AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aroor -Thuravoor Elevated highway: കാത്തിരിപ്പ് അവസാനിക്കുന്നു, അരൂർ – തുറവൂർ എലവേറ്റഡ് ഹൈവേ ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയായേക്കും…

Aroor-Thuravoor Elevated Highway Tarring Commences: എരമല്ലൂർ മുതൽ അരൂർ വരെയുള്ള ഭാഗങ്ങളിലാണ് നിലവിൽ ടാറിംഗ് നടക്കുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ മുഴുവൻ ടാറിംഗും പൂർത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Aroor -Thuravoor Elevated highway: കാത്തിരിപ്പ് അവസാനിക്കുന്നു, അരൂർ – തുറവൂർ എലവേറ്റഡ് ഹൈവേ ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയായേക്കും…
ദേശീയപാതImage Credit source: Social Media
Aswathy Balachandran
Aswathy Balachandran | Published: 01 Feb 2026 | 01:37 PM

കൊച്ചി: കൊച്ചി നഗരവാസികളും ആലപ്പുഴക്കാരും ഏറെക്കാലമായി കാത്തിരിക്കുന്ന അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. പാതയുടെ ഭൂരിഭാഗം ജോലികളും പൂർത്തിയായതോടെ നിലവിൽ ടാറിംഗ് ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി പാത ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ദേശീയപാത അതോറിറ്റിയുടെ നീക്കം.

എരമല്ലൂർ മുതൽ അരൂർ വരെയുള്ള ഭാഗങ്ങളിലാണ് നിലവിൽ ടാറിംഗ് നടക്കുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ മുഴുവൻ ടാറിംഗും പൂർത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിൽ വാഹനങ്ങൾ കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള റാമ്പുകളുടെ പണി അവസാന ഘട്ടത്തിലാണ്. ചന്തിരൂരിലെ റാമ്പ് വഴിയാണ് ടാറിംഗിനായുള്ള വാഹനങ്ങൾ പാതയ്ക്ക് മുകളിലെത്തിക്കുന്നത്.

2200 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ പാതയ്ക്ക് 24.5 മീറ്റർ വീതിയും 6 വരികളുമുണ്ട്. ദേശീയപാത 66-ന്റെ ഭാഗമായ ഈ ഹൈവേ ഒറ്റ തൂണിലാണ് നിർമ്മിച്ചിരിക്കുന്നത് (ആകെ 354 തൂണുകൾ). 2026 മെയ് മാസത്തിൽ പൂർത്തിയാകേണ്ട പദ്ധതി, അതിവേഗ ജോലികളിലൂടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി തുറന്നുകൊടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പാത യാഥാർത്ഥ്യമാകുന്നതോടെ കൊച്ചി-ആലപ്പുഴ യാത്രയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.

Follow Us