AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mammootty and Pinarayi vijayan: മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുന്നു, ആ മഹാനടനെ മനസിലാക്കണമായിരുന്നു – പിണറായി വിജയൻ

CM Pinarayi Vijayan Publicly Apologizes to Mammootty: സിപിഎം സോഷ്യൽ മീഡിയ പ്രവർത്തകർക്ക് മമ്മൂട്ടിയെ അറിയാത്തതല്ല. എന്നിട്ടും ഇത്തരം ആക്രമണങ്ങൾ നടന്നതിൽ ദുഃഖമുണ്ട്. ആരെങ്കിലും മനഃപൂർവം അദ്ദേഹത്തെ വിഷമിപ്പിച്ചുവെങ്കിൽ അതിന് താൻ ക്ഷമ ചോദിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

Mammootty and Pinarayi vijayan: മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുന്നു, ആ മഹാനടനെ മനസിലാക്കണമായിരുന്നു – പിണറായി വിജയൻ
Pinarayi Vijayan, MammoottyImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 09 Mar 2026 | 07:32 PM

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനവേളയിലുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളിൽ മെഗാസ്റ്റാർ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയുടെ സന്ദർശനം തികച്ചും സദുദ്ദേശത്തോടെയുള്ളതായിരുന്നുവെന്നും അദ്ദേഹത്തിന്റെ മനസ്സിനുണ്ടായ വിഷമത്തിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെന്നൈയിൽ നിന്നും യാത്ര ചെയ്ത് ആരെയും അറിയിക്കാതെയാണ് മമ്മൂട്ടി വയനാട് സന്ദർശിച്ചത്. അത് വിവാദമാക്കാതിരിക്കാൻ വേണ്ടിയാണ് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് അദ്ദേഹം സ്വകാര്യമായി ചില കാര്യങ്ങൾ പറഞ്ഞത്. എന്നാൽ ക്യാമറകളുമായി നടന്ന ചിലർ അത് വിവാദമാക്കി മാറ്റുകയാണുണ്ടായത്. മമ്മൂട്ടിയെപ്പോലൊരു മഹാനടനെതിരെ സോഷ്യൽ മീഡിയയിൽ നടന്ന അധിക്ഷേപങ്ങൾ ദൗർഭാഗ്യകരമാണ്. കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ അപമാനിക്കരുതായിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

Also Read – ഉമ്മൻചാണ്ടിയെ വേദനിച്ചതിനുള്ള കൂലി, ഗണേഷ് കുമാറിന്റെ രാജി മുഖ്യമന്ത്രി എപ്പോൾ ചോദിച്ചുവാങ്ങും – രാഹുൽ മാങ്കൂട്ടത്തിൽ

സിപിഎം സോഷ്യൽ മീഡിയ പ്രവർത്തകർക്ക് മമ്മൂട്ടിയെ അറിയാത്തതല്ല. എന്നിട്ടും ഇത്തരം ആക്രമണങ്ങൾ നടന്നതിൽ ദുഃഖമുണ്ട്. ആരെങ്കിലും മനഃപൂർവം അദ്ദേഹത്തെ വിഷമിപ്പിച്ചുവെങ്കിൽ അതിന് താൻ ക്ഷമ ചോദിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

 

വിവാദത്തിന്റെ പശ്ചാത്തലം

 

വയനാട് പുനരധിവാസ ടൗൺഷിപ്പ് സന്ദർശിച്ചപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് എപ്പോഴും കൂടെ നടക്കുന്നത് താൻ പാർട്ടിക്കുവേണ്ടി വന്നതാണെന്ന തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇത് മാധ്യമങ്ങൾ വിവാദമാക്കുകയും ഇതിന് പിന്നാലെ ഇടത് അനുകൂല സൈബർ പേജുകളിൽ നിന്ന് മമ്മൂട്ടിക്കെതിരെ രൂക്ഷമായ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.

സംഭവം വഷളായതോടെ മമ്മൂട്ടി നേരിട്ട് കെ. റഫീഖിനെ വിളിച്ച് സംസാരിക്കുകയും, റഫീഖ് തന്നെ വിവാദങ്ങൾ അവസാനിപ്പിക്കാൻ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ മുഖ്യമന്ത്രി തന്നെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

Follow Us