MVD Challan: വണ്ടിക്ക് പെറ്റി ഉണ്ടോ, പകുതി തുക അടച്ച് ഫൈൻ തീർക്കാൻ അവസരം
Kerala MVD Fine Clearance Scheme Announced: വണ്ടി ഓടിച്ച് ഫൈൻ മേടിച്ചവരാണോ നങ്ങൾ, എങ്കിൽ ഇതാ ഒരു സുവർണാവസരം വന്നിരിക്കുകയാണ് ഇപ്പോൾ. മോട്ടോർ വാഹന വകുപ്പോ പോലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകൾ 50 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാനുള്ള അവസരം വീണ്ടും വരുകയാണ്. 2026 മാർച്ച് 31ന് മുൻപ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങൾ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീർപ്പാക്കാം.
തിരുവനന്തപുരം: വണ്ടി ഓടിച്ച് ഫൈൻ മേടിച്ചവരാണോ നങ്ങൾ, എങ്കിൽ ഇതാ ഒരു സുവർണാവസരം വന്നിരിക്കുകയാണ് ഇപ്പോൾ. മോട്ടോർ വാഹന വകുപ്പോ പോലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകൾ 50 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാനുള്ള അവസരം വീണ്ടും വരുകയാണ്. 2026 മാർച്ച് 31ന് മുൻപ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങൾ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീർപ്പാക്കാം. 2026 നവംമ്പർ ഒന്നുമുതൽ 2027 ജനുവരി 31 വരെ മാത്രമെ പകുതി നിരക്കിൽ പിഴ ഒടുക്കാനുള്ള ഈ സൗകര്യം ലഭിക്കുകയുള്ളൂ.
ചലാനുകൾ പെൻഡിംഗ് ഉള്ള വാഹനങ്ങൾക്കും, ഡ്രൈവിംഗ് ലൈസൻസുകൾക്കും സേവനങ്ങൾ നൽകാൻ പാടില്ല എന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തുന്ന സാഹചര്യത്തിൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഇത് ആദ്യമായല്ല, മുൻപും ഇത്തരത്തിൽ പിഴ തീർപ്പാക്കൽ പദ്ധതി മോട്ടോർ വാഹന വകുപ്പ് നടത്തിയിട്ടുണ്ട്. ഇത് വകുപ്പിനും ഫൈൻ കിട്ടിയ വർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന പദ്ധതിയാണ്. വകുപ്പിനെ സംബന്ധിച്ചെടത്തോളം കെട്ടിക്കിടക്കുന്ന ചലാൻ ഫൈനുകൾ കിട്ടുന്നത് വഴി വരുമാനത്തിന് വഴിതുറക്കും. അതേ സമയം ഫൈൻ കിട്ടവർക്കാകട്ടെ പകുതി തുകമാത്രം ചെലവാക്കി വ്യവഹാരം ഒഴിവാക്കുകയും ചെയ്യാം.