Pangode Military Camp Theft: പാങ്ങോട് സൈനീക ക്യാമ്പിൽ നിന്നും 2 കോടിയുടെ ആനക്കൊമ്പ് മോഷണം പോയി

Pangode Military Camp Ivory Theft : പുറത്ത് നിന്നും എത്തുന്ന സിവിലിയൻസിനെ പ്രത്യേകം പരിശോധനക്ക് ശേഷമാണ് അകത്തേക്കും പുറത്തേക്കും കടത്തി വിടുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു കാര്യം എങ്ങനെ സംഭവിച്ചു എന്നതിൽ ആശയക്കുഴപ്പം

Pangode Military Camp Theft:  പാങ്ങോട് സൈനീക ക്യാമ്പിൽ നിന്നും 2 കോടിയുടെ ആനക്കൊമ്പ് മോഷണം പോയി

Pangode Military Camp Ivory Theft

Published: 

13 Feb 2026 | 08:46 AM

തിരുവനന്തപുരം: പാങ്ങോട് സൈനീക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന 2 കോടിയുടെ ആനക്കൊമ്പ് മോഷണം പോയി.  സംസ്ഥാന സർക്കാർ 1929-ൽ ക്യാമ്പിൽ സൂക്ഷിക്കാൻ കൈമാറിയിരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്. ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബിൽ പ്രദർശിപ്പിച്ചിരുന്ന കൊമ്പാണിത്. കഴിഞ്ഞ ദിവസം ക്യാമ്പിലെ പാർട്ടിക്കായുള്ള ഒരുക്കങ്ങൾ ചെയ്യാനായി 18-ഒാളം പേർ ക്യാമ്പിൽ പുറത്തു നിന്നും എത്തിയിരുന്നു. ഇതിന് ശേഷമാണ് കൊമ്പുകൾ കാണാതായത്. അതീവ സുരക്ഷാ മേഖലയിലുണ്ടായ മോഷണം ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരിക്കുകയാണ്.

പുറത്ത് നിന്നും എത്തുന്ന സിവിലിയൻസിനെ പ്രത്യേകം പരിശോധനക്ക് ശേഷമാണ് അകത്തേക്കും പുറത്തേക്കും കടത്തി വിടുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു കാര്യം എങ്ങനെ സംഭവിച്ചു എന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. പൂജപ്പുര പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിലിറ്ററി ഇൻ്റലിജൻസും സഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.  കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സൈന്യമോ പോലീസോ പുറത്തു വിട്ടിട്ടില്ല.

 


                
Follow Us
ചോറിനൊപ്പം പപ്പായ അച്ചാർ ആയാലോ, സംഗതി സിമ്പിളല്ലേ..
കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും എന്ത് ചെയ്യും? വഴിയുണ്ടോ
കറുമുറാ ശബ്ദമില്ലേ?ചക്ക വറുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്