AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കരിങ്കൊടി: പോസ്റ്റിട്ടത് യൂത്ത് കോൺ. അധ്യക്ഷനെന്ന നിലയിൽ, പിൻവലിച്ചത് മന്ത്രിയെന്ന നിലയിലെന്ന് ഒജെ ജനീഷ്

Minister OJ Janeesh Facebook post controversy: കേന്ദ്ര ആഭ്യന്തര മന്ത്രി അ‌മിത് ഷായ്ക്ക് എതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ വീഡിയോ മന്ത്രി ജനീഷ് കുമാർ പിൻവലിച്ചത് ഇടത് അ‌നുകൂല സോഷ്യൽ മീഡിയ പേജുകളും നേതാക്കളും വലിയ ചർച്ചയാക്കിയിരുന്നു. അ‌മിത് ഷായ്ക്ക് എതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പ്രതിഷേധമുണ്ട് എന്ന നിലയ്ക്കുള്ള ചില റിപ്പോർട്ടുകൾ പ്രചരിച്ചതിന് പിന്നാലെയാണ് ജനീഷിന്റെ പോസ്റ്റും പിൻവലിക്കപ്പെട്ടത്.

കരിങ്കൊടി: പോസ്റ്റിട്ടത് യൂത്ത് കോൺ. അധ്യക്ഷനെന്ന നിലയിൽ, പിൻവലിച്ചത് മന്ത്രിയെന്ന നിലയിലെന്ന് ഒജെ ജനീഷ്
Minister Oj Janeesh Facebook Post ControversyImage Credit source: Oj Janeesh Facebook
Prasanth Kumar
Prasanth Kumar | Published: 28 Sep 2026 | 07:40 PM

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച്, തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ പിൻവലിച്ചതിൽ വിശദീകരണവുമായി മന്ത്രി ഒജെ ജനീഷ് രംഗത്ത്. താൻ സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കാത്തതാണെന്നും പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ലെന്നും ജനീഷ് പറയുന്നു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് വന്നത് എങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ തന്റെ ഓഫീസ് തന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലിനോട് നിർദേശിക്കുകയായിരുന്നു എന്നാണ് മന്ത്രി വിശദീകരിക്കുന്നത്.

അ‌മിത് ഷായ്ക്ക് എതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ വീഡിയോ മന്ത്രി ജനീഷ് കുമാർ പിൻവലിച്ചത് ഇടത് അ‌നുകൂല സോഷ്യൽ മീഡിയ പേജുകളും നേതാക്കളും വലിയ ചർച്ചയാക്കി. അ‌മിത് ഷായെ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച, ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരേ സംസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധം ഉൾപ്പെടെ സംഘടിപ്പിച്ചതോടെയാണ് കരിങ്കൊടി വിവാദം കൊഴുത്തത്.

ALSO READ: കരുവന്നൂർ ബാങ്ക് തട്ടിപ്പ്: തൃശൂരിന്റെ മണ്ണിൽനിന്ന് ഉയരുന്ന പോരാട്ടം കേരളമാകെ ആളിപ്പടരുമെന്ന് സുരേഷ് ഗോപി

ബിജെപി പ്രതിഷേധത്തിന് പിന്നാലെ അ‌മിത് ഷായ്ക്ക് എതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പ്രതിഷേധമുണ്ട് എന്ന നിലയ്ക്കുള്ള ചില റിപ്പോർട്ടുകൾ പ്രചരിച്ചു. ഇതിന് പിന്നാലെ ജനീഷിന്റെ പോസ്റ്റും പിൻവലിക്കപ്പെട്ടു. ഇതോടെ ‘മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് മന്ത്രി പോസ്റ്റ് പിൻവലിച്ചത്’, ‘മുഖ്യമന്ത്രി വിഡി സതീശനും കേന്ദ്രത്തിലെ ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമായാണ് മന്ത്രിക്ക് പോസ്റ്റ് പിൻവലിക്കേണ്ടി വന്നത്’ എന്നിങ്ങനെ ആരോപണങ്ങൾ പല തലത്തിൽ ഉയർന്നു. ഒടുവിൽ വിശദീകരണവുമായി മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

മന്ത്രി ഒജെ ജനീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

‘കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കാത്തതാണ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ എന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നു. പോസ്റ്റ് പിൻവലിച്ചത് ഞാൻ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു.

തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം എന്ന് അഭ്യർഥിക്കുന്നു. അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ എന്നെ വിമർശിക്കുന്ന സി പി എം ഡി വൈ എഫ് ഐ ക്കാർ കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തിൽ ആയിരുന്നു എന്നത് പരിഹാസ്യമാണ്’.

English Summary

Minister OJ Janeesh has come out with an explanation for the removal of the Youth Congress protest video against Amit Shah from his Facebook page. Janeesh said that the media reports circulating about his withdrawal of the social media post are not true and that the withdrawal of the post was not as per the request of the Chief Minister. The explanation says that the post was directed to be removed as the circulation of the said post in the name of the state minister may lead to misunderstanding.

Follow Us