Jaanmoni Das:പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

Case aagainst Jaanmoni Das:സംസ്ഥാന വ്യാപകമായി വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനാണ് പ്രവർത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയെയും മാതാവിനെയും കുറിച്ച് അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ജാൻമണി ദാസിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്അത് തന്റെ ഭാഗത്ത് നിന്നും സംഭവിച്ച ഒരു ഗുരുതരമായ പിഴവാണ് അങ്ങനെ ഒരു പ്രസ്താവന നടത്തുന്നതിന് മുന്നോടിയായി അതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തണം ആയിരുന്നു....

Jaanmoni Das:പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

Jaanmony Das

Updated On: 

27 Jul 2026 | 08:57 AM

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജന്മണി ദാസിനെതിരെ ബിജെപി പരാതി നൽകി. സംസ്ഥാന വ്യാപകമായി വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനാണ് പ്രവർത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയെയും മാതാവിനെയും കുറിച്ച് അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ജാൻമണി ദാസിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല അങ്ങനെ പറഞ്ഞത്…

കൂടാതെ ഇന്ന് രാവിലെയോടു കൂടെ ഉന്നത പോലീസ് മേധാവി പരാതി നൽകാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. അതിനിടെ തന്റെ പരാമർശത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് ജാൻമണി രംഗത്തെത്തിയിരുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല അങ്ങനെ പറഞ്ഞത് എന്നും തന്റെ കയ്യിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം എന്നും ആണ് ജാൻമണി പറഞ്ഞത്. അത് തന്റെ ഭാഗത്ത് നിന്നും സംഭവിച്ച ഒരു ഗുരുതരമായ പിഴവാണ് അങ്ങനെ ഒരു പ്രസ്താവന നടത്തുന്നതിന് മുന്നോടിയായി അതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തണം ആയിരുന്നു.

ALSO READ:പേളി ഒരു അമ്മയല്ലേ? കുട്ടികൾ മരിച്ചുപോയ അമ്മമാരുടെ വിഷമം ഓർത്തില്ലല്ലോ? വിദ്യാർത്ഥി സമരത്തെക്കുറിച്ച് ജാൻമണി

ഒരു തമാശയായി മാത്രം കണ്ടാൽ മതി…

ആരും ഈ കാര്യം ഗൗരവത്തിൽ എടുക്കരുത് എന്നും ഒരു തമാശയായി മാത്രം കണ്ടാൽ മതി എന്നുമാണ് ജാൻമണി ദാസ് വീഡിയോയിൽ പറഞ്ഞിരുന്നത്. എന്നാൽ അതിനു മുൻപ് പ്രചരിച്ച വീഡിയോയിൽ മോദിയുടെ മാതാപിതാക്കളെ പരിഹസിച്ചു കൊണ്ടുള്ള പരാമർശം ആയിരുന്നു ജൻമണി നടത്തിയിരുന്നത്. അതേസമയം സി.ജെ.പി സമരത്തിന് പിന്തുണയുമായി ജാൻമണി ദാസ് ഡൽഹിയിൽ എത്തിയിരുന്നു. രണ്ടു ദിവസമാണ് ജാന്മണി പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നത്.

അതേസമയം നീറ്റ് പ്രക്ഷോഭത്തിൽ പേളി മാണി മുന്നോട്ടുവച്ച നിലപാടിനെതിരെയും ജാൻമണി പ്രതികരിച്ചു. പേളി ഒരു അമ്മ ആയിരുന്നില്ലേ എന്നിട്ടും എന്തുകൊണ്ട് മറ്റുള്ള അമ്മമാരുടെ സങ്കടം പേളിക്ക് ഈ വിഷയത്തിൽ കാണാൻ സാധിച്ചില്ല എന്നാണ് ജാൻമണി ചോദിച്ചത്. ഈയൊരു വിഷയത്തിൽ അവരെ എന്തുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത് എന്ന് മനസ്സിലാകുന്നില്ല.

അങ്ങനെ പറയുമ്പോൾ അവരുടെ മനസ്സിൽ എന്തായിരുന്നു എന്നും ‌ജാന്മണി ദാസ് ചോദിക്കുന്നു.നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് മനംനൊന്ത് നിരവധി കുട്ടികൾ ആണ് ആത്മഹത്യ ചെയ്തത്. ആ കുട്ടികളുടെ അമ്മമാരുടെ വിഷമത്തെക്കുറിച്ച് ഒരു നിമിഷം ഓർക്കണമായിരുന്നു എന്നും ജാൻമണി കുറ്റപ്പെടുത്തി.

ENGLISH SUMMARY

The BJP has filed a complaint against celebrity makeup artist Janmani Das for allegedly making derogatory remarks about Prime Minister Narendra Modi. It has urged its workers to file complaints at various police stations across the state.

Follow Us
Related Stories
കുറ്റിപ്പുറത്തെ വാഹനാപകടം: പരിക്കേറ്റവരുമായി പോയ ആംബുലൻസിന് ടോൾ പ്ലാസയിൽ വഴിതുറന്നു നൽകിയില്ലെന്നു പരാതി
Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി
Kochi Bike Travelers Assault: കാറിന് സൈഡ് നൽകിയില്ല; ബൈക്ക് യാത്രികർക്ക് നേരെ ക്രൂരമർദനം, മുഖത്തടിച്ചു, റോഡിലിട്ട് ചവിട്ടി
Driving Test: ആഴ്ചയിൽ 5 ദിവസം ഡ്രൈവിങ് ടെസ്റ്റ്; സ്ലോട്ടുകളുടെ എണ്ണവും വർധിപ്പിച്ചു
Kerala Weather Update: മഴ വീണ്ടും വരുന്നു… യെല്ലോ അലർട്ട് മുന്നറിയിപ്പ്; ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം
അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കം; തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
കാഴ്ച്ച കുറവാണോ... തുടക്കത്തിലെ മാറ്റാൻ ഈ ഭക്ഷണം മതി
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി