Rahul Mamkoottathil: ഈ കാരണം കൊണ്ടാണ് രാഹുൽ മാന്യതയില്ലാത്ത പൊതുപ്രവർത്തകനായി മാറിയത്! രൂക്ഷ വിമർശനവുമായി അഖില്‍ മാരാർ
Akhil Marar against Rahul Mamkoottathil: എന്ത് കൊണ്ടാണ് താനൊരു കമ്മ്യൂണിസ്റ് വിരുദ്ധൻ ആയി മാറിയതെന്ന് ചോദിച്ചാൽ അതിനുള്ള പ്രധാന കാരണം തെറ്റിനെ ന്യായീകരിക്കുന്ന ഇവരുടെ നാറിയ നയമാണ്. അതിന് മറ്റൊരു മുഖമുണ്ട്....
ലൈംഗികാതിക്രമ കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ബിഗ് ബോസ് താരവും നടനും സംവിധായകനും ആയ അഖിൽമാരാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഖിൽ തന്റെ പ്രതിഷേധം അറിയിച്ചത്. പാർട്ടിയെ സംരക്ഷിക്കണോ അതോ പാർട്ടി ഇല്ലാതാക്കുന്ന തെറ്റിനെ സംരക്ഷിക്കണോ എന്ന ചോദ്യത്തോടെയാണ് അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
എന്ത് തെറ്റ് ആര് ചെയ്താലും അവർക്ക് വേണ്ടി ന്യായീകരിച്ചു സമൂഹത്തിൽ സ്വയം നാറി നടക്കുന്ന കൂട്ടരാണ് പൊതുവെ കമ്മ്യൂണിസ്റ് പാർട്ടിയിലുള്ളത്. എന്ത് കൊണ്ടാണ് താനൊരു കമ്മ്യൂണിസ്റ് വിരുദ്ധൻ ആയി മാറിയതെന്ന് ചോദിച്ചാൽ അതിനുള്ള പ്രധാന കാരണം തെറ്റിനെ ന്യായീകരിക്കുന്ന ഇവരുടെ നാറിയ നയമാണ്. അതിന് മറ്റൊരു മുഖമുണ്ട്. പാർട്ടിയിൽ വിശ്വസിക്കുന്നവനെ ഈ പാർട്ടി തള്ളിപ്പറയില്ല എന്ന വിശ്വാസത്തിന്റെ മുഖം.
പാർട്ടിക്ക് വേണ്ടി അല്ലാതെ വ്യക്തിപരമായ നേട്ടങ്ങൾക്ക് ചെയ്യുന്ന സഖാക്കളേ പാർട്ടി തന്നെ അന്വേഷിച്ചു കണ്ടെത്തി ശിക്ഷിക്കും. രാഹുൽ വിഷയത്തിൽ ഈ പാർട്ടി നില നിൽക്കണം എന്ന ചിന്തയിൽ ഏറ്റവും മികച്ച തീരുമാനങ്ങൾ എടുത്ത രണ്ട് നേതാക്കൾ ആയി പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും മാറുന്നതെന്നും അഖിൽ കുറിച്ചു. രാഹുലിന്റെ ചെയ്തികൾ പൊതു മധ്യത്തിൽ എത്തുന്നതിനു മുൻപ് തന്നെ രാഹുലിനെ ബുദ്ധിപരമായി സംരക്ഷിച്ചും പാർട്ടിക്ക് പൊതു മധ്യത്തിൽ അപമാനം ഉണ്ടാവാതെ നോക്കിയും വി ഡി സതീശൻ എടുത്ത തീരുമാനം ഒരർത്ഥത്തിൽ പാർട്ടിയേയും നിശബ്ദത പാലിച്ചെങ്കിൽ രാഹുലിനെയും സംരക്ഷിക്കുന്ന ഒന്നായിരുന്നു.
ഭയം കൊണ്ടോ അപമാന ഭാരം കൊണ്ടോ നിയമപരമായി ഒരു പെൺകുട്ടിയും പരാതി നൽകാതെ ഇരുന്നപ്പോൾ ബുദ്ധിപരമായി ജനം ഇതൊക്കെ മറക്കുന്നത് വരെ ഒന്ന് ഒഴിഞ്ഞു നിൽക്കുന്നതിനു പകരം താൻ വലിയ മാന്യൻ ആണെന്ന മട്ടിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കും വിധം നിയമസഭയിൽ മുതൽ മണ്ഡലത്തിൽ വരെ കൂടുതൽ ഷോ ഇറക്കി സജീവമാകാൻ രാഹുൽ കാണിച്ച വ്യഗ്രതയാണ് ഇപ്പോൾ രാഹുലിന് തന്നെ വിനയായത്. സിനിമ നടിമാരുടെ തോളിൽ കൈയിട്ടു താൻ ഇന്നലെ വരെ നശിപ്പിച്ച പെൺകുട്ടികളുടെ മുഖത്ത് നോക്കി, നീയൊക്കെ കണ്ടല്ലോ എനിക്കൊരു ചുക്കും വരില്ല i am powerful മിണ്ടാതെ നടന്നാൽ നിനക്കൊക്കെ കൊള്ളാം.. Who cares എന്ന മനോഭാവം കാണിച്ചപ്പോൾ ഒരിക്കൽ രാഹുലിന്റെ ചതിയിൽ വീണ സ്ത്രീകളിൽ ഒരുവൾ ധൈര്യ പൂർവ്വം ഇറങ്ങിയതാണ് നിങ്ങൾ ആദ്യം കണ്ട പരാതി.
മെസ്സേജ് അയയ്ക്കുന്നതോ സെക്സ് ചെയ്യുന്നതോ ഒന്നും ഒരു തെറ്റല്ല…രണ്ട് പേർക്കും ആസ്വദിക്കാം എങ്കിൽ മനോഹരമായ അനുഭവം ആണ് സെക്സ്.. പക്ഷെ സെക്സിന് വേണ്ടി വിവാഹം കഴിക്കാം എന്ന് പറയുക. പെൺകുട്ടികളുടെ ഇമോഷൻ വെച്ച് അവളെ അറിഞ്ഞു കൊണ്ട് ഗർഭിണി ആക്കുക. അതിന് ശേഷം ഒപ്പം നിക്കാതെ അവളുടെ വയറ്റിലെ ജീവനെ ഇല്ലാതാകാൻ ഭീഷണിപ്പെടുത്തുക.
ഈ കാരണം കൊണ്ടാണ് രാഹുൽ മാന്യത ഇല്ലാത്ത ഒരു പൊതു പ്രവർത്തകൻ ആയി മാറുന്നതെന്നും അഖിൽ മാരാർ വിമർശിച്ചു.