AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

POCSO Case : വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവർ അറസ്റ്റില്‍

POCSO Case Kozhikode: സ്വകാര്യ ബസിൽ വിദ്യാർത്ഥിക്കു നേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കോഴിക്കോടു നിന്നു തന്നെ സമാന സ്വഭാവമുള്ള ഈ കേസും റിപ്പോർട്ട് ചെയ്യുന്നത്.

POCSO Case : വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവർ അറസ്റ്റില്‍
Pocso CaseImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 25 Sep 2025 06:16 AM

കോഴിക്കോട്: വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കോഴിക്കോട് 64- കാരൻ അറസ്റ്റിൽ. അതിക്രമം നേരിട്ട പെൺകുട്ടി പ്രായപൂർത്തിയാവാത്തതിനാൽ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അതിക്രമം നടത്തിയത് കോഴിക്കോട് കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടിൽ ഹരിദാസനാണ്. ഇയാളെ നടക്കാവ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു എന്നാണ് വിവരം.

15 വയസ്സ് മാത്രം പ്രായമുള്ള വിദ്യാർഥിനിയോട് പ്രതി ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ഇതിനു പുറമേ ലൈംഗിക ഉദ്ദേശത്തോട് കൂടി ശരീരത്തിൽ കയറിപ്പിടിച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും പ്രതിയെ നടക്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ ലീല, ജാക്സൺ ജോയ്, എസ്‌സിപിഒ രാഹുൽ, സിപിഒ സുബൈർ എന്നിവരടങ്ങുന്ന അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Also read – ന്യൂനമർദ്ദം ശക്തമാകുന്നു? സംസ്ഥാനത്ത് ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലിനും സാധ്യത

 

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സ്വകാര്യ ബസിൽ വിദ്യാർത്ഥിക്കു നേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കോഴിക്കോടു നിന്നു തന്നെ സമാന സ്വഭാവമുള്ള ഈ കേസും റിപ്പോർട്ട് ചെയ്യുന്നത്.