Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്

അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ ചാറ്റിൽ കെട്ടിയ നിലയിൽ രണ്ട് മൃദുദേഹ ഭാഗങ്ങൾ കണ്ടെത്തി. അട്ടപ്പാടിയിലെ പൂതൂർ ചാവടിയൂർ ഭാഗത്തു നിന്ന് ആണ് മൂന്ന് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പോലീസും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്. ആദ്യമായി അഴിച്ച ചാക്കിൽ നിന്ന് രണ്ട് തല ഭാഗങ്ങളാണ് കണ്ടെടുത്തത്.

Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്

പ്രതീകാത്മക ചിത്രം

Updated On: 

06 Sep 2026 | 07:49 PM

പാലക്കാട്‌ : അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ ചാറ്റിൽ കെട്ടിയ നിലയിൽ രണ്ട് മൃദുദേഹ ഭാഗങ്ങൾ കണ്ടെത്തി. അട്ടപ്പാടിയിലെ പൂതൂർ ചാവടിയൂർ ഭാഗത്തു നിന്ന് ആണ് മൂന്ന് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പോലീസും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്. ആദ്യമായി അഴിച്ച ചാക്കിൽ നിന്ന് രണ്ട് തല ഭാഗങ്ങളാണ് കണ്ടെടുത്തത്. ലഭിക്കുന്ന പ്രാഥമിക സൂചനകൾ അനുസരിച്ച് 30 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തിയുടെ ആണ് ഒരു മൃതദേഹം. അടുത്ത ചാക്ക് കെട്ടുകൾ അഴിച്ചു വരികയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹ ഭാഗങ്ങൾ തൃശ്ശൂരിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

Also Read : ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ

അമ്മയുടെയും കുഞ്ഞിന്റെയും ഉൾപ്പെടെ രണ്ട് മൃതദേഹങ്ങളാണ് ഇവ എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന. മൃതദേഹങ്ങൾക്ക് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ട് എന്ന് പോലീസ് പറയുന്നു. പ്രദേശത്ത് പശുവിനെ മേയ്ക്കുന്നതിനുവേണ്ടി പോയവരാണ് പുഴയിൽ ചാക്ക് കണ്ടെത്തിയത്. ഇതേ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് പുതൂർ പോലീസ് സംഭവ സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. ആരുടെയാണ് മൃതദേഹങ്ങളെന്നും എന്താണ് സംഭവിച്ചത് എന്നും അറിയുന്നതിനുള്ള അന്വേഷണം പോലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്.

English Summary

Body parts belonging to two individuals were found inside sacks in the Bhavani River at Attappadi. ​​The remains were recovered in three sacks from the Poothur Chavadiyur area of ​​Attappadi. ​​Police and forensic officials are currently conducting an examination; two heads were discovered in the first sack that was opened.

Loading...
Unable to load recommendations.
Follow Us
Related Stories
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയ മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ; തലയിലും മുഖത്തും മുറിവേറ്റ പാട്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി