Asha Workers’ Protest: ആശമാരുടെ സമരം 67-ാം ദിവസത്തിലേക്ക്; പ്രതിപക്ഷ നേതാവ് ഇന്ന് സമരപന്തലിൽ

Asha Workers' Protest: സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സഹകരിക്കുന്നവരെ സ്വാ​ഗതം ചെയ്യുന്നുവെങ്കിലും അവരുമായി യോജിച്ച് പ്രവർത്തിക്കില്ലെന്നാണ് കേരള ആശാ ഹെൽത്ത് അസോസിയേഷന്റെ തീരുമാനം. അതിനാൽ സ്വന്തം നിലയ്ക്കുള്ള സമരപരിപാടികളായിരിക്കും യുഡിഎഫ് ആലോചിക്കുക.

Asha Workers Protest: ആശമാരുടെ സമരം 67-ാം ദിവസത്തിലേക്ക്; പ്രതിപക്ഷ നേതാവ് ഇന്ന് സമരപന്തലിൽ

ആശാപ്രവർത്തകർ, വിഡി സതീശൻ

Published: 

16 Apr 2025 | 07:51 AM

തിരുവനന്തപുരം: വേതന വർധനവ് ആവശ്യപ്പെട്ട് ആശാ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം 67-ാം ദിവസത്തിലേക്ക്. ആവശ്യങ്ങൾ അം​ഗീകരിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് പ്രവർത്തകർ. വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും അവ‍ർ പറയുന്നു.

അതേസമയം ആശാ പ്രവർത്തകരുടെ സമരത്തിൽ കൂടുതൽ ഇടപെടൽ നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് സമരപന്തലിൽ സന്ദർശിക്കും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സഹകരിക്കുന്നവരെ സ്വാ​ഗതം ചെയ്യുന്നുവെങ്കിലും അവരുമായി യോജിച്ച് പ്രവർത്തിക്കില്ലെന്നാണ് കേരള ആശാ ഹെൽത്ത് അസോസിയേഷന്റെ തീരുമാനം. അതിനാൽ സ്വന്തം നിലയ്ക്കുള്ള സമരപരിപാടികളായിരിക്കും യുഡിഎഫ് ആലോചിക്കുക.

ALSO READ: കരുനാഗപ്പള്ളിയിൽ രണ്ട് മക്കളെ തീകൊളുത്തി അമ്മയും ജീവനൊടുക്കി; സംഭവം ഭർത്താവ് വിദേശത്തുനിന്ന് വരുന്ന ദിവസം

ചർച്ചയിലൂടെ ആശമാരുടെ സമരം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ചർച്ചകൾ നടത്തിയെങ്കിലും പരിഹാരം കണ്ടെത്താനായില്ല. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ മൂന്ന് മാസ കാലാവധിയോടെ സമിതിയെ നിയോ​ഗിക്കാമെന്നാണ് സർക്കാരിന്റെ നിലപാട്.

എന്നാൽ ആശാപ്രവർത്തകർക്ക് ഇതിനോട് യോജിപ്പില്ല. ഓണറേറിയത്തിൽ മൂവായിരം രൂപയെങ്കിലും വർധിപ്പിക്കണമെന്നും മറ്റ് ആവശ്യങ്ങൾ സമിതിക്ക് വിടാമെന്നുമാണ് സമരസമിതിയുടെ നിലപാട്. സമരം ഇത്രയും ദിവസം പിന്നിട്ടിടും പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല. സമരം അവസാനിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര പ്രവർത്തകർ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍