Attappadi Murder Case : അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം, പോലീസിന് നിർണായക വിവരങ്ങൾ

Bodies Found Tied in Sacks at Attappadi : ഇന്നലെ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വാർത്തയാണ് അട്ടപ്പാടിയിൽ നിന്ന് വന്നത്. അട്ടപ്പാടി ഭവാനിപ്പുഴയിൽ നിന്ന് മൂന്ന് ചാക്കുകളിൽ ആയി അമ്മയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ചീരക്കടവിൽ ഭവാനി പുഴയോരത്ത് നിന്ന് സംശയാസ്പദമായി കണ്ട ചാക്കുകെട്ട് തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിയുന്നത്.

Attappadi Murder Case : അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം, പോലീസിന് നിർണായക വിവരങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

07 Sep 2026 | 08:42 AM

പാലക്കാട് :  ഇന്നലെ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വാർത്തയാണ് അട്ടപ്പാടിയിൽ നിന്ന് വന്നത്. അട്ടപ്പാടി ഭവാനിപ്പുഴയിൽ നിന്ന് മൂന്ന് ചാക്കുകളിൽ ആയി അമ്മയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ചീരക്കടവിൽ ഭവാനി പുഴയോരത്ത് നിന്ന് സംശയാസ്പദമായി കണ്ട ചാക്കുകെട്ട് തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിയുന്നത്. പശുക്കളെ മേയ്ക്കുന്നതിനായി പോയ പ്രദേശവാസികളാണ് പതിവില്ലാത്ത രീതിയിൽ പുഴയോരത്ത് ചാക്ക് കെട്ട് കണ്ടതും അതിലൊന്ന് തുറന്നു നോക്കിയതും എന്നാണ് അറിയുന്നത്. ആദ്യത്തെ ചാക്ക് തുറന്നപ്പോൾ തന്നെ വേറെ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. അറുത്തുമാറ്റപ്പെട്ട നിലയിലുള്ള രണ്ട് തലകൾ ആയിരുന്നു ആദ്യത്തെ ചാക്കിൽ ഉണ്ടായിരുന്നത്.

തുടർന്നാണ് പോലീസിനെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ എത്തി മറ്റു ചാക്കുകൾ കൂടി തുറക്കുന്നതും. അതിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ അമ്മയുടെയും കുട്ടിയുടെയും ആണെന്ന പ്രാഥമിക വിവരം പോലീസ് തന്നെ പങ്കുവെച്ചിരുന്നു. ഏകദേശം 30 വയസ്സുള്ള യുവതിയുടേതാണ് ഒരു മൃതദേഹം മറ്റേത് 5 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയുടേതുമാണ്. മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ അടിവസ്ത്രം മാത്രമാണ് ശരീരത്തിൽ ഉണ്ടായിരുന്നത്.

Also Read : കാർ തടഞ്ഞു നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പോലീസുകാരെയും ആക്രമിച്ചു, എന്നിട്ടും പരി​ഗണന – സേനയിൽ തന്നെ അമർഷം

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ക്രൂരമായ ഈ കൃത്യത്തിന് പിന്നിൽ ഒന്നിലധികം പേർ ഉണ്ടെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം നടത്തി വരുന്നത്. ശരീരത്തിന്റെ ഉടൽ ഭാഗങ്ങൾ രണ്ട് ചാക്കുകളിലായും ഒരു ചാക്കിൽ തലകളുമായിരുന്നു ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ ഭാഗങ്ങളായി അറുത്തു മാറ്റുവാൻ യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് സംശയം ഉന്നയിക്കുന്നുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങൾക്ക് ഏകദേശം അഞ്ചുദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകും എന്നാണ് വിവരം.

മൂന്ന് ദിവസം മുൻപ് വരെ പുഴയിൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നതിനാൽ മറ്റെവിടെയെങ്കിലും നിന്ന് ഒഴുകി വന്നതാണോ മൃതദേഹങ്ങൾ എന്ന സംശയവും അന്വേഷണസംഘത്തിൽ ഉണ്ട്. സംഭവത്തിൽ കൊല്ലപ്പെട്ടവരെ സംബന്ധിച്ചും പ്രതികളുമായി ബന്ധപ്പെട്ടും നിർണായക വിവരങ്ങൾ പോലീസിനെതിരെ ലഭിച്ചതായാണ് സൂചനകൾ. അന്വേഷണം തമിഴ്നാട് അതിർത്തി മേഖലകളിലേക്കും പോലീസ് വ്യാപിപ്പിച്ചച്ചു. അടുത്തിടെ കാണാതായവരെ സംബന്ധിച്ചും പോലീസ് വിവരങ്ങൾ തേടുന്നുണ്ട്.

English Summary

The bodies of a mother and her child were discovered inside three sacks in the Bhavani River; the bodies had been tied up within them. The shocking incident came to light when a suspicious-looking bundle found on the banks of the Bhavani River at Cheerakkadavu was opened.

Loading...
Unable to load recommendations.
Follow Us
Related Stories
കാർ തടഞ്ഞു നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പോലീസുകാരെയും ആക്രമിച്ചു, എന്നിട്ടും പരി​ഗണന – സേനയിൽ തന്നെ അമർഷം
Kerala Weather Alert: മഴ സ്ഥലംവിട്ടു! കേരളം ഇനി ചുട്ടുപൊള്ളും? ജാഗ്രതാ മുന്നറിയിപ്പ്‌
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി