Bigg Boss Malayalam Season 8 : മോഹൻലാലിനെതിരെ നിരാഹാരം പ്രഖ്യാപിച്ച് രാഹുൽ ഈശ്വർ, ജയിലിൽ കിടക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ലാലേട്ടനും
Bigg Boss Malayalam Season 8 Updates Rahul Eswar vs Mohanlal : ഷോ തുടങ്ങുന്ന ദിവസം തന്നെ രാഹുൽ തന്റെ അജണ്ട വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് മെൻസ് കമ്മീഷൻ രൂപീകരിക്കുക എന്ന തന്റെ ലക്ഷ്യത്തെയാണ് ബിഗ് ബോസിലും ഉയർത്തിക്കാട്ടാൻ ഉദ്ദേശിക്കുന്നത് എന്നാണ് രാഹുൽ ഈശ്വർ ലോഞ്ച് എപ്പിസോഡിൽ മോഹൻലാലിനോട് പറഞ്ഞത്. ഈ ഷോ വഴി ആ സന്ദേശം...
മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസൺ 8ന് ഇന്നലെ ആണ് തുടക്കമായത്. ഈ സീസണിലെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാളാണ് രാഹുൽ ഈശ്വർ. പ്രാസംഗികനായും സാമൂഹ്യ നിരീക്ഷകനായും ആക്ടിവിസ്റ്റായും അവതാരകനായും വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന രാഹുൽ ഈശ്വറിനെ പൊതുവേ എല്ലാ മലയാളികൾക്കും അറിയാം. ഇടയ്ക്കിടെ വിവാദങ്ങളിലും രാഹുൽ ഭാഗമാകാറുണ്ട്. പ്രഡിക്ഷൻ ലിസ്റ്റിൽ ഏറ്റവും അധികം ഉയർന്നു കേട്ട പേരുകളിൽ ഒന്നും രാഹുൽ ഈശ്വറിന്റെതായിരുന്നു.
ഷോ തുടങ്ങുന്ന ദിവസം തന്നെ രാഹുൽ തന്റെ അജണ്ട വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് മെൻസ് കമ്മീഷൻ രൂപീകരിക്കുക എന്ന തന്റെ ലക്ഷ്യത്തെയാണ് ബിഗ് ബോസിലും ഉയർത്തിക്കാട്ടാൻ ഉദ്ദേശിക്കുന്നത് എന്നാണ് രാഹുൽ ഈശ്വർ ലോഞ്ച് എപ്പിസോഡിൽ മോഹൻലാലിനോട് പറഞ്ഞത്. ഈ ഷോ വഴി ആ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാൻ കഴിയും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് പറഞ്ഞ രാഹുലിനോട് ഇതൊരു എന്റർടൈൻമെന്റ് ഷോ കൂടിയാണല്ലോ ആക്ടിവിസം കൊണ്ട് മാത്രം ഇവിടെ മുന്നോട്ടുപോകാൻ കഴിയുമോ എന്ന് മോഹൻലാൽ ചോദിക്കുകയും ചെയ്തു.
Also Read : ബിഗ് ബോസിൽ നിന്നിറങ്ങി പോലീസ് സ്റ്റേഷനിൽ വച്ച് കാണാം; പരസ്പരം മുന്നറിയിപ്പുമായി റിനിയും രാഹുൽ ഈശ്വറും
അടുത്ത ആഴ്ച മോഹൻലാൽ ബിഗ് ബോസ് വീട്ടിലേക്ക് വരുമ്പോൾ പുരുഷ കമ്മീഷൻ വേണമോ വേണ്ടയോ എന്നുള്ള ചോദ്യത്തിന്, യെസ് ഓർ നോ എന്ന ഒരു ഉത്തരം പറയണമെന്ന അപ്രതീക്ഷിത ആവശ്യവും രാഹുൽ ഷോയുടെ ഉദ്ഘാടന വേദിയിൽ തന്നെ ഉന്നയിച്ചിട്ടുണ്ട്. ഇതിനു മറുപടി മോഹൻലാൽ പറഞ്ഞില്ല എങ്കിൽ താൻ നിരാഹാരമനുഷ്ഠിക്കുന്നതു ഉൾപ്പെടെയുള്ള പ്രതിഷേധം ബിഗ് ബോസ് ഹൗസിൽ നടത്തുമെന്നും രാഹുൽ ഈശ്വർ പ്രഖ്യാപിച്ചു. ഈ വിഷയത്തിലെ മോഹൻലാലിന്റെ നിലപാട് കേരളം അറിയാൻ താല്പര്യപ്പെടുന്നുണ്ട് എന്നും രാഹുൽ പറഞ്ഞു.
ബിഗ് ബോസ് ജീവിതം കൊണ്ട് കളിക്കുന്ന ഷോയാണ് എന്നും ഈ വേദിയാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതിന് ഏറ്റവും അനുയോജ്യമെന്നും രാഹുൽ വ്യക്തമാക്കി. നമുക്കത് ആലോചിക്കാം എന്ന് പറഞ്ഞ മോഹൻലാൽ, ഇടയ്ക്ക് ഒക്കെ നിരാഹാരം കിടക്കുന്നത് നല്ലതാണ് എന്ന മാസ് മറുപടിയും നൽകി. ബിഗ് ബോസിൽ ജയിൽ ഉണ്ട് എന്ന മുന്നറിയിപ്പ് കൊടുത്ത മോഹൻലാൽ നമുക്ക് ഒരുപാട് ദിവസങ്ങളിൽ ജയിലിൽ വച്ച് കണ്ടുമുട്ടേണ്ടി വരും എന്നും പറഞ്ഞു.
English Summary
Rahul made his agenda clear right from the day the show began. During the launch episode, he told Mohanlal that he intends to champion his goal of establishing a Men’s Commission to protect men’s rights while on Bigg Boss.