AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Wayanad Tunnel Road Project: വയനാട് തുരങ്ക പാത നിർമ്മാണം സുപ്രീം കോടതിയിലേക്ക്; പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ഹർജി

Wayanad Tunnel Road Project Reaches Supreme Court: കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 2025 ഓഗസ്റ്റിൽ ആരംഭിച്ച പ്രാഥമിക ജോലികളായ താത്കാലിക പാലം, ക്രഷർ യൂണിറ്റ്, തൊഴിലാളികളുടെ ക്യാമ്പ് എന്നിവ പൂർത്തിയാക്കിയ ശേഷമാണ് തുരങ്കം തുരക്കുന്ന ഘട്ടം തുടങ്ങിയത്.

Wayanad Tunnel Road Project: വയനാട് തുരങ്ക പാത നിർമ്മാണം സുപ്രീം കോടതിയിലേക്ക്; പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ഹർജി
Wayanad TunnelImage Credit source: Social media
Aswathy Balachandran
Aswathy Balachandran | Updated On: 10 Mar 2026 | 07:04 PM

വയനാട്: വയനാട് ചുരത്തിന് ബദലായി നിർമ്മിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് കോടതിയെ സമീപിച്ചത്. പദ്ധതിക്കായി കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നും വേണ്ടത്ര പഠനങ്ങൾ നടത്താതെയാണ് അനുമതി നൽകിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. നിയമപോരാട്ടങ്ങൾ ഒരു വശത്ത് നടക്കുമ്പോഴും പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 2025 ഓഗസ്റ്റിൽ ആരംഭിച്ച പ്രാഥമിക ജോലികളായ താത്കാലിക പാലം, ക്രഷർ യൂണിറ്റ്, തൊഴിലാളികളുടെ ക്യാമ്പ് എന്നിവ പൂർത്തിയാക്കിയ ശേഷമാണ് തുരങ്കം തുരക്കുന്ന ഘട്ടം തുടങ്ങിയത്.

പദ്ധതിയുടെ സവിശേഷതകൾ

  • 8.73 കിലോമീറ്റർ നീളമാണ് നാലുവരി പാത നീളം
  • ചെലവ് 2134.5 കോടി രൂപയാണ് (കിഫ്ബി ഫണ്ട് വഴി).
  • കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് ആണ് നിർമ്മാണ ഏജൻസി.
  • താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം. ആനക്കാംപൊയിലിൽ നിന്ന് വെറും 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിലെത്താം.
  • നാല് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കാർഷിക, ടൂറിസം മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി ഏതൊരു കാലാവസ്ഥയിലും സുഗമമായ യാത്ര ഉറപ്പുനൽകുന്നു. എന്നാൽ പരിസ്ഥിതി ലോല പ്രദേശത്തെ നിർമ്മാണം വയനാടിന്റെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് ഹർജിക്കാരുടെ വാദം.

Follow Us