AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

DYFI: SI അല്ലെ,നിന്നെ തീർക്കും…, പോലീസ് ജീപ്പ് തടഞ്ഞ് തെറിവിളി, DYFI പ്രവർത്തകർക്കെതിരെ കേസ്

Case Filed Against DYFI Workers: വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെ വിവിധയിടങ്ങളിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രതിഷേധപ്രകനങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് ന​ഗരൂരിൽ കോൺ​ഗ്രസ് ഫ്ലക്സ് ബോർഡുകൾ തകർക്കപ്പെടുന്നത്.

DYFI: SI അല്ലെ,നിന്നെ തീർക്കും…, പോലീസ് ജീപ്പ് തടഞ്ഞ് തെറിവിളി, DYFI പ്രവർത്തകർക്കെതിരെ കേസ്
Kerala PoliceImage Credit source: social media
Nithya Vinu
Nithya Vinu | Published: 28 Feb 2026 | 06:16 AM

തിരുവനന്തപുരം: പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവത്തിൽ ഒൻപത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കോൺഗ്രസ് ഫ്ലക്സ് ബോർഡുകൾ തകർത്ത സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നോട്ടീസ് നൽകിയതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ന​ഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസ് ജീപ്പ് തടഞ്ഞത്. നോട്ടീസ് നൽകാൻ വീട്ടിലെത്തിയ എസ്എച്ച് ഒ ഉൾപ്പെടെയുളളവരെ ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കാർ ജീപ്പിന് കുറുകെയിട്ട് ഒരു സംഘം തെറിവിളിച്ചത്.

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെ വിവിധയിടങ്ങളിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രതിഷേധപ്രകനങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് ന​ഗരൂരിൽ കോൺ​ഗ്രസ് ഫ്ലക്സ് ബോർഡുകൾ തകർക്കപ്പെടുന്നത്. പിന്നാലെ യൂത്ത് കോൺഗ്രസ് പരാതി നൽകുകയും ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തു.

ALSO READ: ആറ്റുകാൽ പൊങ്കാലയുടെ തലേദിവസവും അവധി? സർക്കാരിന് കത്ത് നൽകുമെന്ന് മേയർ വിവി രാജേഷ്

കേസെടുത്തതിന്റെ ഭാഗമായി നോട്ടീസ് നൽകാൻ പോകുമ്പോഴാണ് പോലീസിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പിന്നാലെ, എസ്‌ഐയടക്കം സഞ്ചരിച്ചിരുന്ന പോലീസ് വാഹനം തടഞ്ഞുനിർത്തുകയും ഉദ്യോ​ഗസ്ഥർക്കെതിരെ അസഭ്യവർഷം നടത്തുകയുമായിരുന്നു.

‘നിനക്ക് അടിക്കണോടാ’, നീ അല്ലെ, അതിനപ്പുറം ഒന്നുമല്ല,നിന്നെ തീർക്കും’ തുടങ്ങി ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന്റെയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നാലെയാണ് ഒമ്പത് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Follow Us