ചാല സ്വർണ്ണക്കവർച്ച: അ‌ഞ്ച് പേർ അ‌റസ്റ്റിൽ, സമീപത്തെ ജൂവലറി ഉടമയും കസ്റ്റഡിയിൽ; പിന്നിൽ ക്വട്ടേഷൻ

Chala Gold Robbery: കവർച്ചയ്ക്ക് പിന്നാലെ തിരുവനന്തപുരത്തുനിന്നും രക്ഷപ്പെട്ട പ്രതികളെ 48 മണിക്കൂറിനകം നാടകീയമായി പോലീസ് പിടികൂടിയിരുന്നു. നാലുപേരെ വയനാട്ടിലെ പടിഞ്ഞാറെത്തറയിൽനിന്നും രണ്ടുപേരെ തിരുവനന്തപുരത്തുനിന്നുമാണ് പിടികൂടിയത്. ഇതിൽ അ‌ഞ്ച് പേരുടെ അ‌റസ്റ്റ് രേഖപ്പെടുത്തി. അ‌റസ്റ്റിലായ പ്രതികളിൽ നിന്ന് 488 ഗ്രാം സ്വർണം പിടിച്ചെടുത്തിട്ടുണ്ട്.

ചാല സ്വർണ്ണക്കവർച്ച: അ‌ഞ്ച് പേർ അ‌റസ്റ്റിൽ, സമീപത്തെ ജൂവലറി ഉടമയും കസ്റ്റഡിയിൽ; പിന്നിൽ ക്വട്ടേഷൻ

Chala Gold Robbery

Updated On: 

15 Nov 2026 | 02:39 PM

തിരുവനന്തപുരം: തലസ്ഥാനത്തെ ​ഞെട്ടിച്ച ചാല സ്വർണ്ണക്കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് പകയെ തുടർന്നുള്ള ക്വട്ടേഷൻ എന്ന് സംശയം. സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് നാല് പേരെ ഇതിനകം പോലീസ് അ‌റസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ മോഷണം നടന്ന ​വൈഷ്ണവി ജൂവലറിയുടെ സമീപത്തുള്ള മറ്റൊരു ജൂവലറിയുടെ ഉടമ ജയരാമനെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. വ്യാഴാഴ്ച രാത്രിയാണ് ചാലയിലുള്ള വൈഷ്ണവി ജൂവലറിയുടെ ഉടമയിൽനിന്ന് സ്വർണം അടങ്ങിയ ബാഗ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിച്ചുപറിച്ചത്. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് പോലീസ് നിഗമനം.

കവർച്ചയ്ക്ക് പിന്നാലെ തിരുവനന്തപുരത്തുനിന്നും രക്ഷപ്പെട്ട പ്രതികളെ 48 മണിക്കൂറിനകം നാടകീയമായി പോലീസ് പിടികൂടിയിരുന്നു. നാലുപേരെ വയനാട്ടിലെ പടിഞ്ഞാറെത്തറയിൽനിന്നും രണ്ടുപേരെ തിരുവനന്തപുരത്തുനിന്നുമാണ് പിടികൂടിയത്. ഇതിൽ അ‌ഞ്ച് പേരുടെ അ‌റസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം സ്വദേശികളായ അനിൽ (37), അനൂപ് (37), രാജീവ് കാട്ടാക്കട (45), വിനോദ് (38) എന്നിവരാണ് അറസ്റ്റിലായത്.

ALSO READ: അധ്യാപികമാർ പ്രതികളായ വടകര എംഡി എം എ കേസ്: മുഖ്യപ്രതി പിടിയിൽ

അ‌റസ്റ്റിലായ പ്രതികളിൽ നിന്ന് 488 ഗ്രാം സ്വർണം പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ ചാല സ്വദേശി ശ്രാവൺ ഓടിരക്ഷപ്പെട്ടു, ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. തന്റെ സമീപത്തുള്ള ജൂവലറി ഉടമയായ ജയരാമൻ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി സ്വർണം നഷ്ടപ്പെട്ട വൈഷ്ണവി ജുവലറി ഉടമ നന്ദകുമാർ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അ‌ടിസ്ഥാനത്തിലാണ് ജയരാമനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് കുടിപ്പകയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ പ്രതികളിൽ ചിലർ കവർച്ചയ്ക്ക് ഇരയായ ചാലയിലെ വൈഷ്ണവി ജൂവലറി ഉടമ നന്ദകുമാറുമായി നേരത്തെ ബിസിനസ് പങ്കാളിത്തമുള്ളവരാണ്. പ്രതികൾ പലതവണ സ്വർണ ഇടപാടുകൾക്കായി സ്വർണക്കടയുടമയെ കണ്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ആരുടെയോ ക്വട്ടേഷന്റെ അ‌ടിസ്ഥാനത്തിലാണ് പ്രതികൾ നന്ദകുമാറിൽ നിന്ന് സ്വർണ്ണം കവർന്നത് എന്നാണ് പോലീസ് നിഗമനം.

നിലവിൽ അ‌റസ്റ്റിലായിട്ടുള്ള അ‌നൂപ് രാജ് നിരവധി കേസുകളിൽ പ്രതിയാണ്, ഇയാളാണ് നന്ദകുമാറിനെതിരായ ക്വട്ടേഷൻ ഏറ്റെടുത്തത്. അനിൽ പ്രസാദും വിനോദ് ആൻ്റണിയും ആണ് ബൈക്കിലെത്തി നന്ദകുമാറിൽ നിന്ന് സ്വർണം കവർന്നത്. തുടർന്ന് ഇവർ ഹൈവേയ്ക്ക് സമീപം കാറുമായി കാത്തുനിന്ന അനൂപ് രാജിനൊപ്പം കയറി തമിഴ്നാട്ടിലേക്ക് കടന്നു. അ‌വിടെ നിന്ന് ബെം​ഗളൂരുവിലേക്കും പിന്നീട് വയനാട്ടിലേക്കും എത്തുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികൾ സഞ്ചരിച്ച ​ബൈക്കിനെക്കുറിച്ച് വിവരം ലഭിച്ച പോലീസ് നടത്തിയ അ‌ന്വേഷണത്തിൽ, പ്രതികളെക്കുറിച്ച് സൂചന ലഭിക്കുകയും ഇവരുടെ നീക്കങ്ങൾ പിന്തുടരുകയുമായിരുന്നു. ഒടുവിൽ വയനാട്ടിൽ എത്തി പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞാണ് അ‌റസ്റ്റുചെയ്തത്. ഇതിനിടയിൽ ശ്രാവൺ വണ്ടിയിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ അ‌ന്വേഷണം തുടരുകയാണ്.

English Summary

It is suspected that the gold robbery in Chala was a contract job (quotation) stemming from a business rivalry. The police have already arrested four individuals in connection with the incident. Additionally, Jayaraman the owner of a jewelry store located near Vaishnavi Jewellery, where the theft took place has been taken into police custody and is currently being questioned.

Loading...
Unable to load recommendations.
Follow Us
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ