ഹൗസ് ബോട്ടിൽനിന്ന് പുന്നമടക്കായലിൽ വീണ് രണ്ടരവയസുകാരൻ മരിച്ചു; അ‌പകടം സ്റ്റാർട്ടിങ് പോയിന്റിൽ

Alappuzha houseboat accident: വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലെ രണ്ടരവയസുകാരൻ ഹൗസ്ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് മരിച്ചു. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ സുകൻ എന്ന കുട്ടിയാണ് മരിച്ചത്. ഹൗസ് ബോട്ട് യാത്ര ആരംഭിക്കുന്ന പുന്നമടക്കായലിലെ സ്റ്റാർട്ടിങ് പോയിന്റിലാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽനിന്ന് കുടുംബസമേതം വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ അ‌ംഗമായിരുന്നു സുകൻ.

ഹൗസ് ബോട്ടിൽനിന്ന് പുന്നമടക്കായലിൽ വീണ് രണ്ടരവയസുകാരൻ മരിച്ചു; അ‌പകടം സ്റ്റാർട്ടിങ് പോയിന്റിൽ

Alappuzha Houseboat Accident

Updated On: 

29 Sep 2026 | 05:17 PM

ആലപ്പുഴ: വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലെ രണ്ടരവയസുകാരൻ ഹൗസ്ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് മരിച്ചു. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ സുകൻ എന്ന കുട്ടിയാണ് മരിച്ചത്. ഹൗസ് ബോട്ട് യാത്ര ആരംഭിക്കുന്ന പുന്നമടക്കായലിലെ സ്റ്റാർട്ടിങ് പോയിന്റിലാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽനിന്ന് കുടുംബസമേതം വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ അ‌ംഗമായിരുന്നു സുകൻ. ഹൗസ് ബോട്ട് യാത്രയ്ക്കായി എത്തിയ കുട്ടി ബോട്ടിൽനിന്ന് അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ബോട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കൈയിൽ കടിച്ച് രക്ഷപ്പെട്ടു

പിറവം: മണീട് നെച്ചൂരിൽ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വെട്ടിക്കലിൽ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിക്കാണ് തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ ദുരനുഭവമുണ്ടായത്. സ്‌കൂൾ ബസിൽ മണീട് വൈ.എം.സി.എ. – പുത്തൻനട റോഡിൽ ചെമ്മങ്കഴിത്താഴത്ത് ഇറങ്ങി, വീട്ടിലേക്ക് പോകാനായി റോഡ് കുറുകേ കടക്കുകയായിരുന്നു കുട്ടി.

Also Read: കളിക്കുന്നതിനിടെ ടാങ്കിൽ വീണു, സഹോദരങ്ങളായ കരുന്നുകൾക്ക് ദാരുണാന്ത്യം

ഇതിനിടെ അടുത്തുണ്ടായിരുന്ന സ്ത്രീ മിഠായി തരാമെന്ന് പറഞ്ഞ് അടുത്തേക്ക് വിളിച്ചു. ഇത് നിരസിച്ചതോടെ പിന്നാലെയെത്തിയ സ്ത്രീ കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. ഈ ഘട്ടത്തിൽ പെൺകുട്ടി തിരിഞ്ഞ് അ‌വരുടെ കൈയിൽ കടിച്ച് പിടിവിടുവിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ സ്ത്രീ തൊട്ടുപിന്നാലെ വന്ന ബൈക്കിൽ കയറി സ്ഥലംവിട്ടെന്ന് പെൺകുട്ടി പറയുന്നു.

ഓടി വീട്ടിലെത്തിയ കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞു, തുടർന്ന് വീട്ടുകാർ വാർഡ് മെമ്പറെ അ‌റിയും അ‌ദ്ദേഹം പിറവം പോലീസിനെയും വിവരം അ‌റിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മധ്യവയസ്‌കയാണ് മുടിയിൽ പിടിച്ചതെന്നും മഞ്ഞ നിറമുള്ള സാരിയാണ് ഇവർ ധരിച്ചിരുന്നതെന്നും പെൺകുട്ടി മൊഴി നൽകി. ഇത്തരത്തിലൊരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും രാവിലെ മുതൽ ആ ഭാഗങ്ങളിൽ കണ്ടിരുന്നതായി ഓട്ടോ തൊഴിലാളികൾ പറയുന്നു. ഇവരെക്കണ്ടെത്താൻ അ‌ന്വേഷണം നടക്കുകയാണ്.

ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

കോതമംഗലം: ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനിയായ കുഞ്ഞമ്മ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ 2:30ന് ആണ് ദാരുണമായ കൊലപാതകം നടന്നത്. കുര്യാക്കോസും കുഞ്ഞമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ രണ്ട് മക്കളും വിദേശത്താണ്.

കുടുംബവഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരു മാസമായി ശസ്ത്രക്രിയയെത്തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു കുര്യാക്കോസ്. കൊലപാതകത്തിന് ശേഷം ഇയാൾ തന്നെ വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മകൻ പറഞ്ഞതനുസരിച്ച് അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കുര്യാക്കോസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.

English Summary

A two-and-a-half-year-old boy from a group on a vacation trip died after falling into the water from a houseboat. The child, Sukan, a native of Tirunelveli, Tamil Nadu, died. The accident occurred at the starting point of the houseboat trip in Punnamada Lake. Sukan was a member of the group who had come from Tamil Nadu with his family on a vacation trip.

Loading...
Unable to load recommendations.
Follow Us
ജിമ്മിൽ പോകുന്നവർ അറിയാൻ; തടി കുറയ്ക്കാൻ ഇതാണ് ഏറ്റവും എളുപ്പവഴി!
പഴയ എണ്ണ പാകം ചെയ്യാനെടുത്തോ? ഈ ട്രിക്ക് പരീക്ഷിക്കാം
വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ