AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Attukal Pongala 2026: പൊങ്കാലത്തിരക്കിൽ തലസ്ഥാനം; നഗരത്തിൽ ഇന്ന് മുതൽ കർശന ട്രാഫിക് നിയന്ത്രണം, ശ്രദ്ധിക്കേണ്ടത്

Attukal Pongala Thiruvananthapuram Traffic Controls: പോലീസിൻ്റെ നിർദ്ദേശങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കരിമഠം - അട്ടക്കുളങ്ങര - കിള്ളിപ്പാലം- കുര്യാത്തി ഭാഗങ്ങളിലേക്ക് പൊതുവാഹനങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Attukal Pongala 2026: പൊങ്കാലത്തിരക്കിൽ തലസ്ഥാനം; നഗരത്തിൽ ഇന്ന് മുതൽ കർശന ട്രാഫിക് നിയന്ത്രണം, ശ്രദ്ധിക്കേണ്ടത്
Attukal PongalaImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 02 Mar 2026 | 10:00 AM

ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ഒഴുകിയെത്തുന്ന ആറ്റുകാൽ പൊങ്കാല (Attukal Pongala) നാളെ നടക്കും. ഇതോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് (മാർച്ച് 2, തിങ്കൾ) ഉച്ചയ്ക്ക് ഒരു മണി മുതൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. പോലീസിൻ്റെ നിർദ്ദേശങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കരിമഠം – അട്ടക്കുളങ്ങര – കിള്ളിപ്പാലം- കുര്യാത്തി ഭാഗങ്ങളിലേക്ക് പൊതുവാഹനങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രധാന നിയന്ത്രണങ്ങൾ

ഭാരവാഹനങ്ങളായ കണ്ടെയ്‌നർ ലോറികൾ, ഗുഡ്‌സ് കാരിയറുകൾ തുടങ്ങിയ വലിയ വാഹനങ്ങൾക്ക് നഗരപരിധിയിൽ പ്രവേശിക്കുന്നതിനും പാർക്ക് ചെയ്യുന്നതിനും കർശന നിരോധനമുണ്ട്. ആറ്റുകാൽ ക്ഷേത്രപരിസരത്തെ റോഡുകളിലോ ഇടവഴികളിലോ എംജി റോഡ്, എംസി റോഡ് തുടങ്ങിയ പ്രധാന പാതകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമില്ല. അധികൃതരുടെ നിയന്ത്രണം ലംഘിക്കുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ്.

ALSO READ: കുട്ടികളേ ഇന്ന് സ്കൂളിൽ പോകണ്ടലോ… തിരുവനന്തപുരത്തെ 28 സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ്റെ രണ്ടാമത്തെ കവാടത്തിൻ്റെ (പവർ ഹൗസ് റോഡ് ഭാഗം) ഭാ​ഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ റൂട്ട് പൂർണ്ണമായും അടച്ചിട്ടിരിക്കും. തമ്പാനൂരിലെ പ്രധാന കവാടം മാത്രമെ യാത്രക്കാർ ഉപയോ​ഗിക്കാവൂ. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്കായി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി പാർക്കിംഗ് ഗ്രൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്.

കരമന, പാപ്പനംകോട്, നീറമൺക്കര ഭാഗങ്ങൾ, പൂജപ്പുര, വഴുതക്കാട്, വെള്ളയമ്പലം സ്കൂൾ/കോളേജ് ഗ്രൗണ്ടുകൾ, ഈസ്റ്റ് ഫോർട്ട്, ആറാംമുട്ടം ഭാഗങ്ങളിൽ കെഎസ്ആർടിസി ഷട്ടിൽ സർവീസുകളും ഭക്തജനങ്ങൾക്കായി ലഭ്യമാണ്. വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം ഡ്രൈവർമാരുടെ ഫോൺ നമ്പർ വാഹനത്തിൻ്റെ വിൻഡ്‌ഷീൽഡിൽ വ്യക്തമായി പ്രദർശിപ്പിക്കണം. ഈസ്റ്റ് ഫോർട്ട്, തമ്പാനൂർ എന്നിവിടങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് ഇടവേളയനുസരിച്ച് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നതാണ്.

പൊങ്കാല പ്രമാണിച്ച് വിവിധ ഭാഗങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ ഒരുക്കിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ പേട്ട സ്റ്റേഷനിലും ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

നാളെയും ജില്ലയ്ക്ക് അവധി

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് മൂന്ന് ചൊവ്വാഴ്ച്ച, തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ – അർധ സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്. ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് നഗരത്തിലെ 28 സ്കൂളുകൾക്കും കളക്ടർ അവധി നൽകിയിരുന്നു.

 

Follow Us