Kochi New Bypass: കുണ്ടന്നൂര്‍ ബൈപാസില്‍ പറക്കാം; കൊച്ചി തൊടാതെ ആലപ്പുഴയിലേക്കൊരു യാത്ര

Angamaly–Kundannoor Bypass Nears Completion: യാത്രക്കാര്‍ ഏറെനാളായി കാത്തിരിക്കുന്ന അരൂര്‍-തുറവൂര്‍ പാത ഏപ്രില്‍ മാസത്തില്‍ തുറന്നുകൊടുക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ദേശീയപാത 66ന് മുകളിലൂടെ കടന്നുപോകുന്ന ഈ പാതയുടെ നീളം 12.75 കിലോമീറ്ററാണ്. ഇവിടെ ഗര്‍ഡറുകളും റാംപുകളും സ്ഥാപിക്കുന്ന ജോലികളാണ് നിലവില്‍ നടക്കുന്നത്.

Kochi New Bypass: കുണ്ടന്നൂര്‍ ബൈപാസില്‍ പറക്കാം; കൊച്ചി തൊടാതെ ആലപ്പുഴയിലേക്കൊരു യാത്ര

പ്രതീകാത്മക ചിത്രം

Published: 

09 Apr 2026 | 02:33 PM

കൊച്ചി: മധ്യ കേരളത്തിന്റെ ഗതാഗതക്കുരുക്കിന് വിട. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അങ്കമാലി-കുണ്ടന്നൂര്‍ ഗ്രീന്‍ഫീല്‍ഡ് ബൈപാസിനെ കൊച്ചി ബൈപാസുമായി കൂട്ടിച്ചേര്‍ക്കാന്‍ പോകുകയാണ്. അരൂര്‍ വരെയാണ് പാത ദീര്‍ഘിപ്പിക്കല്‍. അങ്കമാലിയെ നേരിട്ട് അരൂര്‍-തുറവൂര്‍ എലവേറ്റഡ് ഹൈവേയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ നീക്കം. ആകെ 50 കിലോമീറ്ററായാണ് പാതയില്‍ വിപുലീകരണം നടക്കുക.

ഇടപ്പള്ളി-അങ്കമാലി, ഇടപ്പള്ളി-അരൂര്‍ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് പതിവാണ്. എന്നാല്‍ ഈ ഭാഗങ്ങളെ ഒഴിവാക്കി യാത്ര നടത്താന്‍ നിര്‍ദിഷ്ട പാത യാത്രക്കാരെ അനുവദിക്കും. വടക്കന്‍ കേരളത്തില്‍ നിന്നും മറ്റുമുള്ള യാത്രക്കാര്‍ക്ക് കൊച്ചി നഗരത്തെ സ്പര്‍ശിക്കാതെ ആലപ്പുഴയിലേക്കും തിരുവനന്തപുരത്തേക്കും എലവേറ്റഡ് ഹൈവേ വഴി പോകാനാകും.

ഏപ്രിലില്‍ ഉണ്ടായേക്കില്ല

യാത്രക്കാര്‍ ഏറെനാളായി കാത്തിരിക്കുന്ന അരൂര്‍-തുറവൂര്‍ പാത ഏപ്രില്‍ മാസത്തില്‍ തുറന്നുകൊടുക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ദേശീയപാത 66ന് മുകളിലൂടെ കടന്നുപോകുന്ന ഈ പാതയുടെ നീളം 12.75 കിലോമീറ്ററാണ്. ഇവിടെ ഗര്‍ഡറുകളും റാംപുകളും സ്ഥാപിക്കുന്ന ജോലികളാണ് നിലവില്‍ നടക്കുന്നത്.

അരൂരില്‍ നിന്ന് തുറവൂര്‍ തെക്ക് വരെ പോകുന്ന ഈ പാത തുറന്നുകൊടുക്കുന്നതോടെ കൊച്ചിയിലേക്ക് പോകുന്നവര്‍ക്കും മറ്റും വലിയ ആശ്വാസമാകും. 2023 ഫെബ്രുവരി ഒന്നിനായിരുന്നു എലവേറ്റഡ് ഹൈവേയുടെ നിര്‍മാണം ആരംഭിച്ചത്. 2026 ജനുവരി 31ന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനാകും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഡിസൈനില്‍ വരുത്തിയ മാറ്റങ്ങള്‍ പദ്ധതി വൈകിപ്പിച്ചു.

Also Read: Kochi Elevated Highway: കൊച്ചിക്കാര്‍ക്ക് വീണ്ടും നിരാശ; എലവേറ്റഡ് ഹൈവേ ഏപ്രിലിലും തുറക്കില്ല

അങ്കമാലി-കുണ്ടന്നൂര്‍ ബൈപാസിനെ ഈ പാതയുമായി കൂട്ടിച്ചേര്‍ക്കുന്നതും ചിലപ്പോള്‍ പദ്ധതി വൈകിപ്പിക്കാന്‍ കാരണമായേക്കാം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗ യാത്ര എന്ന സാധ്യതയാണ് ആളുകള്‍ക്ക് മുന്നില്‍ തുറക്കുന്നത്. എന്നാല്‍ പാതയുടെ നിര്‍മാണം പൂര്‍ണമായി പൂര്‍ത്തിയാകുന്നത് വരെ യാത്രക്കാര്‍ കാത്തിരുന്നേ മതിയാകൂ.

Follow Us
കള്ളവോട്ട് വേണ്ട, കാത്തിരിക്കുന്നത് വലിയ ശിക്ഷ
ആദ്യ മണിക്കൂറുകളിൽ വോട്ട് ചെയ്യാനെത്തിയ പ്രമുഖർ
പോളിങ് ശതമാനം കുതിക്കുമോ? മുന്‍ ട്രെന്‍ഡുകള്‍
വോട്ട് ചെയ്തത് ആർക്കെന്ന് പറയാമോ? കയ്യിൽ ഇവയും പാടില്ല
ചെന്നൈയിൽ നിന്നും വോട്ട് ചെയ്യാൻ മമ്മൂട്ടി
Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്
ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
Viral Video: പിറന്നാൾ ദിനത്തിൽ അല്ലു