Bethlehem Kudumba Unit : എക്കാലത്തെയും മികച്ച കളക്ഷൻ, എമ്പുരാനെ സൈഡാക്കി ബത്ലഹേം കുടുംബയൂണിറ്റ്! ഇനി മുന്നിലുള്ളത് ഒരേയൊരു ചിത്രം
Bethlehem Kudumba Unit Box Office Collection Latest : ഇതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോർഡുകളെയെല്ലാം കാറ്റിൽ പറത്തി മുന്നേറുകയുണ് ഗരീഷ് എ.ഡിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ ബെത്ലഹേം കുടുംബയൂണിറ്റ് സിനിമ. റിലീസ് ചെയ്ത് വെറും 18 ദിവസങ്ങൾ പിന്നിടുമ്പോൾ വേൾഡ് വൈഡ് ഗ്രോസ് കളക്ഷനായി സിനിമ നേടിയത് 270.45 കോടിരൂപയാണ്. മോഹൻലാലിനെ നായകനാക്കി....
ഇതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോർഡുകളെയെല്ലാം കാറ്റിൽ പറത്തി മുന്നേറുകയുണ് ഗരീഷ് എ.ഡിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ ബെത്ലഹേം കുടുംബയൂണിറ്റ് സിനിമ. റിലീസ് ചെയ്ത് വെറും 18 ദിവസങ്ങൾ പിന്നിടുമ്പോൾ വേൾഡ് വൈഡ് ഗ്രോസ് കളക്ഷനായി സിനിമ നേടിയത് 270.45 കോടിരൂപയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ 268 കോടിയെന്ന കളക്ഷനെ മറികടന്ന ബെത്ലഹേം കുടുംബയൂണിറ്റ് ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ മലയാള സിനിമകളുടെ പട്ടിയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.
എമ്പുരാനെ മറികടന്ന്
ഇതിലെ മറ്റൊരു പ്രത്യേകത എമ്പുരാന്റെ ലൈഫ് ടൈം വേൾഡ് വൈഡ് ഗ്രോസ് ആയിരുന്നു 268 കോടി എങ്കിൽ ബെത്ലഹേം കുടുംബയൂണിറ്റ് 18 ദിവസം കൊണ്ടാണ് അതിനെ മറികടന്നത്. സാക്നിൽക്കിന്റെ ( Sacnilk ) കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് ഇതുവരെ 148.45 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. ഓവർസീസ് ആയി 122 കോടി രൂപയും സിനിമ നേടി. റിലീസ് ചെയ്ത ആദ്യദിവസം തന്നെ ഇന്ത്യയിൽ നിന്ന് 1507 ഷോകളിൽ നിന്നായി 4.90 കോടി രൂപയാണ് സിനിമ നേടിയത്. തൊട്ടടുത്ത ദിവസം ഇത് 7.15 കോടിയിലേക്ക് ഉയർന്നു. അങ്ങനെ വാരത്തിൽ ആകെ 52.30 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം സിനിമ കളക്ട് ചെയ്തത്.
Also Read : ബെത്‌ലഹേം അല്ല, ‘ബട്ടർലഹേം’ കുടുംബ യൂണിറ്റ് ! ബി. കെ. യു റഫറൻസുമായി അമുൽ പരസ്യം
പ്രതിദിന കളക്ഷൻ 10 കോടി വരെ
രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോൾ പ്രതിദിന ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ 10 കോടി വരെ എത്തി. ആഴ്ചയിൽ ആകെ 49.85 കോടി രൂപയാണ് സിനിമ നേടിയത്. ഇതിപ്പോൾ മൂന്നാം ആഴ്ചയിലാണ് സിനിമ വിജയകരമായി പ്രദർശനം തുടരുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 20 കോടി രൂപയ്ക്ക് മുകളിൽ ഈയാഴ്ച സിനിമ കളക്ട് ചെയ്തിട്ടുണ്ട്.
ഇനി മുന്നിലുള്ളത് ഒരേയൊരു സിനിമ
ഇനി ബേത്ലഹേം കടുംബയൂണിറ്റിന്റെ മുന്നിൽ ഉള്ളത് ലോക ചാപ്റ്റർ 1 ചന്ദ്ര ആണ്. സാക്നിൽക് കണക്കുകൾ വച്ച് കല്യാണി പ്രദർശനെ നായികയാക്കി ഡൊമനിക് അരുൺ സംവിധാനം ചെയ്ത ലോക വേൾഡ് വൈഡ് ആയി കളക്ട് ചെയ്തത് 303.86 കോടി രൂപയാണ്. 100 ദിവസങ്ങൾക്ക് മുകളിളാണ് ലോക തിയേറ്ററുകളിൽ ഉണ്ടായിരുന്നത്. ഇനി പ്രേക്ഷകർ ആകാംഷയോടെ കാത്തരിക്കുന്നത് ഈ റെക്കോഡിനെ ബെത്ലഹേം കുടുബ യൂണിറ്റ് മറി കടക്കുമോ എന്നാണ്.
English Summary
The film Bethlehem Kudumbayunit, directed by Girish A.D. and starring Nivin Pauly, is surging ahead by shattering all previous box-office records. Within just 18 days of its release, the movie has garnered a worldwide gross collection of ₹270.45 crore.