AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

എയിംസിന് സുരേഷ് ഗോപിയുടെ മണ്ഡലത്തിൽ സ്ഥലം ഉണ്ടെങ്കിൽ കാണിച്ചു തരട്ടെ; മന്ത്രി കെ മുരളീധരൻ

സ്ഥലം കാണിച്ചു തന്നാൽ ഉദ്യോഗസ്ഥരെ വിട്ട് പരിശോധിക്കാം എന്നും സുരേഷ് ഗോപിയെ രാഷ്ട്രീയക്കാരനായി താൻ ഇപ്പോഴും കണക്കാക്കുന്നില്ല എന്നും ആരോ​ഗ്യമന്ത്രി മന്ത്രി കെ മുരളീധരൻ കുറ്റപ്പെടുത്തി.അതേസമയം കേരളത്തിലെ എയിംസ് വരണമെന്നാണ് ഇപ്പോഴും പറയുന്നത് എന്നും യോഗ്യമായ സ്ഥലം തൃശൂർ ആണെന്നും ആണ് സുരേഷ് ഗോപി എംപി.....

എയിംസിന് സുരേഷ് ഗോപിയുടെ മണ്ഡലത്തിൽ സ്ഥലം ഉണ്ടെങ്കിൽ കാണിച്ചു തരട്ടെ; മന്ത്രി കെ മുരളീധരൻ
K Muraleedharan, Vd SatheesanImage Credit source: Social Media
Ashli C
Ashli C | Published: 06 Oct 2026 | 04:05 PM

തിരുവനന്തപുരം: എയിംസിന് തൃശൂരിൽ സുരേഷ് ഗോപിയുടെ മണ്ഡലത്തിൽ സ്ഥലം ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കട്ടെ എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരൻ. കേരളത്തിൽ എവിടെയാണ് അനുയോജ്യമുള്ള സ്ഥലം അവിടെ എയിംസ് കൊണ്ടുവരാൻ അദ്ദേഹം മുൻകൈ എടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു വെല്ലുവിളിച്ചത് കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്നും കെ മുരളീധരൻ പരിഹസിച്ചു.

സുരേഷ് ഗോപിയെ രാഷ്ട്രീയക്കാരനായി ഇപ്പോഴും കണക്കാക്കുന്നില്ല…

തങ്ങളുടെ താൽപര്യങ്ങൾക്ക് ഇവിടെ ഒരു പ്രസക്തിയും ഇല്ല എന്നും അനുയോജ്യമായ സ്ഥലങ്ങൾ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കട്ടെ. സ്ഥലം കാണിച്ചു തന്നാൽ ഉദ്യോഗസ്ഥരെ വിട്ട് പരിശോധിക്കാം എന്നും സുരേഷ് ഗോപിയെ രാഷ്ട്രീയക്കാരനായി താൻ ഇപ്പോഴും കണക്കാക്കുന്നില്ല എന്നും ആരോ​ഗ്യമന്ത്രി മന്ത്രി കെ മുരളീധരൻ കുറ്റപ്പെടുത്തി.അതേസമയം കേരളത്തിലെ എയിംസ് വരണമെന്നാണ് ഇപ്പോഴും പറയുന്നത് എന്നും യോഗ്യമായ സ്ഥലം തൃശൂർ ആണെന്നും ആണ് സുരേഷ് ഗോപി എംപി പ്രതികരിച്ചിരുന്നത്.

ALSO READ:വിഡി സതീശനെതിരേ ഖാർഗേയ്ക്ക് പരാതി നൽകി അടൂർ പ്രകാശ്; സണ്ണി ജോസഫ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

താൻ അറിയാതെ കേരളത്തിൽ ഒരു എയിംസ് അനുവദിക്കില്ല….

വിഷയത്തിൽ ആർജവം ഉണ്ടാകണമെന്നും തൃശ്ശൂരിൽ ബിജെപി എംപി ആയതുകൊണ്ട് പരിഗണിക്കാതിരിക്കേണ്ട എന്ന് പറയുന്ന ആർജ്ജവം ഉണ്ടായാൽ അത് തൃശ്ശൂർ വരും എന്നും അദ്ദേഹം പറഞ്ഞു. താൻ അറിയാതെ കേരളത്തിൽ ഒരു എയിംസ് അനുവദിക്കില്ല. തൃശ്ശൂരാണ് ഏറ്റവും മികച്ച സ്ഥലം എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ കേരളത്തെ പരിഗണിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

കേരളത്തിൽ എയിംസ് എന്ന സ്വപ്നം വൈകാതെ സാക്ഷാത്കരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ സാമ്പത്തികമായി നോക്കുകയാണെങ്കിൽ ആലപ്പുഴയ്ക്ക് തന്നെയാണ് കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2016 മുതൽ ഇത് നടപ്പാക്കാത്തതിന് കാരണവും അത് തന്നെയാണ് ആലപ്പുഴ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു അന്നത്തെ മുഖ്യമന്ത്രി ഒരു കാരണവശാലും ആലപ്പുഴയ്ക്ക് ഇടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY

Health Minister K. Muralidharan responded to Union Minister Suresh Gopi by challenging him to identify a suitable site for AIIMS in his own constituency of Thrissur. He suggested that Gopi should take the initiative to bring AIIMS to whichever location in Kerala is deemed appropriate, adding dismissively that mere challenges would achieve nothing.

Follow Us