AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026: പ്രചാരണം ശക്തമാക്കുന്നു, ഖാർഗെ ഇന്ന് കൊട്ടാരക്കരയിൽ എത്തും, മൂന്ന് ജില്ലകളിൽ അമിത് ഷായും

Mallikarjun Kharge and Amit Shah Set to Lead High-Voltage Campaign Today: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പ്രചാരണം നടത്തും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരത്ത് പ്രവാസികളുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തൃശൂരിലും പാലക്കാടും ബിജെപി സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിക്കും.

Kerala Assembly Election 2026: പ്രചാരണം ശക്തമാക്കുന്നു, ഖാർഗെ ഇന്ന് കൊട്ടാരക്കരയിൽ എത്തും, മൂന്ന് ജില്ലകളിൽ അമിത് ഷായും
Mallikarjun Kharge And Amit ShahImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 05 Apr 2026 | 07:58 AM

തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങാൻ ഇനി നാല് നാൾ മാത്രം ബാക്കിനിൽക്കെ, മുന്നണികൾ പ്രചാരണം ശക്തമാക്കുന്നു. ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് രാഷ്ട്രീയ കേരളം ഇന്ന് ആവേശഭരിതമാകും. വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് എൽഡിഎഫും, ദേശീയ നേതാക്കളെ ഇറക്കി യുഡിഎഫും എൻഡിഎയും വോട്ടർമാരെ സ്വാധീനിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് കൊട്ടാരക്കരയിൽ എത്തും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന വിപുലമായ പൊതുയോഗത്തിൽ അദ്ദേഹം സംസാരിക്കും. കർണാടക മന്ത്രിമാരായ പ്രിയങ്ക് ഖാർഗെ, കെ.ജെ. ജോർജ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടാകും. കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, പുനലൂർ, കുന്നത്തൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി അദ്ദേഹം വോട്ട് തേടും.

ALSO READ: സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേശ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പ്രചാരണം നടത്തും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരത്ത് പ്രവാസികളുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തൃശൂരിലും പാലക്കാടും ബിജെപി സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിക്കും.

ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫ് വികസന നേട്ടങ്ങളിലൂന്നിയാണ് ഇടതുപക്ഷം വോട്ട് തേടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അതേസമയം, വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിനായി കോൺഗ്രസ് പിരിച്ച പണത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ രാഷ്ട്രീയ ആയുധമാക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.

 

Follow Us