കഞ്ചാവ് സംഘം പോലീസുകാരനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു; മൂന്നുപേർ പിടിയിൽ
ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് എം എസ് നിലവിൽ പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഈ സംഘത്തിൽ നിന്നും 400 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈരാറ്റുപേട്ടയിലേക്ക് വിൽപ്പന നടത്താനായി എറണാകുളത്തു നിന്നും കൊണ്ടുവന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്..............
കോട്ടയം: പോലീസുകാരനെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പാലാ ആർ വി ജംഗ്ഷനിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പോലീസുകാരനെ കാറിപ്പിച്ച് പരിക്കേൽപ്പിക്കാനായി ഇവർ ശ്രമിച്ചത്. കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘമാണ് പോലീസിന് ആക്രമിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന ഈരാറ്റുപേട്ട നടക്കൽ കണിയാം കുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് എം എസ് നിലവിൽ പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഈ സംഘത്തിൽ നിന്നും 400 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈരാറ്റുപേട്ടയിലേക്ക് വിൽപ്പന നടത്താനായി എറണാകുളത്തു നിന്നും കൊണ്ടുവന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. അതേസമയം പിടിയിലായ പ്രതികൾ മുൻപും നിരവധി ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നാണ് പോലീസ് അറിയിച്ചത്.
ALSO READ:എ.സി വക്കേണ്ടി വരുമോ?; കൊടും ചൂടിൽ വിയർത്ത് കേരളം, വില്ലനാകുന്നത് ‘സൂപ്പർ എൽ നിനോ’
മാസപ്പടി കേസ് ; വീണ വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങി
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ ഗുരുതരമായ കണ്ടെത്തൽ. മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. പിണറായി വിജയനും വീണ വിജയനും മരുമകനും എംഎൽഎയും ആയ മുഹമ്മദ് റിയാസിനും എതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയത്. കൂടാതെ പിണറായി വിജയൻ കൈപ്പറ്റിയ തുക മുഹമ്മദ് റിയാസ് ദുബൈയിലേക്ക് കടത്തി എന്നാണ് തെളിവ്. അതേസമയം വിഷയത്തിൽ പോലീസ് ഉടനടി നടപടി സ്വീകരിക്കണമെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇഡിയുടെ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും പ്രതിരോധിക്കണമെന്നാണ് സിപിഎം നിലവിൽ തീരുമാനമെടുത്തിരിക്കുന്നത്.
ENGLISH SUMMARY
Three people have been arrested in the incident of trying to kill a policeman by hitting him with a vehicle. They tried to injure the policeman by hitting him with a car while the police were conducting a vehicle inspection at the Pala RV junction. The police were attacked by a group trying to smuggle ganja. The police arrested Mohammed Sahal and others from Nettoor Vettikattuparampil.