Sabarimala Gold Scam : ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാർ അറസ്റ്റിൽ
M Padmakuar Arrest On Sabarimala Gold Scam : മുൻ എംഎൽഎയും കൂടിയാണ് അറസ്റ്റിലായ എ പത്മകുമാർ. കട്ടിളപ്പാളി കേസിലാണ് പത്മകുമാറിൻ്റെ അറസ്റ്റ്.
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ അറസ്റ്റിൽ. സ്വർണക്കൊള്ളയിൽ പത്മകുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കോന്നി മുൻ എംഎൽഎയും കൂടിയാണ് അറസ്റ്റിലായ എ പത്മകുമാർ. ശബരിമല സ്വർണക്കൊളള കേസിൽ എട്ടാം പ്രതിയാണ് പത്മകുമാർ. കൊല്ലം വിജിലൻസ് കോടതിയിൽ പത്മകുമാറിനെ ഇന്ന് ഹാജരാക്കും. കട്ടിളപ്പാളി കടത്തിയ കേസിലാണ് പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പടുത്തിയിരിക്കുന്നത്. സിപിഎമ്മിൻ്റെ പത്തനംതിട്ട ജില്ല കമ്മിറ്റിയംഗമാണ് എ പത്മകുമാർ.
ഇന്ന് വ്യാഴാഴ്ച രാവിലെ എസ്ഐടിക്ക് മുന്നിൽ എ പത്മകുമാർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പിന്നാലെ വൈകിട്ട് മൂന്ന് മണിയോടെയാണ് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണക്കൊള്ള നടത്താൻ ഒത്താശ ചെയ്തുയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണം സംഘം അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിട്ടുണ്ടെന്ന് എസ്ഐടി കണ്ടെത്തിട്ടുണ്ട്.
പോറ്റിക്ക് പുറമെ കേസിൽ നേരത്തെ അറസ്റ്റിലായ മുരാരി ബാബു മുതൽ എൻ വാസു വരെയുള്ള പ്രതികൾ പത്മകുമാറിനെതിരെ മൊഴി നൽകിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ടുക സൂചിപ്പിക്കുന്നത്. പത്മകുമാറിന് പുറമെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും കമ്മീഷ്ണറുമായി എൻ വാസു, ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ്കുമാർ എന്നിവരാണ് ഇതുവരെ ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അറസ്റ്റ് ചെയ്തിട്ടുള്ളത്. എൻ വാസു ദേവസ്വം മുൻ കമ്മീഷണറായരിക്കെ പത്മകുമാറായിരുന്നു ബോർഡിൻ്റെ പ്രസിഡൻ്റ്
Updating…