AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bharat Bandh 2024 : നാളെ ഭാരത് ബന്ദ്; ബെവ്കോ അടച്ചിടുമോ?

Bharat Bandh 2024 Kerala BEVCO Holiday : സുപ്രീം കോടതിയുടെ സംവരണം സംബന്ധിച്ചുള്ള വിധിക്കെതിരെയാണ് ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. സംവരൺ ബച്ചാവോ സംഘർഷ് സമിതിയാണ് നാളെ ബന്ദ് സംഘടിപ്പിക്കുന്നത്

Bharat Bandh 2024 : നാളെ ഭാരത് ബന്ദ്; ബെവ്കോ അടച്ചിടുമോ?
Jenish Thomas
Jenish Thomas | Published: 20 Aug 2024 | 08:01 PM

തിരുവനന്തപുരം : നാളെ രാജ്യമൊട്ടാകെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരൺ ബച്ചാവോ സംഘർഷ് സമിതി. ഉരുൾപ്പൊട്ടൽ ബാധിച്ച വയനാട് ജില്ല ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും നാളെ ബന്ദ് ബാധകമാണ്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. എസ് സി- എസ്ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്കെതിരെയാണ് ഭാരത് ബന്ദ്.

വടക്കെ ഇന്ത്യ കേന്ദ്രീകരിച്ചാണ് പ്രധാനമായും ബന്ദിന് സാധ്യതയുള്ളത്. ബിഎസ്പിയുടെ ഉപസംഘടനകളാണ് ബന്ദിന് നേതൃത്വം നൽകുന്നത്. എന്നാൽ കേരളത്തിൽ ബന്ദ് എങ്ങനെ ബാധിക്കുമെന്നും ഏതെല്ലാം സേവനങ്ങൾ ലഭ്യമല്ലാതെ വരുമെന്ന ആശങ്ക എല്ലാവർക്കുമുണ്ട്. സംസ്ഥാന ബിവറേജസ് കോർപ്പറേഷനുകൾ ഉൾപ്പെടെയുള്ളവ തുറന്ന് പ്രവർത്തിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് നിരവധി പേർ.

ALSO READ : Bharat Bandh 2024: നാളെ ഭാരത് ബന്ദ്; അടച്ചിടുന്നത് എന്തെല്ലാം… കേരളത്തെ എങ്ങനെ ബാധിക്കും?

ആശുപത്രി, പത്രം, പാൽ ആംബുലൻസുകൾ പോലുള്ള അടിയന്തര സേവനങ്ങളെ ഭാരത് ബന്ദ് ബാധിക്കില്ലെന്ന് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അതേസമയം ബെവ്കോ തുറന്ന് പ്രവർത്തിക്കുമോ എന്ന് ഇതുവരെ സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ അറിയിപ്പ് നൽകിട്ടില്ല. ഇന്ന് ഓഗസ്റ്റ് 20-ാം തീയതിയും ശ്രീനാരയണ ഗുരു ജയന്തിയോട് അനുബന്ധിച്ച് ബെവ്കോ പ്രവർത്തിച്ചിരുന്നില്ല.

അതേസമയം കേരളത്തിൽ ഭാരത് ബന്ദ് വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് വിലയിരുത്തൽ. ഭാരത് ബന്ദിനോട് അനുഭാവവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് റാലികളും യോഗങ്ങളും മാത്രം നടക്കാനാണ് സാധ്യത. കേരളത്തിൽ പൊതുഗതാഗതം, സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ ബന്ദ് ബാധിക്കില്ലെന്നാണ് വിവരം. അതിനാൽ നാളെ കേരളത്തിൽ ബെവ്കോ തുറന്ന് പ്രവർത്തിച്ചേക്കും.

Follow Us