AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Amit Sha: ക്രിസ്തുവിൻ്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം, ഭരണത്തിലെത്തിയാൽ 2 വർഷത്തിനുള്ളിൽ എയിംസ്; അമിത് ഷാ

Amit Sha About AIIMS Work: കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ മോദി നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിൽ എത്തണമെന്നും, കേരളത്തിൽ സാക്ഷരത കൂടുതലാണ്, എന്നാൽ, ജോലി വേണമെങ്കിൽ ഗൾഫിലേക്ക് അടക്കം പോകണമെന്നും പ്രചാരണ പരിപാടിയിൽ ഷാ കൂട്ടിച്ചേർത്തു. എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച കേരളത്തിൽ അഴിമതി മാത്രമാണ് നിലനിൽക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

Amit Sha: ക്രിസ്തുവിൻ്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം, ഭരണത്തിലെത്തിയാൽ 2 വർഷത്തിനുള്ളിൽ എയിംസ്; അമിത് ഷാ
Amit ShaImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 05 Apr 2026 | 05:17 PM

എറണാകുളം: ക്രിസ്തുവിൻ്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Sha). തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിൽ എത്തിയ ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുന്നത്തുനാടിൽ ട്വൻറി20 സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അതുപോലെ കേരളത്തിൽ എൻഡിഎ ഭരണത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസിൻറെ പണി തുടങ്ങുമെന്നും അമിത് ഷാ വ്യക്തമാക്കി. അമിത് ഷായുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടിയിൽ എറണാകുളം ജില്ലയിലെ ട്വൻറി20 സ്ഥാനാർഥികൾ എല്ലാവരും പങ്കെടുത്തു. കേരളത്തിൻറെ ചരിത്രം മാറ്റി എഴുതുന്ന തെരഞ്ഞെടുപ്പ് ആണ് വരാനിരിക്കുന്നതെന്നും എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച കേരളത്തിൽ അഴിമതി മാത്രമാണ് നിലനിൽക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ALSO READ: പ്രചാരണം ശക്തമാക്കുന്നു, ഖാർഗെ ഇന്ന് കൊട്ടാരക്കരയിൽ എത്തും, മൂന്ന് ജില്ലകളിൽ അമിത് ഷായും

കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ മോദി നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിൽ എത്തണമെന്നും, കേരളത്തിൽ സാക്ഷരത കൂടുതലാണ്, എന്നാൽ, ജോലി വേണമെങ്കിൽ ഗൾഫിലേക്ക് അടക്കം പോകണമെന്നും പ്രചാരണ പരിപാടിയിൽ ഷാ കൂട്ടിച്ചേർത്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ 2014ൽ എൻഡിഎയുടെ വോട്ട് ശതമാനം 14 ആയിരുന്നു 2019ൽ 16 ആയും 2024ൽ 20 ശതമാനവുമായി ഉയർന്നു.

ഭാവിയിൽ കേരളം ബിജെപി ഭരിക്കുമെന്നതിൻറെ സൂചനയാണ് ഈ വോട്ട് ശതമാനത്തിലെ വർദ്ധനവ്. സ്മാർട്ട് സിറ്റി പദ്ധതി , കൊച്ചി മെട്രോ രണ്ടാം ഘട്ടം എന്നിവയടക്കം കൊച്ചിക്ക് വേണ്ടി നിരവധി വികസന പദ്ധതികൾക്ക് സാമ്പത്തിക സഹായങ്ങൾ കേന്ദ്രം നൽകിവരുന്നുണ്ട്. ബിജെപിക്ക് മുന്നിൽ ജനങ്ങൾ എല്ലാവരും തുല്യരാണ്. പ്രീണന രാഷ്ട്രീയം ഞങ്ങൾക്ക് വശമില്ല, പോപ്പൂലർ ഫ്രണ്ടിനെതിരെ കേന്ദ്രം ശക്തമായ നടപടിയെടുത്തു.

കേന്ദ്രത്തിൻറെ ഭവന നിർമാണ പദ്ധതിയെ സംസ്ഥാന സർക്കാരാണ് ലൈഫ് മിഷനായി മാറ്റിയെടുത്തത്. ദേശീയപാത വികസന ഫണ്ട് കേന്ദ്രമാണ് നൽകുന്നത്. എന്നാൽ, ഇവിടെ റോഡിലെ ബോർഡുകളിൽ പിണറായി വിജയൻ്റെ ചിത്രം മാത്രമാണുള്ളത്. ഇത്തവണ കേരളത്തിലെ എ ടീം ബിജെപിയാണ്. ശബരിമല സ്വർണക്കൊള്ളയിലെ കുറ്റവാളികളെ എൻഡിഎ സർക്കാർ വന്നാൽ ജയിലിൽ അടക്കുമെന്നും അമിത് ഷാ വാ​ഗ്ദാനങ്ങൾ നൽകി.

Follow Us