PM Awas Yojana: 260 കോടി രൂപ കൊണ്ട് 34,363 വീടുകൾ നിർമ്മിച്ചെന്ന് ബിജെപി; ഒരു വീടിന് 75,000 രൂപയോ എന്ന് സോഷ്യൽ മീഡിയ

BJP Keralam Facebook Page Trolls: പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 34,363 വീടുകൾ നിർമ്മിച്ചെന്ന ബിജെപി അവകാശവാദത്തിനെതിരെ സോഷ്യൽ മീഡിയ. ബിജെപി കേരളത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് ട്രോളുകൾ ലഭിക്കുന്നത്.

PM Awas Yojana: 260 കോടി രൂപ കൊണ്ട് 34,363 വീടുകൾ നിർമ്മിച്ചെന്ന് ബിജെപി; ഒരു വീടിന് 75,000 രൂപയോ എന്ന് സോഷ്യൽ മീഡിയ

പ്രതീകാത്മക ചിത്രം

Published: 

22 Nov 2025 | 04:55 PM

പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട ബിജെപി കേരളത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയ. 260 കോടി രൂപ കൊണ്ട് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 34,363 വീടുകൾ നിർമ്മിച്ചെന്നാണ് ബിജെപി കേരളം തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. എന്നാൽ, ഈ കണക്കിൽ ഒരു പിശകുണ്ടെന്ന് സോഷ്യൽ മീഡിയ പറയുന്നു.

പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി ലൈഫ് മിഷൻ എന്നാക്കിയ സംസ്ഥാന സർക്കാർ ഇത് തങ്ങളുടെ നേട്ടമായി അവതരിപ്പിച്ച് ജനങ്ങളെ പറ്റിക്കുകയാണ് എന്ന് ബിജെപി ഫേസ്ബുക്ക് പേജിൽ കുറിച്ചു. പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നത്തെപ്പോലും സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന വഞ്ചനയാണ് ഇത്. കേന്ദ്ര സർക്കാർ നൽകുന്ന പണത്തിൽ, ഖ്യാതി നേടിയെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ ലജ്ജാകരമായ തന്ത്രമാണിത്. ഇത് പാവപ്പെട്ടവന്റെ അവകാശങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി തട്ടിയെടുക്കുന്ന ജനദ്രോഹമാണ് എന്നും ബിജെപി കുറിച്ചു.

Also Read: Trans woman Arunima: ഇത് ചരിത്രം, തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രാൻസ് വുമൺ അരുണിമയുടെ സ്ഥാനാർത്ഥിത്വം അം​ഗീകരിച്ചു

എന്നാൽ, 260 കോടി രൂപ കൊണ്ട് 34,363 വീട് പണിയണമെങ്കിൽ ഒരു വീടിന് ഏകദേശം 75,600 രൂപയാണ് ചിലവ് വരിക. ഈ പണം കൊണ്ട് ഒരു വീട് പണിയുക അസാധ്യമാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.

ബിജെപി കേരളത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നത്തെപ്പോലും സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന വഞ്ചനയാണ് പിണറായി സർക്കാർ നടത്തുന്നത്. ഗ്രാമങ്ങളിലെ 34,363 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) വഴി കേന്ദ്രം 260 കോടിയിലധികം രൂപ നൽകി.

എന്നാൽ, പിണറായി സർക്കാർ ഈ കേന്ദ്ര പദ്ധതിക്ക് ‘ലൈഫ് മിഷൻ’ എന്ന് പേരുമാറ്റി, അത് തങ്ങളുടെ സ്വന്തം നേട്ടമായി അവതരിപ്പിച്ച് ജനങ്ങളെ പറ്റിക്കുകയാണ്. കേന്ദ്ര സർക്കാർ നൽകുന്ന പണത്തിൽ, ഖ്യാതി നേടിയെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ ലജ്ജാകരമായ തന്ത്രമാണിത്.

ഇത് കേവലം ഒരു പേരുമാറ്റമല്ല, മറിച്ച് പാവപ്പെട്ടവന്റെ അവകാശങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി തട്ടിയെടുക്കുന്ന നഗ്‌നമായ ജനദ്രോഹമാണ്. സ്വന്തമായി നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്തതുകൊണ്ടാണ് കേന്ദ്ര പദ്ധതികളുടെ ലേബലൊട്ടിച്ച് ഇടതു സർക്കാർ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

Follow Us
Related Stories
PM Narendra Modi Kerala Visit : കൊച്ചിയിൽ മോദി തരംഗം: 10,800 കോടിയുടെ വികസന പദ്ധതികൾ; എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കം
Wayanad Tunnel Road Project: വയനാട് തുരങ്ക പാത നിർമ്മാണം സുപ്രീം കോടതിയിലേക്ക്; പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ഹർജി
​Gas Cylinder Hoarding: ഗ്യാസ് സിലിണ്ടർ പൂഴ്ത്തി വയ്ക്കുന്നവർ ജാ​ഗ്രതൈ… പിടികൂടാൻ സ്ക്വാഡ് എത്തും, പിടിവീണാൻ പണികിട്ടും
Train Reel Issue: ട്രെയിനിൽ നിന്ന് റീൽസ് എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു, രണ്ടുപേർക്കെതിരേ കേസ്
Kerala Weather Alert: വേനൽമഴ കിട്ടി, പക്ഷെ ചൂട് കുറയുമോ? പുതിയ കാലാവസ്ഥാ മാറ്റം ഇതാ
Kerala Lottery Result: സമയം കളയേണ്ട, നിങ്ങളുടെ ടിക്കറ്റ് നമ്പറുണ്ടോയെന്ന് നോക്കിക്കേ; സ്ത്രീശക്തി ലോട്ടറി ഫലം
അഞ്ച് മിനുട്ടിൽ 20 ചപ്പാത്തി ഉണ്ടാക്കാം, വഴിയുണ്ട്
വിഷക്കൂണുകള്‍ എങ്ങനെ തിരിച്ചറിയാം?
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ കിട്ടിയത് യൂട്യൂബ് ചാനല്‍? പരിശോധിക്കുമെന്ന് ബോര്‍ഡ്‌
വീട്ടുകാരോടും കൂട്ടുകാരനുമൊപ്പം; സഞ്ജു സാംസണ്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌