AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hair Growth Snack: കറുത്ത എള്ളും നട്സും ഇങ്ങനെ കഴിച്ചു നോക്കൂ; മുടിയൊക്കെ താനെ വളരും

Black Sesame Snack For Hair Growth: പരമ്പരാഗതമായി മുടി സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കറുത്ത എള്ള്. ഇപ്പോൾ ഈ കറുത്ത എള്ളും പോഷകസമൃദ്ധമായ നട്സുകളും ചേർത്ത് തയ്യാറാക്കുന്ന ഒരു പ്രത്യേക പലഹാരമാണ് സമൂഹ മാധ്യമങ്ങളിലടക്കം ട്രെൻഡായി നിൽക്കുന്നത്. ഇത് കഴിച്ചവരെല്ലാം പോസിറ്റീവായ ഫലമാണ് പറയുന്നതും.  നിങ്ങളുടെ മുടികൊഴിച്ചിൽ മാറ്റി മുടി വളരാൻ സഹായിക്കുന്ന ആ സ്നാക്കിൻ്റെ റെസിപ്പി നമുക്ക് നോക്കിയാലോ.

Hair Growth Snack: കറുത്ത എള്ളും നട്സും ഇങ്ങനെ കഴിച്ചു നോക്കൂ; മുടിയൊക്കെ താനെ വളരും
Black Sesame Snack Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 30 Jul 2026 | 07:47 PM

അമിതമായ മുടികൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും പലരും പരാതി പറയുന്ന ഒരു പ്രശ്നമാണ്. ഇതിനായി വിപണിയിൽ നിന്ന് പലതരം കെമിക്കലുകൾ നമ്മൾ വാരി തലയിലും മുടിയിലുമൊക്കെ തേക്കാറുണ്ട്. ‌വിപണിയിൽ ലഭിക്കുന്ന കെമിക്കൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ കൂടുകയുള്ളൂ. നമ്മൾ പുറമെ എത്ര മുടി സംരക്ഷിച്ചാലും ഉള്ളിലേക്ക് നൽകുന്ന പോഷകാഹാരങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മുടി വളർച്ച മന്ദ​ഗതിയിലാകും.

പരമ്പരാഗതമായി മുടി സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കറുത്ത എള്ള്. ഇപ്പോൾ ഈ കറുത്ത എള്ളും പോഷകസമൃദ്ധമായ നട്സുകളും ചേർത്ത് തയ്യാറാക്കുന്ന ഒരു പ്രത്യേക പലഹാരമാണ് സമൂഹ മാധ്യമങ്ങളിലടക്കം ട്രെൻഡായി നിൽക്കുന്നത്. ഇത് കഴിച്ചവരെല്ലാം പോസിറ്റീവായ ഫലമാണ് പറയുന്നതും. നിങ്ങളുടെ മുടികൊഴിച്ചിൽ മാറ്റി മുടി വളരാൻ സഹായിക്കുന്ന ആ സ്നാക്കിൻ്റെ റെസിപ്പി നമുക്ക് നോക്കിയാലോ.

ALSO READ: പുകവലി ഉപേക്ഷികാൻ പാടുപെടുകയാണോ ? ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കു

കറുത്ത എള്ളും നട്സും എങ്ങനെ മുടിയെ സംരക്ഷിക്കുന്നു

കറുത്ത എള്ള്: ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ, സിങ്ക്, ഇരുമ്പ്, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമാണ് കറുത്ത എള്ള്. ഇത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും അകാലനര തടഞ്ഞ് മുടിക്ക് കറുപ്പ് നിറം നൽകുകയും ചെയ്യുന്നു. രക്തയോട്ടം വർദ്ധിക്കുമ്പോൾ തന്നെ മുടി വളരാൻ സഹായിക്കും.

ബദാം, വാൽനട്ട്, അണ്ടിപ്പരിപ്പ്, മത്തങ്ങ വിത്ത്: ബയോട്ടിൻ, പ്രോട്ടീൻ, വിറ്റാമിൻ ഇ എന്നിവ നട്സിൽ ധാരാളമുണ്ട്. ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്തുകയും മുടി പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം?

ചേരുവകൾ; കറുത്ത എള്ള് – 1 കപ്പ്, ബദാം – 1/2 കപ്പ്, വാൽനട്ട് – 1/2 കപ്പ് (നിർബന്ധമില്ല), പമ്പ്കിൻ സീഡ്സ് (മത്തങ്ങ വിത്ത്) – 2 ടേബിൾ സ്പൂൺ, ശർക്കര / ഈന്തപ്പഴം – മധുരത്തിന് അനുസരിച്ച് മാത്രം.

തയ്യാറാക്കുന്ന വിധം: ആദ്യം തന്നെ ഒരു പാനിലേക്ക് കറുത്ത എള്ള് എണ്ണ ചേർക്കാതെ കുറഞ്ഞ തീയിലിട്ട് 2-3 മിനിറ്റ് വറുത്തെടുക്കുക. അതിലേക്ക് ബദാം, വാൽനട്ട്, പമ്പ്കിൻ സീഡ്സ് എന്നിവയും ഇട്ട് ചെറുതായി ചൂടാക്കുക. ശേഷം ഇവ തണുത്തിത്ത് ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. കൂടുതൽ നേരം അരയ്ക്കരുത് കാരണം അതിലെ എണ്ണമയം പുറത്തുവരും. ഇതിലേക്ക് ചിരകിയ ശർക്കരയോ ഈന്തപ്പഴമോ ചേർത്ത് ഒരുതവണ കൂടി അടിച്ചെടുക്കാം. ശർക്കര പാനിയാക്കി ഒഴിച്ചാലും മതിയാകും. ശേഷം ഇത് ചെറിയ ലഡ്ഡു രൂപത്തിലോ അല്ലെങ്കിൽ പൊടിയായോ ഒരു എയർടൈറ്റ് കുപ്പിയിൽ സൂക്ഷിക്കാം. പിന്നീട് ദിവസത്തിൽ ഒരു ടേബിൾ സ്പൂണോ ലഡ്ഡു രൂപത്തിലാണെങ്കിൽ ഒരെണ്ണമോ കഴിക്കാം.

കഴിക്കേണ്ട ശരിയായ രീതി

ദിവസവും രാവിലെ വെറും വയറ്റിലോ അല്ലെങ്കിൽ വൈകുന്നേമോ ഒരു ടേബിൾ സ്പൂൺ അല്ലെങ്കിൽ ഒരു ലഡ്ഡു കഴിക്കുന്നതാണ് എപ്പോഴും നല്ലത്. വേണമെങ്കിൽ ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിനൊപ്പം ഈ പൊടി കലക്കി കുടിക്കുന്നതും ഇരട്ടി ഫലം നൽകും. തുടർച്ചയായി 30 ദിവസം ഇത് കഴിക്കുന്നത് മുടിയുടെ കട്ടിയും തിളക്കവും വർദ്ധിപ്പിക്കാൻ സഹായിക്കും. എള്ളിന് ചൂട് കൂടുതൽ ഉള്ളതിനാൽ ദിവസവും നിശ്ചിത അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. അമിതമായി കഴിക്കരുത്.

English Summary:

How to Make Black Sesame And Nuts Laddu for Hair Growth. Here is the Easy Recipe In Malayalam. Also Read The Health Benefits Of Black Sesame And Nuts.

 

Follow Us