പിക്ചര്‍ ബാക്കി ഹേ! അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതുപ്പള്ളിയില്‍ ഐപിഎല്‍ നടത്തും; ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം

Chandy Oommen IPL Announcement: അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതുപ്പള്ളിയില്‍ ഐപിഎല്‍ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍. മണര്‍കാട് ഒരുക്കിയ ഐപിഎല്‍ ഫാന്‍ പാര്‍ക്ക് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്‍ ഫാന്‍ പാര്‍ക്ക് പുതുപ്പള്ളിയിലെത്തിച്ചതിന് ബിസിസിഐയ്ക്കും കെസിഎയ്ക്കും ചാണ്ടി ഉമ്മന്‍ എംഎല്‍എ നന്ദി അറിയിച്ചു.

പിക്ചര്‍ ബാക്കി ഹേ! അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതുപ്പള്ളിയില്‍ ഐപിഎല്‍ നടത്തും; ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം

ചാണ്ടി ഉമ്മൻ

Updated On: 

19 Apr 2026 | 10:11 PM

കോട്ടയം: അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതുപ്പള്ളിയില്‍ ഐപിഎല്‍ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. മണര്‍കാട് ഒരുക്കിയ ഐപിഎല്‍ ഫാന്‍ പാര്‍ക്ക് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്‍ ഫാന്‍ പാര്‍ക്ക് പുതുപ്പള്ളിയിലെത്തിച്ചതിന് ബിസിസിഐയ്ക്കും കെസിഎയ്ക്കും ചാണ്ടി ഉമ്മന്‍ നന്ദി അറിയിച്ചു.

“ഐപിഎല്‍ ഫാന്‍ പാര്‍ക്ക് പുതുപ്പള്ളിയിലെത്തിച്ചതിന് ബിസിസിഐയ്ക്കും കെസിഎയ്ക്കും നന്ദി പറയുന്നു. ഇത് ട്രെയിലറാണ്. പിക്ചര്‍ ബാക്കി ഹേ. ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് നമ്മുടെ സ്വപ്‌നം. ഇന്ന് നമ്മള്‍ മത്സരം ഇവിടെ സ്‌ക്രീനില്‍ കാണുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവിടെ ഗ്രൗണ്ടില്‍ ഐപിഎല്‍ കളിപ്പിക്കും”-ചാണ്ടി ഉമ്മന്റെ വാക്കുകള്‍.

ചാണ്ടി ഉമ്മന്‍ പറഞ്ഞത്-വീഡിയോ കാണാം

ഫാന്‍ പാര്‍ക്ക്‌

ഇന്നലെയും ഇന്നുമാണ് മണര്‍കാട് ഐപിഎല്‍ ഫാന്‍ പാര്‍ക്ക് ഒരുക്കിയത്. ഫാന്‍ പാര്‍ക്കിനായി ആദ്യം തിരഞ്ഞെടുത്തത് പുതുപ്പള്ളിയായിരുന്നു. എന്നാല്‍ കൂടുതല്‍ സൗകര്യം നോക്കി മണര്‍കാട്ടേക്ക് മാറ്റുകയായിരുന്നു. എങ്കിലും പുതുപ്പള്ളി ഫാന്‍ പാര്‍ക്ക് എന്ന പേരിലാണ് ഇവിടെ ഒരുക്കിയത്.

Also Read: IPL Fan Park Kerala 2026: കോട്ടയം ജില്ലയില്‍ ഇതാദ്യം; ഐപിഎല്‍ കാണണമെങ്കില്‍ മണര്‍കാട്ടേക്ക്‌ വിട്ടോ; അവസരം ഇന്നും നാളെയും

കോട്ടയം ജില്ലയിലെ ആദ്യ ഫാന്‍ പാര്‍ക്കായിരുന്നു ഇത്. കേരളത്തില്‍ കൊച്ചിയിലും പാലക്കാട്ടും ഇതിനു മുമ്പ് ഫാന്‍ പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. മത്സരം നേരില്‍ കാണുന്ന അതേ ഫീലില്‍ ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഫാന്‍ പാര്‍ക്കില്‍ ഒരുക്കിയിരുന്നു.

മത്സരത്തിന്റെ തത്സമയ പ്രദര്‍ശനത്തിനൊപ്പം മറ്റ് വിനോദ പരിപാടികള്‍ക്കുള്ള സൗകര്യങ്ങളും സജ്ജമാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ 18 സംസ്ഥാനങ്ങളിലെയും, ഒരു കേന്ദ്രഭരണപ്രദേശത്തെയും 30 ഇടങ്ങളിലാണ് ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കിയത്. ഇതില്‍ ഒരു വേദിയായാണ് പുതുപ്പള്ളിയും ഇടംപിടിച്ചത്.

Follow Us
Related Stories
Kerala Bevarages: ബിയറിന് 10 രൂപ അധികം വാങ്ങി; ബെവറജസ് ഡിപ്പോ മാനേജർക്ക് വമ്പൻ തുക പിഴ
CMRL Exalogic Case: ടി വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണമെന്ന് നിർദ്ദേശം
കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് ആനുകൂല്യങ്ങള്‍ നല്‍കിയത് – സംസ്ഥാന സര്‍ക്കാരിനെതിരെ വി.ശിവന്‍കുട്ടി
Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടിക്ക് ഏജന്റ് കമ്മീഷന്‍ എത്ര? ബാങ്കിലെത്തുക ഇത്രയും
Operation toofan: കോഴിക്കോട് പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി യുവതിയും യുവാവും; കാറിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു
Kerala Weather Update: കേരളത്തിലിന്ന് കനത്ത മഴയും ശക്തമായ കാറ്റും; മൂന്ന് ജില്ലകള്‍ക്ക് അവധി
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ