AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vellappally Natesan: വെള്ളാപ്പള്ളിയെ ഒപ്പം നിർത്താൻ ബിജെപി; വീട്ടിലെത്തി പ്രകാശ് ജാവദേക്കർ

Prakash Javadekar Vellappally Natesan: വെള്ളാപ്പള്ളിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ രാഷ്ട്രീയമായി ചെറുത്തുനിൽപ്പ് തീർക്കണമെന്ന് ബിജെപി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പിന്നാലെയാണ് പ്രകാശ് ജാവദേക്കറുടെ സന്ദർശനം. 

Vellappally Natesan: വെള്ളാപ്പള്ളിയെ ഒപ്പം നിർത്താൻ ബിജെപി; വീട്ടിലെത്തി പ്രകാശ് ജാവദേക്കർ
പ്രകാശ് ജാവദേക്കർ, വെള്ളാപ്പള്ളി നടേശൻImage Credit source: Facebook
Nithya Vinu
Nithya Vinu | Published: 04 Jan 2026 | 02:19 PM

ആലപ്പുഴ: എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂട്ടിക്കാഴ്ച നടത്തി ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് ജാവദേക്കർ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയത്. ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.  വെള്ളാപ്പള്ളിക്കെതിരെ സമൂഹിക മാധ്യമങ്ങളിൽ അടക്കം ഉയരുന്ന വിമർശനങ്ങൾക്കെതിരെ രാഷ്ട്രീയമായി ചെറുത്തുനിൽപ്പ് തീർക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പിന്നാലെയാണ് പ്രകാശ് ജാവദേക്കറുടെ സന്ദർശനം.

നിരന്തരമായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ വലിയതോതിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. വർഗീയപരമായ ചേരിതിരിവിന് കാരണമാകുന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കരുതെന്ന് സാദിഖലി തങ്ങൾ പറഞ്ഞിരുന്നു. വെള്ളാപ്പള്ളിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. വര്‍ഗ്ഗീയവാദിയായ വെള്ളാപ്പള്ളിയെ കൂട്ടു പിടിച്ചത് ഇടത് മുന്നണിക്ക് തിരിച്ചടിയാണെന്നാണ് സിപിഐ ആരോപിക്കുന്നത്.

അതേസമയം, വെള്ളാപ്പള്ളി നടേശെന പൂർണമായും തള്ളാതെ തുടരുകയാണ് സിപിഎം. വെള്ളാപ്പള്ളി പറയുന്ന കാര്യങ്ങളിൽ സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ട്. അസ്വീകാര്യമായ കാര്യങ്ങൾ അം​ഗീകരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകൾ അംഗീകരിക്കുമെന്നും അതേസമയം യോജിക്കാനാവാത്തത് തള്ളുകയും ചെയ്യുമെന്നായിരുന്നു എം.വി. ഗോവിന്ദന്റെ നിലപാട്.

ALSO READ: അയോഗ്യത ഉത്തരവിറങ്ങുന്നതിന് മുമ്പ് രാജി വെക്കാനുള്ള ആന്റണി രാജുവിന്റെ നീക്കം നടക്കില്ല? കാരണം ഇതാണ്

മലപ്പുറത്ത് എസ്എൻഡിപിക്ക് ഒരു അൺ എയ്ഡഡ് കോളജാണ് ഉള്ളതെന്നും എന്നാൽ ലീഗുകാർക്ക് 48 അൺ എയ്ഡഡ് കോളജുകളും 17 എയ്ഡഡ് കോളജുകളും ഉണ്ടെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. മുസ്‍ലിം സമുദായത്തിൽ ഈഴവ വിദ്വേഷം പരത്താവുന്ന രീതിയിൽ മതവിദ്വേഷം സ്ഥാപിച്ച് മതസൗഹാർദം ഇല്ലാതാക്കി മതകലഹങ്ങൾ സൃഷ്ടിക്കാനുള്ള പ്ര‍വർത്തനമാണ് ലീഗ് നടത്തുന്നത്. അടുത്ത ഭരണം കിട്ടിയാൽ മാറാട് കലാപം നടത്തണമെന്ന ദുഷ്ടലാക്കാണ് ലീഗിനുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Follow Us