Angamaly-Aroor Highway: അങ്കമാലി-അരൂര്‍ ദേശീയപാതയില്‍ ഇനി നോണ്‍ സ്‌റ്റോപ്പ് യാത്ര; നിര്‍മാണം ഉടന്‍ ആരംഭിക്കും

Angamaly-Aroor NH 544 Bypass to Transform Travel with Eight-Lane Connectivity: അഞ്ച് വര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ ഈ ഹൈവേയെ ആറുവരി പാതയായി നിര്‍മിക്കാമെന്ന തീരുമാനമെടുത്തിരുന്നു. എന്നാല്‍ 70 മീറ്റര്‍ വീതിയുള്ള ഇടനാഴിയില്‍ ഹൈവേ നിര്‍മിക്കുമെന്നും എട്ടുവരി കാരിയേജ് വേയായിട്ട് ആയിരിക്കും നിര്‍മാണമെന്നും എംപി വ്യക്തമാക്കി.

Angamaly-Aroor Highway: അങ്കമാലി-അരൂര്‍ ദേശീയപാതയില്‍ ഇനി നോണ്‍ സ്‌റ്റോപ്പ് യാത്ര; നിര്‍മാണം ഉടന്‍ ആരംഭിക്കും

പ്രതീകാത്മക ചിത്രം

Published: 

22 Jun 2026 | 07:33 AM

കൊച്ചി: അങ്കമാലി-അരൂര്‍ ദേശീയപാത 544 ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. അങ്കമാലി-കുണ്ടന്നൂര്‍ ബൈപാസ് എന്ന പേരിലായിരുന്നു ആദ്യം പദ്ധതി മുന്നോട്ടുവെച്ചിരുന്നതെങ്കിലും, നിലവില്‍ പാത അരൂര്‍ വരെ നീട്ടിയതായി ബെന്നി ബെഹനാന്‍ എംപി പറഞ്ഞു. ഏകദേശം 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അലൈന്‍മെന്റിനാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

അഞ്ച് വര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ ഈ ഹൈവേയെ ആറുവരി പാതയായി നിര്‍മിക്കാമെന്ന തീരുമാനമെടുത്തിരുന്നു. എന്നാല്‍ 70 മീറ്റര്‍ വീതിയുള്ള ഇടനാഴിയില്‍ ഹൈവേ നിര്‍മിക്കുമെന്നും എട്ടുവരി കാരിയേജ് വേയായിട്ട് ആയിരിക്കും നിര്‍മാണമെന്നും എംപി വ്യക്തമാക്കി. ഭാവിയില്‍ പത്ത് വരിയായി വികസിപ്പിക്കാനുള്ള സാധ്യതയും എംപി മുന്നോട്ടുവെക്കുന്നു.

എന്തുകൊണ്ട് പദ്ധതി വൈകി?

അങ്കമാലി-കുണ്ടന്നൂര്‍ ബൈപാസിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടിയില്‍ മുന്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചകളാണ് പദ്ധതി വൈകിയതിന് കാരണമെന്നാണ് സര്‍ക്കാരിന്റെ ആരോപണം. സ്ഥലം ഏറ്റെടുക്കല്‍ നടപടികളില്‍ അന്നത്തെ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്ന് ആരോപണം ഉയരുന്നു.

അഞ്ച് വര്‍ഷം മുമ്പ് നടത്തിയ ട്രാഫിക് സര്‍വേ റിപ്പോര്‍ട്ട് കാലഹരണപ്പെട്ടിരിക്കുകയാണ്. ഇതോടെ മറ്റൊരു ട്രാഫിക് സര്‍വ്വേയും നടത്തേണ്ടതായി വന്നു. ഈ സര്‍വ്വേയിലാണ് പ്രതീക്ഷിച്ചതിലും കൂടുതല്‍ വാഹനപ്പെരുപ്പം ഉണ്ടാകുമെന്നും ആറുവരിപാത മതിയാകില്ലെന്നുമുള്ള വിലയിരുത്തലില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്. അതോടെ എട്ടുവരി പാതയായി ബൈപാസിനെ മാറ്റാമെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

വീണ്ടും സര്‍വ്വേ നടത്തിയ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ കേന്ദ്രം പദ്ധതിക്ക് അംഗീകാരം നല്‍കുകയായിരുന്നു. എന്നാല്‍ പദ്ധതിയ്ക്കായി 45 മീറ്ററില്‍ സ്ഥാപിച്ച കല്ലുകള്‍ പൊളിച്ചുമാറ്റേണ്ടി വരും. നിര്‍മാണ ജോലികള്‍ ആരംഭിക്കണമെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് വിജ്ഞാപനം പുറത്തിറങ്ങണം. അത് ഉടന്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

Also Read: Kollam Theni NH: ദേശീയപാത 20 മീറ്ററാക്കി ചുരുക്കരുത്, അപകടം, കൊല്ലം – തേനി ദേശീയപാത വികസനം പുതിയ വഴിത്തിരിവിൽ

എവിടെ മുതല്‍ എവിടെ വരെ?

അങ്കമാലിയിലെ കരയാംപറമ്പില്‍ നിന്നും ആരംഭിക്കുന്ന പാത അരൂരിലാണ് അവസാനിക്കുക. നിലവിലെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമാനമായ അലൈന്‍മെന്റ് തന്നെയാണ് അങ്കമാലി-അരൂര്‍ ദേശീയപാതയ്ക്കും നല്‍കിയിരിക്കുന്നത്. എന്നാല്‍ എയര്‍പോര്‍ട്ട് റോഡിനേക്കാള്‍ വീതി ഈ പാതയ്ക്ക് ഉണ്ടായിരിക്കുമെന്ന് മാത്രം.

പ്രതീക്ഷയോടെ യാത്രക്കാര്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന മേഖലകളില്‍ ഒന്നാണ് അങ്കമാലി-അരൂര്‍. ഇവിടെ പുതിയ ബൈപാസ് നിര്‍മിക്കുന്നത് അതിരൂക്ഷമായ ഗതാഗത പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. വളരെ വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

നിര്‍മാണം ഇത്രയും നാള്‍ വൈകിയതിലും യാത്രക്കാര്‍ അതൃപ്തരാണ്. ഇത്രയേറെ ഗതാഗതക്കുരുക്കുള്ള മേഖലയിലെ റോഡ് നിര്‍മാണം മുന്‍ സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചു എന്നാണ് യാത്രക്കാരുടെ ആക്ഷേപം. വളരെ വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുകയാണെങ്കില്‍ മണിക്കൂറുകളോളം റോഡില്‍ കിടന്നുള്ള യാത്ര അവര്‍ക്ക് ഒഴിവാക്കാം. പാര്‍ലമെന്റില്‍ താന്‍ ഈ വിഷയം നിരന്തരം ഉന്നയിച്ചതിന്റെ ഫലമായാണ് ഇപ്പോള്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് ബെന്നി ബെഹനാന്‍ എംപി പറയുന്നു. ബെന്നി ബെഹനാന്റെ ഇടപെടലിനെ പ്രദേശവാസികളും അഭിനന്ദിക്കുന്നുണ്ട്.

English Summary

Efforts are underway to accelerate the construction of the Angamaly-Aroor stretch of the NH 544 bypass. Once completed, the eight-lane corridor is expected to enable smoother and non-stop travel, significantly improving connectivity and reducing travel time in Kerala.

Follow Us
വൈഫൈ വെക്കാനും വാസ്തു നോക്കണം; നെറ്റ് വരെ അടിച്ചുപോകും
ബദാം അധികമായി കഴിച്ചാൽ എന്ത് സംഭവിക്കും?
കിച്ചന്‍ സിങ്ക് എങ്ങനെ എളുപ്പത്തില്‍ വൃത്തിയാക്കാം?
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല