AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Metro: മെട്രോ യാത്രക്കാർക്ക് ഇനി പ്രീമിയം മദ്യവും; വൈറ്റിലയിൽ ബെവ്കോയുടെ ‘ഹൈ സ്പിരിറ്റ്’

BEVCO Opens Liquor Boutique at Kochi Metro: വൈറ്റിലയിൽ ഷോപ്പ് തുടങ്ങിയത് വഴി വലിയ വരുമാനമാണ് ബെവ്കോ ലക്ഷ്യമിടുന്നത്. വിദേശ നിർമ്മിത വിദേശ മദ്യങ്ങളും, വിലകൂടിയ പ്രീമിയം ഇന്ത്യൻ ബ്രാൻഡുകളും ഇവിടെ ലഭ്യമാണ്.

Kochi Metro: മെട്രോ യാത്രക്കാർക്ക് ഇനി പ്രീമിയം മദ്യവും; വൈറ്റിലയിൽ ബെവ്കോയുടെ ‘ഹൈ സ്പിരിറ്റ്’
പ്രതീകാത്മക ചിത്രംImage Credit source: David Madison/Stone/Getty Images
Nithya Vinu
Nithya Vinu | Published: 20 Feb 2026 | 07:44 PM

കൊച്ചി: പ്രീമിയം മദ്യം ലഭിക്കുന്ന ബെവ്കോ ഔട്ട്ലെറ്റ് ഇനി കൊച്ചി മെട്രോ സ്റ്റേഷനിലും. വൈറ്റില സ്‌റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ ആദ്യ സൂപ്പർ പ്രീമിയം വിൽ‌പ്പനശാല പ്രവർത്തനമാരംഭിച്ചു. ‘ഹൈ സ്പിരിറ്റ്– എ ബെവ്കോ ബ്യുട്ടീക്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ നിർവഹിച്ചു. കോഴിക്കോടിനും തൃശൂരിനും ശേഷം ബെവ്കോ തുറക്കുന്ന മൂന്നാമത്തെ സൂപ്പർ പ്രീമിയം ഔട്ട്‍ലെറ്റാണിത്.

ഉദ്ഘാടന ശേഷം ലോക്നാഥ് ബെഹ്റ തന്നെ ആദ്യ വിൽപനയും നിർവഹിച്ചു. എക്സൈസ് കമ്മിഷണർ എം.ആർ അജിത് കുമാർ ആദ്യ ബോട്ടിൽ സ്വീകരിച്ചു.l അതേസമയം, ഔട്ട്ലെറ്റ് ഒക്കെ വന്നെങ്കിലും സീൽ പൊട്ടിക്കാത്ത മദ്യകുപ്പിയുമായേ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയുകയുളുവെന്നാണ് മെട്രോ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ALSO READ: ജവാനു ശേഷം എത്തുന്ന സർക്കാർ മദ്യത്തിനു പേരായി, ലോഞ്ചിങ് തിയതി പ്രഖ്യാപിച്ചു

വിനോദസഞ്ചാരികളെയും പ്രീമിയം മദ്യം ആഗ്രഹിക്കുന്നവരേയും ലക്ഷ്യമിട്ടാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ വൈറ്റില, വടക്കേക്കോട്ട സ്റ്റേഷനുകളിൽ ഔട്ട്‍ലെറ്റുകൾ തുടങ്ങാൻ കെഎംആർഎല്ലും ബെവ്കോയും തമ്മിൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് കരാറിലെത്തിയത്. പിന്നാലെ എക്സൈസ് വകുപ്പ് അനുമതി നൽകുകയായിരുന്നു.

കേരളത്തിലെ ഏറ്റവും തിരക്കേറിയ ട്രാൻസിറ്റ് ഹബ്ബുകളിൽ ഒന്നായ വൈറ്റിലയിൽ ഷോപ്പ് തുടങ്ങിയത് വഴി വലിയ വരുമാനമാണ് ബെവ്കോ ലക്ഷ്യമിടുന്നത്. വിദേശ നിർമ്മിത വിദേശ മദ്യങ്ങളും, വിലകൂടിയ പ്രീമിയം ഇന്ത്യൻ ബ്രാൻഡുകളും ഇവിടെ ലഭ്യമാണ്. മെട്രോ സ്‌റ്റേഷനുകളിലെ ഉപയോഗിക്കാത്ത സ്ഥലങ്ങൾ ബിസിനസ്സ് ആവശ്യങ്ങൾക്കായി നൽകുന്നതിലൂടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനും ഇത് അധിക വരുമാനം നൽകും.