Arjun Rescue Mission : ‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെ കിട്ടിയല്ലോ’; ഫേസ്ബുക്ക് കുറിപ്പുമായി മഞ്ജു വാര്യർ

Arjun Rescue Manju Warrier : ഗംഗാവാലി പുഴയിൽ നിന്ന് അർജുൻ്റെ മൃതദേഹം കണ്ടെടുത്തതിൽ പോസ്റ്റുമായി മഞ്ജു വാര്യർ. ജൂലായ് 16നാണ് അർജുൻ ഓടിച്ചിരുന്ന ലോറി മണ്ണിടിച്ചിൽ പെട്ട് കാണാതാവുന്നത്.

Arjun Rescue Mission : മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെ കിട്ടിയല്ലോ; ഫേസ്ബുക്ക് കുറിപ്പുമായി മഞ്ജു വാര്യർ

അർജുൻ, മഞ്ജു വാര്യർ (Image Courtesy - Manju Warrier Facebook)

Updated On: 

25 Sep 2024 | 06:50 PM

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ മൃതദേഹം കണ്ടെടുത്തതിൽ ഫേസ്ബുക്ക് കുറിപ്പുമായി മഞ്ജു വാര്യർ. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെ കിട്ടിയല്ലോ എന്ന് അർജുൻ്റെ ചിത്രം പങ്കുവച്ച് മഞ്ജു വാര്യർ കുറിച്ചു. 71 ദിവസം നീണ്ട തിരച്ചിലിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞാണ് അർജുൻ്റെ മൃതദേഹവും ലോറിയും ഗംഗാവാലി പുഴയിൽ നിന്ന് കണ്ടെടുത്തത്. ജൂലായ് 16നാണ് അർജുൻ ഓടിച്ചിരുന്ന ലോറി ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ടത്.

‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും.’- മഞ്ജു വാര്യർ തൻ്റെബ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കോണ്‍ടാക്ട് പോയിന്റ് രണ്ടില്‍ നിന്നാണ് ലോറി കണ്ടെത്തിയത്. വാഹനത്തിന്റെ ക്യാബിനിനുള്ളിലായിരുന്നു അർജുൻ്റേതെന്ന് സംശയിക്കുന്ന മൃതദേഹം. മൃതദേഹാവശിഷ്ടങ്ങള്‍ അര്‍ജുന്റേതാണെന്ന് സ്ഥിരീകരിക്കാൻ വിശദമായ പരിശോധനകൾ നടത്തും. ജൂലൈ പതിനാറാം തീയതി ഷിരൂരിലെ ദേശീയപാത 66ലുണ്ടായ മണ്ണിടിച്ചിലിൽ അർജുനും ലോറിയും ഒലിച്ചുപോവുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ഇടത്തെ ചായക്കടയുടെ മുന്നില്‍ നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളും മണ്ണിനടിയിൽ പെടുകയായിരുന്നു. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ തന്നെ കണ്ടെടുക്കുകയും ചെയ്തിരുന്നു.

Also Read : Arjun Rescue Mission : പ്രതിസന്ധികളിൽ തളരാതെ 71 ദിവസം നീണ്ട തിരച്ചിൽ; അർജുനെ കണ്ടെടുത്ത നാൾവഴി ഇങ്ങനെ

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുൻ തൻ്റെ ലോറിയിൽ തടി കയറ്റി കോഴിക്കോട് നിന്ന് കർണാടകയിലെ ബെൽഗാവിലേക്ക് പോവുകയായിരുന്നു. അർജുനും ലോറിയും മണ്ണിനടിയിൽ പെട്ടിരിക്കാമെന്നായിരുന്നു ആദ്യ സംശയം. പിന്നീട് ലോറി നദിയിലേക്ക് മറിഞ്ഞിരിക്കാമെന്നായി നിഗമനം. കരസേനയും നാവികസേനയും സഹകരിച്ചാണ് തിരച്ചിൽ നടത്തിയത്. ഡീപ് ബൂം എക്സകവേറ്റർ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. തെർമൽ സ്കാനിങ്, ഐബോഡ് തുടങ്ങിയ മാർഗങ്ങളുപയോഗിച്ചും തിരച്ചിൽ നടത്തി. ഇടയ്ക്കിടെ പ്രദേശത്തുണ്ടായ മഴയും മോശം കാലാവസ്ഥയും കാരണം തിരച്ചിൽ ഇടക്കിടെ തടസപ്പെട്ടിരുന്നു.

ജൂലായ് 26ന് ഈശ്വർ മാല്പെ രക്ഷാപ്രവർത്തന സംഘത്തോടൊപ്പം ചേർന്നു. ആ സമയത്തൊക്കെ പുഴയിൽ ശക്തമായ ഒഴുക്കായിരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. ഇതേ തുടർന്ന് രക്ഷാപ്രവർത്തനം താത്കാലികമായി അവസാനിപ്പിക്കുകയും 17 ദിവസം അടച്ചിട്ടിരുന്ന ദേശീയപാത തുറന്നുകൊടുക്കുകയും ചെയ്തു. പിന്നീട്, മഴ കുറഞ്ഞ് കാലാവസ്ഥ അനുകൂലമായതോടെയാണ് വീണ്ടും തിരച്ചിൽ പുനരാരംഭിച്ചത്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു