AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Crime News : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് 17കാരിയെ ആലപ്പുഴയിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൊലക്കേസ് പ്രതികളടക്കം മൂന്ന് പേർ പിടിയിൽ

Alappuzha Crime News : പത്തനംതിട്ട ജില്ലയിലെ അടൂരിൽ മലമുകളിൽ ഒഴിഞ്ഞയിടത്ത് കൊണ്ടുവന്നാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി പോലീസ് പ്രതികളെ പിടികൂടിയത്.

Crime News : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് 17കാരിയെ ആലപ്പുഴയിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൊലക്കേസ് പ്രതികളടക്കം മൂന്ന് പേർ പിടിയിൽ
Representational Image
Jenish Thomas
Jenish Thomas | Published: 05 Aug 2024 | 10:18 AM

ആലപ്പുഴ : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയായ 17കാരിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പത്തനംതിട്ട അടൂരിൽ കൊണ്ടുപോയി പീഡനത്തനിരയാക്കുകയായിരുന്നു പ്രതികൾ. തിരുവനന്തപുരം സ്വദേശികളായ അരവിന്ദ്, ജിത്തു, അടൂർ സ്വദേശി ചന്ദ്രലാൽ എന്നിവരെയാണ് ആലപ്പൂഴ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ അരവിന്ദും ജിത്തുവും കൊലക്കേസ് പ്രതികളാണ്.

അരവിന്ദയാണ് ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പ്രണയം നടിച്ച് പെൺകുട്ടിയെ ചന്ദ്രലാലിൻ്റെ അടൂരിലേക്ക് വീട്ടിലേക്കെത്തിക്കുകയായിരുന്നു പ്രതികൾ. പോക്സോ കേസിലടക്കം നിരവധി കേസുകൾ ചന്ദ്രലാലിൻ്റെ പേരിലും രജിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ജിത്തു കാപ്പ കേസിൽ കഴിഞ്ഞ ദിവസമാണ് ജയലിൽ നിന്നും പുറത്തിറങ്ങിയത്. ഇവയ്ക്ക് പുറമെ ലഹരി വിൽപ്പനയടക്കം കേസുകളിലും പ്രതികളാണ് ഇവരെന്ന് മണ്ണഞ്ചേരി പോലീസ് അറിയിച്ചു.

ALSO READ : Sundar Menon Arrest: കോടികളുടെ വൻ തട്ടിപ്പ്, പിന്നാലെ അറസ്റ്റ്…; ആരാണ് ടി എ സുന്ദർ മേനോൻ?

ജൂലൈ 30നാണ് പെൺകുട്ടിയെ പ്രതികൾ വീട്ടിൽ നിന്നും കടത്തികൊണ്ടുവന്നത്. തുടർന്ന് വീട്ടികാർ പോലീസിന് പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളെ പറ്റി പോലീസിന് സൂചന ലഭിച്ചു. ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളിലേക്ക് പോലീസെത്തിയത്. അന്വേഷിച്ചെത്തിയപ്പോൾ മലമുകളിലാണ് ചന്ദ്രലാലിൻ്റെ വീട്ടിലാണ് പെൺകുട്ടിയെ പ്രതികൾ എത്തിച്ചതെന്ന് കണ്ടെത്തി.

പോലീസ് എത്തിയതിന് പിന്നാലെ മൂവർ സംഘം അന്വേഷണസംഘത്തിനെതിരെ ആക്രമണം നടത്തി.മൽപ്പിടിത്തത്തിനൊടുവിലാണ് പോലീസ് പ്രതികളെ കീഴ്പ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Follow Us