Amoebic Meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം: അന്തരീക്ഷത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തി

Kerala Amoebic Meningoencephalitis: അന്തരീക്ഷത്തിൽ കാണപ്പെടുന്ന അമീബ, ജലകണങ്ങളുമായി ചേർന്ന് ശരീരത്തിലെത്തുന്നതാണ് രോഗത്തിന് കാരണമാകുന്നത്. കുളിക്കുമ്പോൾ ജലത്തിലൂടെ മൂക്കിൽ പ്രവേശിക്കുന്നതാണ് ഏറ്റവും അപകടകരമായി മാറുന്നത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച അമീബിക് മസ്തിഷ്കജ്വരത്തിൽ ഭൂരിഭാഗവും അക്കാന്ത അമീബ കാരണമാണെന്നാണ് നി​ഗമനം.

Amoebic Meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം: അന്തരീക്ഷത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തി

Amoebic Encephalitis

Published: 

14 Sep 2025 | 06:45 AM

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമായ അമീബകളുടെ സാന്നിധ്യം അന്തരീക്ഷത്തിലും കണ്ടെത്തി. വെള്ളത്തിലും ചെളിയിലും കാണപ്പെടുന്ന ‘നേഗ്ലറിയ ഫൗലേറി’ വിഭാഗത്തിന് പുറമെയാണ് ‘അക്കാന്ത അമീബ’യുടെ സാന്നിധ്യം അന്തരീക്ഷത്തിലും കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച അമീബിക് മസ്തിഷ്കജ്വരത്തിൽ ഭൂരിഭാഗവും അക്കാന്ത അമീബ കാരണമാണെന്നാണ് നി​ഗമനം.

അന്തരീക്ഷത്തിൽ കാണപ്പെടുന്ന അമീബ, ജലകണങ്ങളുമായി ചേർന്ന് ശരീരത്തിലെത്തുന്നതാണ് രോഗത്തിന് കാരണമാകുന്നത്. കുളിക്കുമ്പോൾ ജലത്തിലൂടെ മൂക്കിൽ പ്രവേശിക്കുന്നതാണ് ഏറ്റവും അപകടകരമായി മാറുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലെ അമീബയാണ് രോഗം റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയ ആദ്യകാലങ്ങളിൽ രോഗകാരണമെന്നായിരുന്നു ആരോഗ്യവകുപ്പ് കണ്ടെത്തിയത്. വീടുകളിലെ കിണറ്റിലെ വെള്ളത്തിൽ കുളിച്ചവർക്കും നിലവിൽ രോഗം സ്ഥിരീകരിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്. കൂടാതെ ഇതുവരെ 66 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതുസംബന്ധിച്ച കണക്കുകൾ ആരോഗ്യവകുപ്പ് തന്നെയാണ് പുറത്തുവിട്ടത്. ഈ മാസം രോഗം സ്ഥിരീകരിച്ച 19 രോഗികളിൽ ഏഴുപേരും മരണത്തിന് കീഴടങ്ങി. നിലവിൽ പതിനഞ്ചിലേറെ രോഗികളാണ് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലായി ചികിത്സയിൽ കഴിയുന്നത്.

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം ജില്ലയിൽ പതിനേഴുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് അടച്ചു. കഴിഞ്ഞ ദിവസം ഈ കുട്ടി സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിം​ഗ് പൂളിലെത്തി കുളിച്ചിരുന്നതായാണ് വിവരം. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരവധിപേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസ്സുകാരിക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടി.

 

Loading...
Unable to load recommendations.
Follow Us
Related Stories
പിണറായിക്കെതിരേ കേസ്: കുഴൽനാടന് ആവേശം, കെണിയാകാമെന്ന് ബൽറാം, കേസെടുക്കേണ്ട സാഹചര്യമെന്ന് വിഡി സതീശൻ
Kerala Weather Update : കൊടുംചൂടിന് വിട? 4 ജില്ലകളിൽ ശക്തമായ മഴ, ഇന്നത്ത കാലാവസ്ഥ
Thiruvananthapuram Metro: തമ്പാനൂർ – കഴക്കൂട്ടം യാത്രയ്ക്ക് മെട്രോയാണോ ബസാണോ ലാഭം? തിരുവനന്തപുരം മെട്രോ വരുമ്പോൾ….
Thiruvananthapuram Child Death: തലസ്ഥാനത്തെ നടുക്കി കൊടുംക്രൂരത; ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു, അമ്മ കസ്റ്റഡിയിൽ
Kerala Power Restriction: വൈദ്യുതി നിയന്ത്രണം ഇനി SMS വഴി അറിയാം!; കെഎസ്ഇബി പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
Railway Update: കണ്ണൂർ – എറണാകുളം റൂട്ടിൽ യാത്ര ചെയ്യുന്നവരാണോ; വൈകിയോടുന്നതും റദ്ദാക്കിയതുമായ ട്രെയിനുകൾ
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്