Bike Taxi : ബൈക്ക് ടാക്സികൾക്ക് പിടിവീഴുന്നു! പരിശോധന ശക്തമാക്കി എം.വി.ഡി; കൊച്ചിയിൽ പിഴയിട്ടത് 1.18 ലക്ഷം രൂപ

MVD Action On Illegal Bike Taxi Service: സ്വകാര്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത ഇരുചക്ര വാഹനങ്ങളിൽ പെർമിറ്റില്ലാതെ അനധികൃതമായി യാത്രക്കാരെ കയറ്റിയ 36 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. ആകെ 1.18 ലക്ഷം രൂപ പിഴ ചുമത്തി.  ആർ.ടി.ഒ എൻഫോഴ്‌സ്‌മെൻ്റ് എറണാകുളം, കാക്കനാട്, കളമശ്ശേരി, ഇൻഫോപാർക്ക് മേഖലകളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

Bike Taxi : ബൈക്ക് ടാക്സികൾക്ക് പിടിവീഴുന്നു! പരിശോധന ശക്തമാക്കി എം.വി.ഡി; കൊച്ചിയിൽ പിഴയിട്ടത് 1.18 ലക്ഷം രൂപ

Bike Taxi

Published: 

22 Jul 2026 | 11:40 AM

കൊച്ചി : കേരളത്തിൽ ഈയിടെയായി കൂടുതൽ പ്രചാരത്തിൽ വന്ന യാത്ര മാർഗ്ഗമാണ് ബൈക്ക് ടാക്സികൾ. ബാംഗ്ലൂർ, മുംബൈ, ഡൽഹി തുടങ്ങിയ രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിൽ നേരത്തെ തന്നെ പ്രചാരമുള്ള ഗതാഗത രീതിയാണിത്. നിലവിൽ കൊച്ചി കേന്ദ്രീകരിച്ച് ആണ് കേരളത്തിൽ ഇത്തരം സർവീസുകൾ കൂടുതലായി നടക്കുന്നത്. എന്നാൽ ഈ സർവീസുകളിൽ വലിയൊരു ശതമാനവും അനധികൃതമാണ്. സ്വകാര്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത ബൈക്കുകളിലാണ് ഓൺലൈൻ ആപ്പുകൾ മുഖേന ട്രിപ്പ് എടുക്കുന്നത്. തീർത്തും നിയമവിരുദ്ധമായ ഈ സർവീസുകൾക്കെതിരെ കർശനമായ നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ്.

ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കൊച്ചിയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധനയാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നടത്തിയത്. സ്വകാര്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത ഇരുചക്ര വാഹനങ്ങളിൽ പെർമിറ്റില്ലാതെ അനധികൃതമായി യാത്രക്കാരെ കയറ്റിയ 36 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. ആകെ 1.18 ലക്ഷം രൂപ പിഴ ചുമത്തി.  ആർ.ടി.ഒ എൻഫോഴ്‌സ്‌മെൻ്റ് എറണാകുളം, കാക്കനാട്, കളമശ്ശേരി, ഇൻഫോപാർക്ക് മേഖലകളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

​മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത സർവീസ് നടത്തിയിരുന്ന വാഹനങ്ങളിൽ പലതിനും ഇൻഷുറൻസ് പരിരക്ഷയോ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ല. സ്വകാര്യ വാഹനങ്ങളിൽ ഇത്തരം സർവീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്നും അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അനുയോജ്യമായ മാറ്റങ്ങൾ വരുത്തി ആവശ്യമായ പെർമിറ്റ്, ഫിറ്റ്നസ്, ഇൻഷുറൻസ് രേഖകൾ ഉറപ്പാക്കിയ ശേഷം മാത്രമേ യാത്രക്കാരെ കയറ്റി സർവീസ് നടത്താവൂ എന്ന് ആർ ടി ഒ എൻഫോഴ്‌സ്‌മെന്റ് പറഞ്ഞു.  എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. കൂടുതലായും ഐടി പാർക്കുകളും അനുബന്ധ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് അനധികൃത ബൈക്ക് ടാക്സികൾ ഓടുന്നത്. വാഹന നമ്പറും വ്യക്തിയുടെ വിവരങ്ങളും നൽകിയാൽ ഓൺലൈൻ ആപ്പുകളിൽ രജിസ്റ്റർ ചെയ്യാനാകും. തുടർന്ന് ഇതുവഴി ട്രിപ്പുകൾ എടുക്കാനും സാധിക്കും. ടാക്സി പെർമിറ്റ് ഉള്ള വാഹനം വേണമെന്നില്ല. ഈ പഴുതു ഉപയോഗിച്ചാണ് പലരും അനധികൃതമായി സർവീസ് നടത്തുന്നത്. മോട്ടോർ വാഹന ഉദ്യോഗസ്ഥർ തന്നെ യാത്രക്കാരായി ട്രിപ്പുകൾ ബുക്ക് ചെയ്തു വ്യാജ സർവീസ് നടത്തുന്നവരെ നേരത്തെ പിടികൂടുന്ന സംഭവം ഉണ്ടായിട്ടുണ്ട്. എന്നിട്ടും നിയമലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിൽ കർശനമായ നടപടി എടുക്കാനാണ് അധികൃതരുടെ തീരുമാനം

English Summary

Bike taxis have recently gained popularity as a mode of transport in Kerala. This is a form of transport that was already widely used in other major Indian cities like Bangalore, Mumbai, and Delhi. Currently, these services in Kerala are primarily concentrated in Kochi. However, a significant number of these services operate illegally.

Follow Us
ആര്‍ത്തവ സമയത്ത് ജിം വര്‍ക്ക് ഔട്ടുകള്‍ ചെയ്യാന്‍ പറ്റുമോ?
മണിപ്ലാന്റ് മുറിയിലാണോ അടുക്കളയിലാണോ വയ്ക്കേണ്ടത്?
വ്യാജ വെളുത്തുള്ളി എങ്ങനെ തിരിച്ചറിയാം?
ചർമ്മം തിളങ്ങാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി