Adoor Police Officer Suspended: യുവതിയെ മെസേജ് അയച്ച് ശല്യം ചെയ്തു; അടൂരിൽ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ

Adoor Police Station Senior Officer Suspended: 2022 നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുനിൽ നാരായണൻ അന്ന് തിരുവല്ല പോലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്.

Adoor Police Officer Suspended: യുവതിയെ മെസേജ് അയച്ച് ശല്യം ചെയ്തു; അടൂരിൽ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ

പ്രതീകാത്മക ചിത്രം

Updated On: 

07 Sep 2025 | 08:37 PM

പത്തനംതിട്ട: യുവതിക്ക് മെസേജ് അയച്ച് ശല്യം ചെയ്ത കേസിൽ സീനിയർ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. അടൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ സുനിൽ നാരായണനെ ആണ് യുവതിയുടെ പരാതിയിൽ സസ്‌പെൻഡ് ചെയ്തത്.

2022 നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുനിൽ നാരായണൻ അന്ന് തിരുവല്ല പോലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. ആ സമയത്ത് വാഹനാപകടവുമായി ബന്ധപ്പെട്ടാണ് യുവതി സ്റ്റേഷനിൽ എത്തുന്നത്. തുടർന്ന് യുവതിയുടെ ഫോൺ നമ്പർ സുനിൽ കൈക്കലാക്കി. പിന്നാലെ പോലീസ് ഉദ്യോഗസ്ഥൻ തുടർച്ചയായി സന്ദേശങ്ങൾ അയച്ച് ശല്യം ചെയ്തുവെന്നാണ് പരാതി.

സന്ദേശമയക്കൽ ഒരു ശല്യമായി അനുവഭവപ്പെട്ടതോടെ ആണ് യുവതി പോലീസിൽ പരാതി നൽകിയത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സീനിയർ ഓഫീസറായ സുനിൽ നാരായണനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സുനിലിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

ALSO READ: മദ്യലഹരിയിൽ തർക്കം: കഴക്കൂട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

കഴക്കൂട്ടത്ത് പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി

കഴക്കൂട്ടം ഉള്ളൂർക്കോണത്ത് പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂർകോണം വലിയവിള പുത്തൻവീട്ടിൽ ഉല്ലാസിനെ (35) ആണ് വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഉണ്ണികൃഷ്ണൻ തന്നെയാണ് കൊലപാതക വിവരം ഭാര്യയോട് പറഞ്ഞത്. അമ്മ ഉഷ വീട്ടിലെത്തി നോക്കുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന മകനെയാണ് കണ്ടത്. ഉടൻ പോലീസിൽ വിവരമറിയിച്ചു. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അച്ഛനും മകനും മദ്യപിച്ചെത്തി സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇതേ തുടർന്ന് അമ്മ ഉഷ മറ്റൊരു വീട്ടിലാണ് താമസം.

Related Stories
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
Kerala Coastal Alert issued: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം, ഈ ജില്ലകളിൽ കടലാക്രമണ സാധ്യത പ്രവചിച്ച് അധികൃതർ
Kozhikode Deepak Death : ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും
Kerala Lottery Result: ധനലക്ഷ്മി കടാക്ഷിച്ചത് ആരെ? ഇന്നത്തെ ഭാഗ്യനമ്പർ ഇതാണേ… ലോട്ടറി ഫലം അറിയാം
Kollam-theni National highway: കൊല്ലം – തേനി ദേശീയപാത ഗ്രീൻഫീൽഡ് ഹൈവേ ആയിരിക്കുമോ? സാധ്യതകൾ ഇങ്ങനെ
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്