AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: ചൂടിലും തണുപ്പിലും വലഞ്ഞ് കേരളം; മഴ എവിടെ? കാലാവസ്ഥ പ്രവചനം ഇങ്ങനെ

Kerala Next Days Weather Forecast: മലയോര ജില്ലകളിൽ 10 ഡിഗ്രിക്ക് താഴെയാണ് താപനില രേഖപ്പെടുത്തുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് വയനാട്, ഇടുക്കി ജില്ലകളിൽ. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം, അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പും നൽകിയിട്ടില്ല.

Kerala Weather Update: ചൂടിലും തണുപ്പിലും വലഞ്ഞ് കേരളം; മഴ എവിടെ? കാലാവസ്ഥ പ്രവചനം ഇങ്ങനെ
Kerala Weather UpdateImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 24 Dec 2025 | 02:18 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ മാറി നിൽക്കുന്നതിനാൽ താപനിലയിലും കാര്യമായ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ന​ഗര പ്രദേശങ്ങളിൽ പകൽ സമയത്ത് കഠിനമായ ചൂടും രാത്രിയിൽ നേരിയ തണുപ്പും അനുഭവപ്പെടുന്നതാണ് ഇപ്പോഴത്തെ കാലാവസ്ഥ. എന്നാൽ ഉൾപ്ര​ദേശങ്ങളിൽ രാത്രിയിൽ അതികഠിനമായ ശൈത്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. പകൽ സമയങ്ങളിൽ തെളിഞ്ഞ ആകാശവും നേരിയ ചൂടുമാണ്.

അതേസമയം മലയോര ജില്ലകളിൽ 10 ഡിഗ്രിക്ക് താഴെയാണ് താപനില രേഖപ്പെടുത്തുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് വയനാട്, ഇടുക്കി ജില്ലകളിൽ. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം, അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പും നൽകിയിട്ടില്ല. ശബരിമലയിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല എന്നത് ഭക്തർക്ക് ആശ്വാസമാണ്. ഇന്നും നാളെയും (ഡിസംബർ 24, 25) സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാ​ഗികമായി മേഘാവവൃതമായിക്കുമെന്നാണ് പ്രവചനം.

ALSO READ: തണുത്തുറഞ്ഞ് കേരളം, ക്രിസ്മസ് തലേന്നും മഴയില്ല; ഇന്നത്തെ കാലാവസ്ഥ

തണുപ്പിൽ കുളിരണിഞ്ഞ് കേരളം

സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന തണുപ്പ് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്. ഇടുക്കിയിലെ മൂന്നാർ പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അതിശൈത്യമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തണുപ്പ് വർദ്ധിച്ച സാഹചര്യത്തിൽ ഇത് ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്കും വളരെ കൂടുതലാണ്.

കഴിഞ്ഞ ദിവസം പൂജ്യം ഡി​ഗ്രി താപനിലയാണ് മൂന്നാറിലെ പല പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്തത്. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സീസണിൽ ഇതേ പ്രദേശത്ത് ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. ഡിസംബർ 15 മുതലാണ് ഇവിടെ അതിശൈത്യം തുടങ്ങിയത്.