISH SUMMARY
Mars and Jupiter are two significant planets in astrology. Both exert a profound influence on a person’s life. If Mars and Jupiter are strongly positioned in an individual’s horoscope, that person can achieve success in all aspects of life. Jupiter brings good fortune and prosperity.