Ayesha Rasha Death: ആയിഷ റഷയെ ആൺസുഹൃത്ത് മാനസികമായി പീഡിപ്പിച്ചു; കൂടുതൽ തെളിവുകൾ പുറത്ത്, അറസ്റ്റ് ഉണ്ടായേക്കും
ജിം ട്രെയിനറായ ബഷീറുദ്ദീന്‍ പെൺകുട്ടിയുമായി നിരന്തരം വഴക്കിട്ടിരുന്നതായും പോലീസിന് വിവരം കിട്ടി. ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്ത ശേഷം ബഷീറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കം.

ആയിഷ റഷ
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ റഫയുടെ (21) മരണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. ആയിഷയെ ആൺസുഹൃത്തായ ബഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ തെളിവുകൾ പോലീസിനു ലഭിച്ചു. മരിച്ച ആയിഷയുടെ വാട്സ് ആപ്പ് സന്ദേശങ്ങളാണ് പോലീസ് ശേഖരിച്ചത്.
ജിം ട്രെയിനറായ ബഷീറുദ്ദീന്‍ പെൺകുട്ടിയുമായി നിരന്തരം വഴക്കിട്ടിരുന്നതായും പോലീസിന് വിവരം കിട്ടി. ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്ത ശേഷം ബഷീറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. നിലവിൽ ബഷീറുദ്ദിനെ നടക്കാവ് പോലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസമാണ് അത്തോളി തോരായിക്കടവ് സ്വദേശിനിയായ ആയിഷ റഷയെ ബഷീറുദ്ദീന്‍റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read:നിയമസഭയിലെ ഓണാഘോഷ പരിപാടിക്ക് നൃത്തം ചെയ്യുന്നതിനിടെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
മംഗലൂരുവില്‍ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയാണ് ആയിഷ റഫ. ഓണത്തിന് അവധിയില്ലെന്നും അതുകൊണ്ട് വീട്ടിൽ വരുന്നില്ലെന്നുമാണ് ആയിഷ വീട്ടുകാരോട് പറഞ്ഞത്. എന്നാൽ ആഗസ്റ്റ് 24 ന് കോഴിക്കോട് എത്തിയിരുന്നതായും ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞില്ലെന്നുമാണ് വിവരം. ഇത്രയും ദിവസം ആണ്‍സുഹൃത്തായ ബഷീറുദ്ദീന്‍റെ എരഞ്ഞിപ്പാലത്തെ വാടക അപ്പാര്‍ട്ട്മെന്‍റിലായിരുന്നു ആയിഷ താമസിച്ചിരുന്നത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആയിഷയുടേത് കൊലപാതകമാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
ആയിഷയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത് ബഷീറുദ്ദീനാണ്. ആദ്യം ഭർത്താവാണ് എന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാൽ പിന്നീട് ആണ്‍സുഹൃത്താണെന്ന് അറിയിച്ചു. ആശുപത്രി അധികൃതര്‍ നടക്കാവ് പോലീസില്‍ വിവരമറിയിച്ചതോടെ ബഷീറുദ്ദീനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.