പാമ്പ് കടിയേറ്റവർക്കുള്ള ആൻ്റിവെനം ഇഞ്ചക്ഷൻ 108 ആംബുലൻസിൽ? വ്യാജ പ്രചരണം വിശ്വസിക്കരുത്…
Beware of False Claims: No Antivenom Treatment Available in 108 Ambulances: 108 ആബുലൻസിലെ പരിമിതമായ സൗകര്യത്തിൽ, ഡോക്ടറുടെയോ രക്തപരിശോധനാ സംവിധാനങ്ങളുടെയോ സഹായമില്ലാതെ എടുക്കാൻ സാധിക്കുന്ന ഒരു ഇഞ്ചക്ഷനല്ല ആൻ്റിവെനം ഇൻഷക്ഷൻ എന്നത് ആളുകൾ തിരിച്ചറിയേണ്ടതുണ്ട്. വിഷബാധയേറ്റതിൻ്റെ ലക്ഷണങ്ങളുടെയും ലാബിൽ നടത്തുന്ന രക്തപരിശോധകളുടെയും അടിസ്ഥാനത്തിൽ കൃത്യമായ മെഡിക്കൽ പ്രോട്ടോകോൾ പാലിച്ച് മാത്രമേ ഒരു രോഗിക്ക് ആൻ്റിവെനം കുത്തിവയ്ക്കാനാകൂ

പ്രതീകാത്മക ചിത്രം
പാമ്പൂകടിയേറ്റാൽ നൽകുന്ന ആൻ്റിവെനം ഇഞ്ചക്ഷൻ സംസ്ഥാനത്തെ 108 ആംബുലൻസുകൾ വഴി ലഭ്യമാകും എന്ന തരത്തിൽ വ്യാപകമായി സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമെന്ന് അധികൃതർ. വാട്ട്സ് ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം ആളുകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ സംഭവവുമായി ബന്ധപ്പെട്ട് 108 ആബുലൻസ് സർവീസ് അധികൃതർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായി മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. 108 ആംബുലൻസുകൾ വീടിനടുത്ത് എത്തി ആൻ്റി വെനം ഇഞ്ചക്ഷൻ നൽകും എന്ന തരത്തിലാണ് വാട്ട്സ് ആപ്പ് ഗ്രുപ്പുകൾ കേന്ദ്രീകരിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നത്.
“പാമ്പ് കടിയേറ്റാൽ ആശുപത്രികൾ വഴി നൽകുന്ന ആൻ്റിവെനം ഇഞ്ചക്ഷൻ ഇപ്പോൾ 108 ആംബുലൻസുകളിലും ലഭൂമാണ്. ആർക്കെങ്കിലും പാമ്പുകടിയേറ്റാൽ ഉടൻ 108 ആംബുലൻസിലേക്ക് വിളിക്കാം. ആംബുലൻസ് രോഗിയുടെ വീടുനടുത്തെത്തി ആവശ്യമായ ഇഞ്ചക്ഷനും, പ്രാഥമിക ചിത്സയും നൽകുന്നതാണ്. ഈ വിവരം നിങ്ങൾ അംഗമായിട്ടുള്ള എല്ലാ ഗ്രൂപ്പുകളിലും പരമാവധി ഷെയർ ചെയ്യുക. ഈ വിവരം പങ്കുവയ്ക്കുന്നതിലൂടെ അടിയന്തര സാഹചര്യത്തിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചേക്കാം” എന്ന സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്.
Also Read: എയിംസിന് സുരേഷ് ഗോപിയുടെ മണ്ഡലത്തിൽ സ്ഥലം ഉണ്ടെങ്കിൽ കാണിച്ചു തരട്ടെ; മന്ത്രി കെ മുരളീധരൻ
എന്നാൽ സത്യാവസ്ഥ മറിച്ചാണ് 108 ആബുലൻസിലെ പരിമിതമായ സൗകര്യത്തിൽ, ഡോക്ടറുടെയോ രക്തപരിശോധനാ സംവിധാനങ്ങളുടെയോ സഹായമില്ലാതെ എടുക്കാൻ സാധിക്കുന്ന ഒരു ഇഞ്ചക്ഷനല്ല ആൻ്റിവെനം ഇൻഷക്ഷൻ എന്നത് ആളുകൾ തിരിച്ചറിയേണ്ടതുണ്ട്. വിഷബാധയേറ്റതിൻ്റെ ലക്ഷണങ്ങളുടെയും ലാബിൽ നടത്തുന്ന രക്തപരിശോധകളുടെയും അടിസ്ഥാനത്തിൽ കൃത്യമായ മെഡിക്കൽ പ്രോട്ടോകോൾ പാലിച്ച് മാത്രമേ ഒരു രോഗിക്ക് ആൻ്റിവെനം കുത്തിവയ്ക്കാനാകൂ എന്നതാണ് യാഥാർത്ഥ്യം.
പാമ്പ് കടിയേറ്റവരെ 108 ആംബുലൻസുകളിൽ ആൻ്റീ വെനം ലഭ്യമായ ഏറ്റവും അടുത്തുള്ള അശുപത്രിയിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്യുക. ഇതിനായുള്ള സംവിധാനം ഒരുക്കിയതായി 2026 ഏപ്രിൽ 24-ന് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജ് അറിയിച്ചിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചുകൊണ്ടാകാം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാപകമായി വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. പാമ്പുകടിയേറ്റാൽ 108 ആംബുലൻസുകൾ വീടിനടുത്തേക്ക് എത്തി ആൻ്റീവെനം കുത്തിവെക്കും എന്ന ചിന്തയിൽ ഒരിക്കലും കാത്തിരിക്കരുത്. എത്രയും വേഗം ആൻ്റീവെനം ലഭ്യമായ ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കുകയാണ് ചെയ്യേണ്ടത്. ഇതിനായി ആംബുലസുകളുടെ സഹായം തേടാം. എന്നാൽ ആംബുലൻസ് എത്താൻ വൈകുന്ന സാഹചര്യമാണ് ഉള്ളതെങ്കിൽ സ്വകാര്യ വാഹനങ്ങളിൽ അതിവേഗം രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രദ്ധിക്കണം.
English Summary
Authorities clarified that a viral WhatsApp message claiming 108 ambulances administer snakebite antivenom at home is entirely fake. Antivenom can only be given in hospitals following strict medical protocols.